Monday 29 January 2024

വാർഷികവും, വിജയോത്സവവും

 കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലെ 2023 - 24 അധ്യയനവർഷത്തെ വിജയോത്സവവും വാർഷികദിനാഘോഷ പരിപാടികളും 29 -1 - 2024 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ പ്രമോദ് M ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ പി സ്വാഗതം ആശംസിക്കുകയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സി എസ് രവീന്ദ്രൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി. വസന്തകുമാരി,  വാർഡ് കൗൺസിലർമാരായ ശ്രീമതി സംഗീതാ രാജേഷ്, ശ്രീമതി സുമയ്യ മനോജ് ,എസ്. എം .സി ചെയർമാൻ ശ്രീ ലൈജു എസ് എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ബിജി എസ് നായർ എന്നിവർ ആശംസകൾ അറിയിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .പി . ഹരികേശൻ നായർ ചടങ്ങിൽ സന്നിഹിതനായിരുന്നു.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.സ്റ്റാഫ് സെക്രട്ടറി ശ്രീ ഹേമചന്ദ്രൻ നായർ നന്ദി രേഖപ്പെടുത്തി .



















Friday 26 January 2024

റിപ്പബ്ലിക് ദിനാഘോഷം

 75-ാ മത് റിപ്പബ്ലിക് ദിനാഘോഷം കരിപ്പൂർ സ്കൂളിൽ എച്ച് എം ബീന ടീച്ചർ പതാക ഉയർത്തി സമാരംഭിച്ചു. എസ് പി സി കേഡറ്റ്സിന്റെ പരേഡിന്  വലിയമല എസ് എച്ച് ഒ സുനിൽ സാർ അഭിവാദ്യം സ്വീകരിച്ചു.ദേശഭക്തിഗാനാലാപനം.  ഭരണഘടനയുടെ ആമുഖം വായന ഇവ നടത്തി. JRC വിദ്യാർത്ഥികൾ ആഘോഷത്തിൻ്റെ ഭാഗമായി ' ചടങ്ങിൽ പിടിഎ പ്രസിഡൻറ് ,മദർ pta പ്രസിഡൻറ് ,എസ് എം സി ചെയർമാൻ ,വാർഡ് കൗൺസിലർ മുതലായവർ സംബന്ധിച്ചു.





LKG , UKG പഠനയാത്ര

 നഴ്സറി വിഭാഗം കുട്ടികളുടെ പഠന- വിനോദയാത്ര വേളി ,ആക്കുളം എന്നീ കേന്ദ്രങ്ങളിൽ നടത്തുകയുണ്ടായി.








KG Fest സമ്മാന വിതരണം

 KG Festനോടനുബന്ധിച്ചു നടന്ന കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കും , പങ്കാളികളായവർക്കുമുള്ള സമ്മാനവിതരണം ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ നിർവഹിച്ചു.










Thursday 18 January 2024

YIP awareness class

 ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുള്ള YIP 6.0 അവയർനസ് ക്ലാസ് K DISC മെന്റർ ഡോ. ശിവദത്ത് സാർ നൽകി.Inventionൽ ൽ നിന്നും innovationഇങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും YIPയിൽ രജിസ്റ്റർ ചെയ്യേണ്ട വിധവും രജിസ്റ്റർ ചെയ്തതിനുശേഷം ഐഡിയ സബ്മിറ്റ് ചെയ്യേണ്ട ഘട്ടങ്ങളും, തുടർന്നു ലഭിക്കാവുന്ന Support ഇവയെക്കുറിച്ചും  സാർ വ്യക്തമാക്കി.




Tuesday 16 January 2024

ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം

 എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ ഭാഗമായി നടന്ന നെടുമങ്ങാട് ഉപജില്ലാതല ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി കരിപ്പൂരിന്റെ ടീം



Friday 12 January 2024

കിഡ്സ് ഫെസ്റ്റ്

 ഈ വർഷത്തെ കിഡ്സ് ഫെസ്റ്റ് വാർഡ് കൗൺസിലർ ശ്രീമതി സംഗീത രാജേഷ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വേദിയിൽ കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.












Thursday 11 January 2024

JRC C level examination

പത്താം ക്ലാസ് കുട്ടികൾക്കുള്ള C ലെവൽ എക്സാമിനേഷൻ സ്കൂൾ കോഡിനേറ്റർ സുമിത ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി.


Wednesday 10 January 2024

മോട്ടിവേഷൻ ക്ലാസ്

 പത്താം ക്ലാസ് കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് കമ്മ്യൂണിക്കേഷൻ ഓഫീസർ തോമസ് വിൽസൺ സാർ വളരെ സരസവും ലളിതവുമായ രീതിയിൽ കുട്ടികൾക്ക് നൽകി.






Monday 8 January 2024

ഓപ്പൺ ലൈബ്രറി ഉദ്ഘാടനം

 കരിപ്പൂര് സ്കൂളിലെ ഓപ്പൺ ലൈബ്രറിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി പി വസന്തകുമാരി നിർവഹിച്ചു. എഴുത്തുകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ പി കെ സുധി മുഖ്യാതിഥിയായി .നെടുമങ്ങാട് ഗവൺമെൻറ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് സമാഹരിച്ച് നൽകിയ 600 ഓളം പുസ്തകങ്ങൾ ചടങ്ങിൽ സ്കൂളിന് കൈമാറി. പിടിഎ പ്രതിനിധികൾ ,നെടുമങ്ങാട് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ,എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ, ചുമതലയുള്ള അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.









Sunday 7 January 2024

സംസ്ഥാന കലോത്സവത്തിൽ

 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം ,ഭരതനാട്യം എന്നിവയിൽ കരിപ്പൂരിന്റെ അഭിമാനമായ അഭിരാമിലാൽ എ ഗ്രേഡ് നേടി.



Tuesday 2 January 2024

റോളർ സ്കേറ്റിംഗ്- ഒന്നാം സ്ഥാനം

 മുംബൈയിൽ വെച്ച് നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്മത്സരത്തിൽ കരിപ്പൂരിലെ എട്ടാം ക്ലാസിലെ മിടുക്കരായ ഷിന്റോ ആർ ഷിബു ,ദേവദേവൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.