Thursday 26 September 2019

സമതി സോഫ്റ്റ്‍വെയറില്‍ സ്കൂള്‍പര്‍ലമെന്റ് തെരഞ്ഞെടുപ്പ്.

സമതി സോഫ്റ്റ്‍വെയറില്‍ സ്കൂള്‍പര്‍ലമെന്റ് തെരഞ്ഞെടുപ്പ്.
ഞങ്ങളുട സ്കൂളില്‍ ലിറ്റില്‍കൈറ്റ്സ് ന്റെ നേതൃത്വത്തില്‍  സമതി സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചു നടത്തി.സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പേരുമടങ്ങുന്ന ബാലറ്റ് യൂണിറ്റില്‍ മൗസ്ക്ലിക്കില്‍  കുട്ടികള്‍ വോട്ട് രേഖപ്പെടുത്തി.അഞ്ചു  മുതല്‍ പത്ത് വരെയുള്ള ഓരോ ക്ലാസിലും ഒരു ലിറ്റില്‍കൈറ്റ് സങ്കേതിക സഹായം നല്‍കി.കഴിഞ്ഞ വര്‍ഷവും ഈ രീതിയില്‍ തന്നെയാണ് തെരഞ്ഞെടുപ്പു നടന്നത്.സ്കൂള്‍ ലീഡര്‍ മുഹമദ്ഷായും ചെയര്‍മാന്‍ അജിത്കൃഷ്ണും തെരഞ്ഞെടുക്കപ്പെട്ടു.







Saturday 21 September 2019

ഡിജിറ്റല്‍ സിറ്റിസണ്‍ വര്‍ക്ക്ഷോപ്പ്

കരിപ്പൂര് സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റേയും ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റേയും നേതൃത്വത്തില്‍  ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്  നെടുമങ്ങാട് ടൗണ്‍ എല്‍ പി എസ് ല്‍ വച്ച്  ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ് വര്‍ക്ക്ഷോപ്പ് നടത്തി.തിരുവനന്തപുരം സയന്‍സ് എഡ്യൂക്കേഷന്‍ ട്രസ്റ്റിലെ ഹരിത തമ്പിയാണ് ക്ലാസ് നയിച്ചത്. നെടുമങ്ങാട് താലൂക്കിലെ  പതിനൊന്ന് സ്കൂളുകളില്‍ നിന്നും എണ്‍പത്തിമൂന്നു കുട്ടികള്‍ പങ്കെടുത്തു.ക്ലാസിനു ശേഷം സംഘങ്ങളായി തിരിഞ്ഞ് ഡിജിറ്റല്‍ഭരണഘടന എഴുതിയുണ്ടാക്കി അവതരിപ്പിച്ചു. അവരവരുടെ സ്കൂളുകളില്‍ തുടര്‍പ്രവര്‍ത്തനമായി ഈ പരിപാടി ചെയ്യാനാണ് കുട്ടികളുടെ തീരുമാനം. ശാസ്ത്രസാഹിത്യപരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ജി ജെ പോറ്റി,മേഖല സെക്രട്ടറി നാഗപ്പന്‍ ,കേശവന്‍ കുട്ടി, വിഷ്ണുവിജയന്‍, അനു വിനോദ്, ആദില കബീര്‍, അധ്യാപകരായ ഷീജാബീഗം,ശ്രീവിദ്യ,ജ്യോതി,ഷീന എന്നിവര്‍ പങ്കെടുത്തു.













കൂട്ടുകാര്‍ക്കൊപ്പം

കരിപ്പൂര് സ്കൂളിലെ  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വീടുകളില്‍ റിസോഴ്സ് അധ്യാപിക ശ്രീകലറ്റീച്ചറും, കൂട്ടുകാരും, പി റ്റി എ പ്രതിനിധികളും  അധ്യാപകരും സന്ദര്‍ശനം നടത്തി.അവനോടൊപ്പം പഠിക്കാനും,കളിക്കാനും,മധുരം പങ്കുവയ്ക്കാനും അവര്‍ സമയം കണ്ടെത്തി







Friday 6 September 2019

ഓണാവധിക്ക് ഒരു വായന

ഓണാവധിക്ക് ഒരു വായന എന്ന പേരില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ലൈബ്രറിയില്‍ നിന്നും ക്ലാസ്  ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തു നല്‍കി.വിദ്യാരംഗം കലാവേദിയുടേയും സ്കൂള്‍ലൈബ്രറിയുടേയും നേതൃത്വത്തില്‍ ക്ലാസധ്യാപകരാണ് കുട്ടികള്‍ക്ക് പുസ്തകം നല്‍കിയത്.വായനക്കുറിപ്പുമായാണ് അവധിക്കുശേഷമെത്തേണ്ടത്.നല്ല വായനക്കുറിപ്പിനു സമ്മാനം നല്‍കും.





ഓണക്കിറ്റു നല്‍കി.

ഞങ്ങളുടെ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട  45 കുട്ടികള്‍ക്ക്  അധ്യാപകരും പി റ്റി എ യും ചേര്‍ന്ന് ഓണക്കിറ്റു നല്‍കി.







Monday 2 September 2019

ഓണാഘോഷം

ഓണാഘോഷം
പൂക്കളം, ഡിജിറ്റല്‍ക്കളം, തിരുവാതിരക്കളി,ചെണ്ടമേളം കലമടി,സുന്ദരിക്ക് പൊട്ടുതൊടീല്‍ ,ഓണസദ്യ പിന്നെ ഊഞ്ഞാലാട്ടം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കല്‍ ഇങ്ങനെ ഇത്തവണത്തെ ഓണാഘോഷവും കടന്നുപോയി.