Thursday 7 October 2021

വീഡിയോഗ്രാഫി മത്സരം

 മലര്‍വാടി ബാലസംഘം നെടുമങ്ങാട് ഏര്യ നടത്തിയ ഭൂമിയുടെ അവകാശികള്‍ എന്ന വീഡിയോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ ഗൗതംനാഥ് ജി എസ് ആയിരുന്നു. അണ്ണാറക്കണ്ണന്മാരുടെ  ജീവിതമാണവന്‍ ചിത്രീകരിച്ചത്.




കരിപ്പൂര് ഗവ. ഹൈസ്കൂളില്‍ ശാസ്ത്രപാര്‍ക്ക് ഉദ്ഘാടനം

 കരിപ്പൂര് ഗവ. ഹൈസ്കൂളില്‍ ശാസ്ത്രപാര്‍ക്ക് ഉദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിനു അനുവദിച്ചുകിട്ടിയ ശാസ്ത്രപാര്‍ക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്സണ്‍ പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ്,പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് ഇടമല ,MPTA പ്രസിഡന്റ് ആര്‍ ശ്രീലത,സീനിയര്‍ അസിസ്റ്റന്റ്  ഷീജാബീഗം എസ് എന്നിവര്‍ ആശംസപറഞ്ഞു. അധ്യാപകരായ എന്‍ മനോഹരന്‍ സന്തോഷ്‌ലാല്‍ വി ജെ എന്നിവരാണ് ശാസ്ത്രപാര്‍ക്ക് സജ്ജീകരിച്ചത്.കണ്‍വീനര്‍   സുജ ഡി ശാസ്ത്രപാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.






Tuesday 5 October 2021

കണക്കഴിനൊപ്പം

 

3/9/2021 മീറ്റ് @ കരിപ്പൂർ -ൽ 'കണക്കഴിനൊപ്പം' എന്ന പരിപാടി നടന്നു .സൂരജ് പ്രകാശ സാറാണ് അതിഥിയായി എത്തിയത്.സ്കൂള്‍  ശാസ്ത്രരംഗം ക്ലബ്ബുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു.വളരെ നല്ലൊരു ക്ലാസ് ആയിരുന്നു അത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. H.M ബിന്ദു ടീച്ചർ ആമുഖമായി സംസാരിച്ചതിനുശേഷം സൂരജ് സാർ class തുടങ്ങി. ആദ്യം സാർ Puzzle Questions ചോദിച്ചു. വളരെ ചിന്തിച്ച് answer പറയേണ്ട Questions ആയിരുന്നു. അതിന്റെ answer സാർ നന്നായി പറഞ്ഞു തന്നു. അതു കഴിഞ്ഞ്  'പ്രകൃതി കണക്കുമായി ബന്ധപ്പെട്ടിരിക്കുന്നു' എന്നതുമായി ബന്ധപ്പെട്ട് Presentation നിലൂടെ വിശദീകരണം നൽകി. അടുത്തതായി സാർ Triangle, Square തുടങ്ങിയ shape ഉപയോഗിച്ച് ചിത്രങ്ങൾ
(eg: animals) നിർമ്മിച്ചിരിക്കുന്നത് Presentation നിലൂടെ കാണിച്ചു തന്നു . Triangle, Square തുടങ്ങിയ shape കളെ കുറിച്ച് വിശദീകരിച്ചു. പിന്നീട് കുട്ടികൾ സംശയങ്ങൾ ചോദിച്ചു. കുട്ടികളുടെ  സംശയങ്ങൾക്ക് സാർ വളരെ ലളിതമായി ഉത്തരങ്ങൾ പറഞ്ഞു തന്നു . കുട്ടികൾ നന്നായി class enjoy ചെയ്തു.
 
 
അഭിഷേക് ആർ നായർ 9B
 
 
2021 October 3 നായിരുന്നു കണക്കഴകിനൊപ്പം എന്ന
പരിപാടി. അതിൽ പങ്കെടുത്ത് നമ്മോട്  സംവദിച്ചത് എൻ. സൂരജ് സാറാണ് . ആദ്യം സാർ ഗണിത puzzle ചോദിച്ചു .
അതിൽ എനിക്ക് ഉത്തരം പറയാൻ സാധിച്ചില്ല. സർ എന്താണ് Puzzle എന്നും വളരെ ആലോചിച്ച് കണ്ടുപിടിക്കേണ്ട താ ണ്ടെന്നും പറഞ്ഞു തന്നു.
പ്രകൃതിക്ക് ഒരു ഗണിതം ഉണ്ടെന്നും മനസ്സിലായി.ബീർബലിന്റെയും മഹാഭാരതത്തിലെയും Puzzle ആണ്  ചോദിച്ചത്.അതിനു ശേഷം വെണ്ടക്ക മുറിച്ച് വച്ചതിലും ഉള്ളി മുറിച്ചു വച്ചതിലും 
ഗണിതമുണ്ടെന്ന് മനസ്സിലായി. .
റിതിക 5B