Thursday 1 August 2013

സെമിനാര്‍ റിപ്പോര്‍ട്ട്


വിഷയം :സ്ത്രീശാക്തീകരണം


എക്കാലത്തും അവഗണിക്കപ്പെടുന്ന സമൂഹമാണ് സ്ത്രീ സമൂഹം.പത്താം തരത്തിലെ 'ഇരുചിറകുകളൊരുമയിലങ്ങനെ' എന്ന യൂണിറ്റിനെ ആസ്പദമാക്കികൊണ്ട് സമൂഹത്തിലെ വിവിധ രംഗങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചു -29/07/2013 2.30 ന് സ്കൂള്‍ ഹാളില്‍ വച്ചു നടത്തിയ സെമിനാറില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണവും സംഘടിപ്പിച്ചിരുന്നു.
സ്ത്രീ അമ്മയാണ് , എന്നാല്‍ എപ്പോഴും സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ സ്ത്രീ സമൂഹത്തിനു മേല്‍ ചുമത്തികൊടുത്തിരിക്കുന്നു .
സെമിനാറിന്റെ ഉദ്ഘാടനം വിദ്യാര്‍ത്ഥിയായ ഗോപി കൃഷ്ണന്‍ നിര്‍വഹിച്ചു. അദ്ധ്യക്ഷ അല്‍ഫിനയും സ്വാഗതം ഉണ്ണിക്കുട്ടനും ,ആശംസ ശ്രീറാം ,സാന്ദ്ര തുടങ്ങിയ വിദ്യാര്‍ത്ഥികളും നിര്‍വഹിച്ചു.ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറിലുടനീളം മോഡറേറ്ററായി വിഷ്ണു സജീവമായിരുന്നു.ആദ്യത്തെ പ്രബന്ധം 'കേരളവും വനിതാമുനേറ്റവും 'എന്നവിഷയംസംബന്ധിച്ചുള്ളതായിരുന്നു. ലക്ഷ്മിയായിരുന്നു പ്രബന്ധാവതാരക. കേരളത്തിലെ വിവിധ മേഖലകളിലെ വനിത മുന്നേറ്റത്തെകുറിച്ച് ചര്‍ച്ചചെയ്തു. പ്രബന്ധാവതാരണത്തിനു ശേഷം അതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുകയും തികച്ചും വ്യക്തമായ മറുപടികള്‍ അവതാരക നല്‍കുകയും ചെയ്തു.








തുടര്‍ന്ന് 'മാധ്യമങ്ങളും സ്ത്രീയും 'എന്ന വിഷയത്തില്‍ അപര്‍ണ.ഡി.പി പ്രബന്ധം അവതരിപ്പിച്ചു.മാധ്യമങ്ങളില്‍ ഏതൊക്കെ രംഗങ്ങളിലാണ് സ്ത്രീ സാന്നിധ്യം എന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെട്ട സെമിനാറായിരുന്നു അത്.ഒരോ സെമിനാറിനു ശേഷം ചോദ്യോത്തരങ്ങള്‍ ഉണ്ടായിരുന്നു.
'സ്ത്രീ ശാക്തീകരണവും സാങ്കേതിക വിദ്യയും' എന്ന വിഷയത്തില്‍ അപര്‍ണ എച്ച്.എസ് ആണ് പ്രബന്ധം അവതരിപ്പിച്ചത്. ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം വന്‍തോതില്‍ വികാസം പ്രാപിച്ച ഈ ഇരുപത്തൊന്നാം നൂറ്റാണ്ടുകളില്‍ അവ സ്ത്രീ ശാക്തീകരണത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ പ്രബന്ധത്തിലെ ചര്‍ച്ചാവിഷയം.
അപര്‍ണ വിനോദ് അവതരിപ്പിച്ച സെമിനാറായിരുന്നു 'ഗാര്‍ഹിക പീഡന നിരോധന നിയമം 'സ്ത്രീകള്‍ ഭര്‍തൃഗ്രഹത്തിലും മറ്റും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും അവയ്കെതിരെയുള്ള നിയമത്തെയും കുറിച്ച് ചര്‍ച്ചചെയ്യപ്പെട്ടു.അവസാനത്തെ പ്രബന്ധം 'സ്ത്രീ സംരക്ഷണ നിയമങ്ങള്‍ 'കുറിച്ചായിരുന്നു.ഗായത്രിയായിരുന്നു പ്രബന്ധാവതാരക.സ്ത്രീ സംരക്ഷണത്തിനു വേണ്ടി പുറത്തിറക്കിയിട്ടുള്ള നിയമങ്ങളെക്കുറിച്ചായിരുന്നു ഇത്. 5 പ്രബന്ധങ്ങളിലൂടെ ഒരു സെമിനാര്‍ ആവിഷകരിക്കുക എന്നതിലുപരി സമൂഹത്തിലെ സ്ത്രി സാന്നിധ്യത്തെകുറിച്ച് ഞങ്ങളടങ്ങുന്ന പുതുതലമുറബോധവാന്മാരായിരിക്കണം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു.



അപര്‍ണ.ഡി.പി
10.A

1 comment:

  1. nannaayittundu. ellaa nanmakalum vijayangalum thudarnnumundakatte

    ReplyDelete