Thursday 6 December 2018

സ്കൂള്‍ബസ്

ഞങ്ങളുടെ സ്കൂളിന് എം എല്‍ എ അനുവദിച്ച സ്കൂള്‍ബസ്സിന്റെ ആദ്യ യാത്ര ഇന്നലെയായിരുന്നു .കൂട്ടുകാര്‍ ആര്‍ത്തുവിളിച്ച് കൂടെക്കൂടിയപ്പോള്‍....അധ്യാപകരും രക്ഷകര്‍ത്താക്കളും ഒപ്പംനിന്നപ്പോള്‍






മലയാളത്തിളക്കം എല്‍ പി യു പി വിഭാഗം കുട്ടികള്‍ക്ക്

ചിത്രങ്ങളും ചെറുസിനിമകളും നിറങ്ങളും കളികളും ഒക്കെ കൂടിച്ചേരുന്ന മലയാളത്തിളക്കം കുട്ടികളില്‍ മാറ്റമുണ്ടാക്കുന്നുണ്ട്.







പെണ്‍കുട്ടകള്‍ക്ക് സ്വയംസുരക്ഷ അവബോധം

പെണ്‍കുട്ടികള്‍ക്ക് സ്വയംസുരക്ഷ അവബോധക്ലാസ്
വലിയമല പൊലീസ്റ്റേഷന്‍  സബ് ഇന്‍സ്പെക്ടര്‍ ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് സ്വയംസുരക്ഷ അവബോധം നല്കി



Friday 30 November 2018

ഗൃഹസന്ദര്‍ശനം

ഹോം ബെയ്സ്ഡ്  എഡ്യൂക്കേഷന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ റിസോഴ്സ് റ്റീച്ചറും പ്രഥമാധ്യാപികയും പിറ്റി എ പ്രസിഡന്റും കുട്ടികളുടെ വിടുകളില്‍ സന്ദര്‍ശനം നടത്തുന്നു.


സംസ്ഥാനതലം

ജില്ലാ സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ വുഡ്‌വര്‍ക്കില്‍ രണ്ടാംസ്ഥാനം നേടി സംസ്ഥാനതലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട്A grade നേടിയ അനന്തു എ

സ്കൂള്‍ ജില്ലാകലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാം സ്ഥാനം നേടിയ മഹേശ്വരി എം എന്‍

സംസ്ഥാനതലത്തിലേക്ക്

ജില്ലാതലതല കലോത്സവത്തില്‍ കുച്ചിപ്പുടി,നാടോടിനൃത്തം എന്നിവയില്‍ A grade ഉം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും A grade ഉംനേടി സംസ്ഥാനതലത്തിലേയ്ക്ക് അര്‍ഹത നേടിയ ഞങ്ങളുടെ സ്കൂളിലെ ശ്രുതികൃഷ്ണ പി


ചെണ്ടമേളം

കലോത്സവം സബ്ജില്ലാതലത്തില്‍ ചെണ്ടമേളം Agrade നേടിയ ഞങ്ങളുടെ ടീം

Monday 19 November 2018

ഗുജറാത്തില്‍ നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക്

സമഗ്ര പഠനവിഭവപോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകള്‍ തിരിച്ചറിയുന്നതിനുമായി ഗുജറാത്തില്‍ നിന്നും ഐ എ എസ് ഓഫീസര്‍മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമടങ്ങിയ ഒരു സംഘം ഇന്നു കരിപ്പൂര് ഗവ.ഹൈസ്കൂള്‍ സന്ദര്‍ശിച്ചു.പഠനകാര്യങ്ങളില്‍ ഐ സി റ്റി സാങ്കേതങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവര്‍ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര  വെബ്പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകള്‍ നിരീക്ഷിച്ചു,സ്കൂള്‍ ഐ റ്റി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടു വിലയിരുത്തി.
വന്ന ഉദ്യോഗസ്ഥര്‍
പി ഭാരതി ഐ എ എസ് (സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ സമഗ്ര ശിക്ഷ അഭിയാ, ഗുജറാത്ത്)
നാഗരാജന്‍ എം ഐ എ എസ് കളക്ടര്‍ ആരവല്ലി ജില്ല
അരുണ്‍മഹേഷ് ബാബു ഐ എ എസ് -ഡി ഡി ഒ അഹമദാബാദ്
വിശാല്‍ സോണ ഡി ബി എ &എസ്എ   എസ് എസ് എ  ഗുജറാത്ത്
പ്രിയങ്ക് പട്ടേല്‍ ഇ&വൈ .കണ്‍സള്‍ട്ടന്റ് റ്റു  സ് എസ് എ ഗുജറാത്ത്
രോഹിത് മേത്ത സെന്ട്രല്‍ സ്ക്വയര്‍ ഫൗണ്ടേഷന്‍
ഉദയ് ദേശായി കെ ആര്‍ ഷറഫ് ഫൗണ്ടേഷന്‍





Saturday 17 November 2018

Schoollogo

ഞങ്ങളുടെ സ്കൂള്‍ ലോഗോ.ഡിസൈന്‍ ചെയ്തത് ഞങ്ങളുടെ സ്കൂളിലെ അധ്യാപികയായ മംഗളം റ്റിച്ചറാണ്.

Thursday 15 November 2018

ശിശുദിനാഘോഷം

ശിശുദിനാഘോഷം
ഞങ്ങളുടെ സ്കൂളിലെ ശിശുദിനാഘോഷം എല്‍ പി യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു.രാവിലെ എല്‍ പി വിഭാഗം കുട്ടികള്‍ അവതരിപ്പിച്ച അസംബ്ലിയോടെ പരിപാടികള്‍ ആരംഭിച്ചു.ശ്രീനന്ദന, അനഘ, ദുര്‍ഗ്ഗാ പ്രതീപ്,ജ്യോതിക  എന്നിവര്‍ ശിശുദിന സന്ദേശമവതരിപ്പിച്ചു . വിദ്യാര്‍ത്ഥികളുടെ പ്രസംഗമത്സരവും  നടന്നു.






Wednesday 7 November 2018

സി വി രാമന്‍ അനുസ്മരണം ശാസ്ത്രബോധക്ലാസ്

സി വി രാമന്‍ അനുസ്മരണവും  ശാസ്ത്രബോധക്ലാസും നയിച്ചത് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗമായ ജിജോകൃഷ്ണന്‍


കരാട്ടേ ചാമ്പ്യന്‍

സബ്ജില്ലാതല കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ അജയ്

 

Monday 5 November 2018

മലയാളത്തിളക്കം

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മലയാളത്തിളക്കം പരിപാടി നെടുമങ്ങാട് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഞങ്ങളുടെ സ്കൂളില്‍ ആരംഭിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.


ജെ ആര്‍ സി പ്രശ്നോത്തരി

സബ്ജില്ലാതല ജെ ആര്‍ സി സംഘടിപ്പിച്ച പ്രശ്നോത്തരിയില്‍ ഒന്നും രണ്ടും സമ്മാനം ഞങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു.അഭിരാമിയും ദേവനാരായണനും


Tuesday 30 October 2018

ശാസ്ത്രമേളയിലും ഞങ്ങള്‍ മുന്നില്‍



ഈ വര്‍ഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളില്‍ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങള്‍.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നില്‍
സബ്ജില്ലാ ശാസ്ത്രമേള ഐ ടി വിഭാഗം തുടര്‍ച്ചയായി ഏഴാം തവണയും ഓവറാള്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിന്
 സ്ജില്ല ശാസ്ത്രമേളയില്‍ ഐ ടി ഓവറാളും ഗണിതവിഭാഗം റണ്ണര്‍അപ്പായി കരിപ്പൂര് ഗവ.ഹൈസ്കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.മറ്റു വിഭാഗങ്ങളിലും കുട്ടികള്‍ മകച്ച വിജയം നേടി.ഐ ടി പ്രശ്നോത്തരി അഭനയ ത്രിപുരേഷ്,ഐ ടി പ്രോജക്ടില്‍ ഫാസില്‍ എസ് ,വെബ്പേജ് ഡിസൈനില്‍ ദേവനാരായണന്‍,മലയാളം ടൈപ്പിംഗില്‍ അസ്‍ഹ നസ്രീന്‍,ഡിജിറ്റല്‍ പെയിന്റിംഗില്‍ മഹേശ്വരി എന്നിവര്‍ ഒന്നാം സ്ഥാനാര്‍ഹരായി.സ്ലൈഡ് പ്രസന്റേഷനില്‍ ക‍ൃഷ്ണദേവ് സമ്മാനാര്‍ഹനായി.ഗണിതവിഭാഗത്തില്‍ അദര്‍ ചാര്‍ട്ടില്‍ സജിന,സ്റ്റില്‍ മോഡലില്‍ അഭയ്‌കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടില്‍ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി.ഗണിത  മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിള്‍ പ്രോജക്ടില്‍ അനന്തു വി,വര്‍ക്കിംഗ് മോഡലില്‍ സ്വാതികൃഷ്ണ, എന്നിവര്‍ രണ്ടാംസ്ഥാനവും നേടി.പ്യുര്‍ കണ്‍സ്ട്രക്ഷനില്‍ അഭിരാമി,ഗെയിമില്‍ ജ്യോതിക,പസ്സിലില്‍ പഞ്ചമി,നമ്പര്‍ചാര്‍ട്ടില്‍ രാജശ്രീ എന്നിവര്‍ മൂന്നാം സ്ഥാനത്തിനര്‍ഹരായി.വര്‍ക്ക് എക്സ്പീരിയന്‍സില്‍ ബാംബൂ പ്രോഡക്ട്സില്‍ സുജി എന്‍ എസും ബഡ്ഡിംഗ് &ഗ്രാഫ്റ്റിംഗില്‍ സിദ്ധാര്‍ത്ഥും ,ഇലക്ട്രിക്കല്‍ വയറിംഗില്‍ അഭിലാഷ്,കളിമണ്‍നിര്‍മാണത്തില്‍ ഗോകുല്‍ എസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.വുഡ്‌വര്‍ക്കില്‍ അനന്തു എ രണ്ടാം സമ്മാനം നേടി.സയന്‍സില്‍ പ്രോജക്ടില്‍ ആസിഫും അജിംഷയും ഒന്നാം സ്ഥാനം നേടി.നവീന്‍ ദേവ് അല്‍ അമീന്‍ എന്നിവര്‍ വര്‍ക്കിംഗ് മോഡലില്‍ രണ്ടാം സ്ഥാനം നേടി.

Monday 22 October 2018

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സമ്മതി സോഫ്റ്റ്‌വെയറില്‍

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സ്കൂള്‍ ലിറ്റില്‍കൈറ്റിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തോടെ നടന്നു.സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുന്ന ഡിസ്പ്ലേയില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടുരേഖപ്പെടുത്തി.അഞ്ചു മുതല്‍ പത്തുവരെയുള്ള പതിനഞ്ചു ക്ലാസുകള്‍ ഓരോ ബൂത്തുകളായി.പ്രിസൈഡിംഗ് ഓഫീസറായ ക്ലാസ് റ്റീച്ചറെ സഹായിക്കാന്‍ ഓരോ ക്ലാസിലും ഓരോ  സ്കൂള്‍ ലിറ്റില്‍കൈറ്റ് അംഗങ്ങള്‍ ഫസ്റ്റ് പോളിംഗ് ഓഫീസറായി.ക്ലാസ് ഇലക്ഷനുശേഷം സ്കൂള്‍ ചെയര്‍മാന്റേയും സ്കൂള്‍ ലീഡറുടേയും തെരഞ്ഞെടുപ്പ് നടന്നു.ചെയര്‍മാനായി ഗോപികരവീന്ദ്രനും ലീഡറായി ആനന്ദ് ശര്‍മയേയും തെരഞ്ഞെടുത്തു.