Thursday, 10 August 2017

ഇന്നത്തെ അസംബ്ലിയില്‍

ഇന്നു സമ്മാനം.....
ശാസ്ത്രക്ലബ്ബ് ഹിന്ദിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരങ്ങള്‍ക്ക് സമ്മാനം ജന്മദിനത്തിനു സ്കൂള്‍ലൈബ്രറിക്കൊരു പുസ്തകം
യുദ്ധവിരുദ്ധദിനാചരണവും സ്കൂള്‍ ഗാന്ധിദര്‍ശന്‍ ഉദ്ഘാടനവും.

നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധദിനാചരണവും സ്കൂള്‍ ഗാന്ധിദര്‍ശന്‍ ഉദ്ഘാടനവും നടന്നു.സ്കൂള്‍ ഗാന്ധിദര്‍ശന്‍ കണ്‍വീനറും അധ്യാപികയുമായ ബിന്ദുശ്രീനിവാസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂളില്‍ സ്നേഹപ്രാവൊരുക്കി. യുദ്ധവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം നടന്നു. യുദ്ധവും സംസ്കാരവും, ലോകമഹായുദ്ധങ്ങള്‍, യുദ്ധവും കുട്ടികളും, യുദ്ധവിരുദ്ധമായ ഗാന്ധീയന്‍ ആശയങ്ങള്‍, യുദ്ധവും ശാസ്ത്രവും എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ ക്ലാസെടുത്തു.


സ്കൂള്‍ ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം ഗാന്ധിജിയുടെ സന്ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വലിയമല പൊലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്പെക്ടര്‍ അജേഷ് വി നിര്‍വ്വഹിച്ചു.കണ്‍വീനര്‍ ബിന്ദുശ്രീനിവാസ് സ്കൂള്‍ ഗാന്ധിദര്‍ശന്‍ പരിപാടികളുടെ വിശദീകരണം നടത്തി. 'ഗാന്ധീയന്‍ ആദര്‍ശങ്ങളിന്ന്' എന്ന വിഷയത്തില്‍ ഗോപികരവീന്ദ്രന്‍ പ്രഭാഷണം നടത്തി.വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു ഹെഡ്മിസ്ട്രസ് എം ജെ റസീന സംസാരിച്ചു.


Wednesday, 2 August 2017

കുഞ്ഞ്കൈകളില്‍ കോഴിക്കുഞ്ഞ്


കുഞ്ഞ്കൈകളില്‍ കോഴിക്കുഞ്ഞ്

ഉദ്ഘാടനം ഞങ്ങളുടെ സ്കൂളില്‍

കേരള സംസ്ഥാന പൗള്‍ട്രി വികസനകോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 'കുഞ്ഞ്കൈകളില്‍ കോഴിക്കുഞ്ഞ്' സ്കൂള്‍തല വിതരണോദ്ഘാടനം കരിപ്പൂര്‍ ഗവ.ഹെെസ്കൂളില്‍ നടന്നു. ​​​​​​​
എം എല്‍ എ ശ്രീ സി ദിവാകരന്‍ വിദ്യാര്‍ത്ഥിനി സൗരഭ്യയ്ക്ക് കോഴിക്കുഞ്ഞിനെ നല്‍കി ഉദ്ഘാടനം ചെയ്തു.
കെ എസ് പി ഡി സി ചെയര്‍പേഴ്സണ്‍ ശ്രീമതി ജെ ചിഞ്ചുറാണി അധ്യക്ഷയായിരുന്നു.പി റ്റി എ പ്രസിഡന്റ് ബാബു പള്ളം സ്വാഗതം പറഞ്ഞു.വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ലേഖ വിക്രമന്‍
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ആര്‍ സുരേഷ്‍കുമാര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി ഹരികേശന്‍നായര്‍ വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാരാജേഷ് മദര്‍ പി റ്റി എ പ്രസിഡന്റ് ശ്രീലത എന്നിവര്‍ പങ്കെടുത്തു.പ്രഥമാധ്യാപിക റസീന എം ജെ നന്ദി പറഞ്ഞു

Thursday, 27 July 2017

മാതൃഭൂമി മധുരം മലയാളം ഞങ്ങളുടെ സ്കൂളില്‍


ഇന്നു ഞങ്ങളുടെ സ്കൂളില്‍ മാതൃഭൂമി 'മധുരം മലയാളം' പരിപാടി ഉദ്ഘാടനം നടന്നു.ചാക്കച്ചേരി റബ്ബേഴ്സ് എം ഡി ശ്രീ  വിദ്യാധരനാണ് ഞങ്ങള്‍ക്ക് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.മാതൃഭൂമി നെടുമങ്ങാട് റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ തെന്നൂര്‍ അശോക് വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

പ്രഭാതഭക്ഷണം ഞങ്ങളുടെ സ്കൂളില്‍


ഞങ്ങളുടെ സ്കൂളില്‍ പ്രഭാതഭക്ഷണപരിപാടി ഉദ്ഘാടനം

സ്കൂള്‍ പ്രഭാതഭക്ഷണപരിപാടിയുടെ മുനിസിപ്പാലിറ്റിതല ഉദ്ഘാടനം സ്കൂളില്‍ നടന്നു.മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ആര്‍ സുരേഷ് കുമാര്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായര്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ സംഗീത രാജേഷ്,സുമയ്യ മനോജ്,എന്‍ ആര്‍ ബൈജു എന്നിവര്‍ പങ്കെടുത്തു.പി റ്റി എ പ്രസിഡന്റ് ബാബു പള്ളം,ഹെഡ്മിസ്ട്രസ് എം ജെ റസീന സ്റ്റാഫ് സെക്രട്ടറി ജി എസ് മംഗളാംമ്പാള്‍, പുഷ്പരാജ് എന്നിവര്‍ ആശംസ പറഞ്ഞു.അതിനോടൊപ്പം 8A യിലെ കൂട്ടുകാര്‍ ഭക്ഷണം കഴിക്കാനുള്ള പത്ത് പാത്രം  സ്കൂളിനു വാങ്ങിനല്‍കി.

Friday, 21 July 2017

തങ്കത്താഴികക്കുടമല്ല


ജൂലൈ 21 ഇന്നു ചാന്ദ്രദിനം 
ചന്ദ്രന്‍ .ഞങ്ങളുടെ സ്കൂളില്‍ സയന്‍സ്ക്ലബ്ബ് കൂട്ടുകാരുടെ ചാര്‍ട്ട് പ്രദര്‍ശനം,പ്രശ്നോത്തരി,ചാന്ദ്രദിന ഗാനാലാപനം ചാന്ദ്രദിനപതിപ്പു പ്രകാശനം എന്നിവയുണ്ടായിരുന്നു.

Sunday, 16 July 2017

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഉദ്ഘാടനവും സ്കൂള്‍ബ്ലോഗിന്റെ പത്താംവര്‍ഷവുംകരിപ്പൂര് ഗവഹൈസ്കൂളില്‍ ഈ വര്‍ഷത്തെ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പരിപാടിയുടെ ഉദ്ഘാടനം നടന്നു.ഐ റ്റി രംഗത്തെ പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുട്ടിക്കൂട്ടം കൂട്ടുകാര്‍ തയ്യാറാക്കിയ ഐ സി റ്റി മാഗസിന്‍ 'ടെക്‌ടുഡേ'പ്രകാശനം ചെയ്തുകൊണ്ട് ആനപ്പാറ ഗവ.ഹൈസ്കൂളിലെ
ചന്തു എസ് ഉദ്ഘാടനം നിര്‍വഹിച്ചു.പൂര്‍വവിദ്യാര്‍ത്ഥിയായ
അഭിനന്ദ് എസ് അമ്പാടി സ്കൂളിനു ലഭിച്ച പുതിയ റാസ്പ്ബറിപൈ കമ്പ്യൂട്ടര്‍ കുട്ടിക്കൂട്ടം കൂട്ടുകാര്‍ക്കു പരിചയപ്പെടുത്തി പ്രസന്റേഷനവതരണം നടത്തി.തുടര്‍ന്ന കുട്ടികള്‍ അവരുടെ റാസ്പ്ബറി പൈ ആശയങ്ങള്‍ പങ്കുവച്ചു.സ്കൂള്‍ബ്ലോഗിന്റെ പത്താംവര്‍ഷവുമായി ബന്ധപ്പെട്ട് കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ് വിഭാഗത്തിലെ വൈഷ്ണവി എ വി ബ്ലോഗില്‍ 'പത്താം വര്‍ഷ പോസ്റ്റ്' തയ്യാറാക്കി.'മാറുന്ന ടെക്നോളജി' എന്ന വിഷയത്തില്‍ പൂര്‍വവിദ്യാര്‍ത്ഥിയും ദേശീയശാസ്ത്രകോണ്‍ഗ്രസ് പ്രോജക്ട് അവതാരകനുമായ വിഷ്ണുവിജയന്‍ ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ് എം ജെ റസീന,പി റ്റി എ പ്രസിഡന്റ് ബാബു പള്ളം മദര്‍ പി റ്റി എ പ്രസിഡന്റ് ശ്രീലത,അഖില്‍ജ്യോതി മീനാങ്കല്‍ സ്കൂളിലെ അബിന്‍, അജിനാദ്, എന്നിവര്‍ സംസാരിച്ചു.കുട്ടിക്കൂട്ടം കണ്‍വീനര്‍ അലീന നന്ദി പറഞ്ഞു.