Monday 31 December 2012

വെബ്പേജ് @ ഡ്രുപല്‍ 7


IT@School-ന്റെ
ആഭിമുഖ്യത്തില്‍ സ്കൂളില്‍...
ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്കായി Webpage Designingല്‍ Training നടന്നു.Drupal 7ന്റെ IT@SchoolCostemized versionന്റെ ഓഫ് ലൈന്‍ മോഡിലാണ്ഞങ്ങള്‍ക്ക് ട്രെയിനിംഗ് ലഭിച്ചത്.Websiteന്റെരൂപഘടനയും Content ഉള്‍പ്പെടുത്തേണ്ട രീതിയുമൊക്കെഞങ്ങള്‍ക്കു മനസ്സിലായി.സെര്‍വര്‍ കമ്പ്യൂട്ടറും ക്ലയിന്റ്കമ്പ്യൂട്ടറും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്ഞങ്ങളറിഞ്ഞു.ടാഗുകളുടെ സഹായമില്ലാതെ 'What you
see,What you get'രീതിയില്‍ വെബ്കണ്ടന്റ് മാനേജ്മെന്റ്
സിസ്റ്റം(WCMS) ആയ Drupal 7 ഉപയോഗിച്ചുള്ള
Webpage നിര്‍മ്മാണം ലളിതമായി തോന്നി.











Tuesday 11 December 2012

മനുഷ്യാവകാശദിനം



ഇന്ന് മനുഷ്യാവകാശങ്ങളെന്തൊക്കെയാ-
ണെന്ന് ഞങ്ങള്‍ അറിഞ്ഞു.മനുഷ്യാവകാശദിനം
ഞങ്ങളുടെ സ്കൂളില്‍ പല പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു.അസംബ്ലിയില്‍ രേഷ്മാകൃഷ്ണ മനുഷ്യാവകാശദിനാചരണ-
ത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു.പോസ്റ്ററുകളും
പ്ലക്കാര്‍ഡുകളും നിര്‍മ്മിച്ച് കൂട്ടുകാര്‍ ദിനാചരണത്തില്‍
പങ്കു ചേര്‍ന്നു.7-ാം ക്ലാസിലെ സൂര്യയും ഗോപികയും
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു.അഭിനന്ദ്,
പ്രമോദ്,അനന്തു,ബോധി എന്നിവര്‍ മനുഷ്യാവകാശ
ദിനവുമായി ബന്ധപ്പെട്ട് പ്രസന്റേഷനുകളവതരിപ്പിച്ചു.


Monday 3 December 2012

സംസ്ഥാന സബ്ജൂനിയര്‍ ബാള്‍ബാഡ്മിന്റന്‍ ചാംബ്യന്‍ ഷിപ്പ്


സംസ്ഥാന സബ്ജൂനിയര്‍ ബാള്‍ബാഡ്മിന്റന്‍
ചാംബ്യന്‍ ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം നേടിയ
തിരുവനന്തപുരം ജില്ലാ ടീമില്‍ അക്ഷയ് കൃഷ്ണ



സബ്ജില്ലാ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ്


സബ്ജില്ലാ സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ സബ്ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടിന് രണ്ടാംസ്ഥാനം ലഭിച്ച സൂരജ്.