Monday 24 August 2009

ബഷീര്‍ കൃതികളിലൂടെ




ബഷീര്‍ കൃതികളിലൂടെഎന്ന വിഷയത്തെ അടിസ്ഥാനമാക്കി ബഷീര്‍ കൃതികളിലെ നർമ്മം,ഭാഷ,കഥാപാത്രങ്ങല്‍,ലോകവീക്ഷണം, എന്നീ ഭാഗങ്ങളിലായി ഇരുപത്‌ പ്രബന്ധങ്ങള്‍ അവതതരിപ്പിച്ചു. ബാല്യകാലസഖി,പാത്തുമ്മയുടെ ആട്‌, ണ്റ്റുപ്പുപ്പക്കൊരാനെണ്ടാര്‍ന്ന്‌,മതിലുകള്‍,പ്രേമലേഖനം,വിസ്വവിഖ്യാതമായ മൂക്ക്‌, തുടങ്ങി ഇരുപതോളം ക്രിതികള്‍ വായിച്ച്‌ വിശകലനം ചെയ്താണു പ്രബന്ധങ്ങള്‍ തയ്യാറാക്കിയത്‌.മെച്ചപ്പെട്ട അവതരണവും ചര്‍ച്ചയും സെമിനാറിനു മാറ്റു കൂട്ടി.

Monday 17 August 2009

ചെറുകഥാ സാഹിത്യത്ത്യത്തിലൂടെ...................


പുസ്തകങ്ങളിലൂടെ കടന്നുപോവുക എന്നതു മാത്രമല്ല ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ പദ്ധതി. അധിക വായനയും സെമിനാറുകളും പ്രോജക്ടുകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇവയിലൂടെ കൂടുതല്‍ അറിവ്‌ സ്വാംശീകരിക്കാന്‍ നമുക്കു സാധിക്കുന്നു. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിക്കൊണ്ട്‌ ചെറുകഥാസാഹിത്യം എന്ന വിഷയത്തെ അധികരിച്ചു ഒന്‍പതാം ക്ളാസിലെ കുട്ടികള്‍ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ സംഘടിപ്പിച്ച സെമിനാര്‍ കുട്ടികള്‍ക്കു കൂടുതല്‍ വിഞ്ജാനപ്രദമായി. ക്രിത്യം പത്ത്‌ പത്തിനു സെമിനാറിനു തിരി തെളിഞ്ഞു. ചെറുകഥാസാഹിത്യത്തിണ്റ്റെ കാലാകാലങ്ങളായുള്ള വളര്‍ച്ച ഒന്‍പതാം ക്ളാസിലെ തന്നെ കുട്ടികള്‍ തങ്ങളുടെ പ്രബന്ധങ്ങളിലൂടെ മനസിലാക്കി കൊടുത്തു. കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ മുന്നിട്ടു നിന്നു എന്നത്‌ സെമിനാറിനെ പൂര്‍ണവിജയത്തിലെത്തിച്ചു. സദസിണ്റ്റെ ഉത്സാഹം പ്രബന്ധാവതാരകരെ ആവേശം കൊള്ളിച്ചു. രജിസ്റ്റ്രേഷനു ശേഷം ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷനും സ്വാഗതവും ആശംസയും നന്നിയുമൊക്കെ കുട്ടികള്‍ തന്നെ നിര്‍വഹിച്ചു. തുടര്‍ന്നായിരുന്നു ഒന്‍പത്‌ എ,ബി,സി,ഡി ഡിവിഷനുകളിലെ കുട്ടികളുടെ അവതരണം. അഞ്ച്‌ ഉപവിഷയങ്ങളായി സെമിനാറിനെ തിരിച്ചിരുന്നു. ആദ്യകാല കഥകള്‍,നവോത്ഥാനഘട്ടം,എം.ടി,വി.ടി,എം ആര്‍.ബി,ആധുനികര്‍,അത്യാനുധികര്‍ എന്നിവയായിരുന്നു അവ. ഈ ഓരോ ഘട്ടത്തിലും ചെറുകഥാസാഹിത്യത്തെ തൊട്ടറിയാന്‍ ഈ സെമിനാര്‍ വഴി സാധിച്ചു എന്നു കുട്ടികള്‍ അഭിപ്രായപ്പെട്ടു. നാലു മണിയോടെ സെമിനാറിനു തിരശീല വീഴുകയായി.

Sunday 16 August 2009

സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഇന്‍ഡ്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളുടെ അകംബടിയോടെ നമ്മുടെ വിദ്യാലയത്തിലും ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മിസ്റ്റ്രസ്‌ കെ. പി ലത പതാക ഉയര്‍ത്തി. കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഗൈഡ്സ്‌ വിദ്യാര്‍ത്ഥികള്‍ പരേഡ്‌ നടത്തി.

വീല്‍ച്ചെയര്‍ സമ്മാനിച്ചു

ശ്രീ സത്യ സായി ബാബ ഫൌണ്ടേഷണ്റ്റെ ധര്‍മ പരിപാടികളുടെ ഭാഗമായിനാമ്മുടെവിദ്യാലയത്തിലെ പത്ത്‌ ഡിയിലെ സുജിത്‌ എന്ന വിദ്യാത്ഥിക്കു വീല്‍ചെയര്‍ നല്‍കി.

Monday 10 August 2009

വിഞ്ജാനോത്സവം ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യപരിഷത്തിണ്റ്റെ നേത്രിത്വത്തില്‍ കേരളമാകെയുള്ള സ്കൂളുകളില്‍ നടത്തുന്ന വിഞ്ജാനോത്സവം നമ്മുടെ സ്കൂളിലും ആരംഭിച്ചിരിക്കുകയാണു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും അന്വേഷണപാടവം വര്‍ദ്ധിപ്പിക്കുന്നതിനും നടത്തുന്ന ഒരു മത്സരമാണിത്‌. സ്കൂള്‍ ശാസ്ത്ര ക്ളബ്ബിണ്റ്റെ നേത്രിത്വത്തിലാണു ഇത്‌ നടത്തുന്നത്‌.യുറീക്ക വാരികയാണു ഇതിണ്റ്റെ സംഘാടകര്‍.

Friday 7 August 2009

ഭരത്‌ മുരളിക്ക്‌ അന്ത്യാഞ്ജലികള്‍


ഇന്നലെ നമ്മെ വിട്ടു പിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടന്‍ മുരളിക്ക്‌ കുരുന്നുകളുടെ ആദരാഞ്ജലികള്‍. നാടകരംഗത്തു നിന്നും മലയാള സിനിമാരംഗത്തേയ്ക്കു കടന്നുവന്ന മുരളി ധാരാളം കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയാണു അന്‍പത്തഞ്ചാം വയസില്‍ അരങ്ങൊഴിഞ്ഞത്‌. മലയാളത്തിലും തമിഴിലും തെലുങ്ങിലും അഭിനയിച്ചു. മലയാളത്തിനു ഇപ്പോള്‍ ഒരു നഷ്ടം കൂടി.

Thursday 6 August 2009

യുദ്ധവിരുദ്ധദിനം ആചരിച്ചു


ആഗസ്റ്റ്‌ ആറാം തീയതി ഹിരോഷിമാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പോസ്റ്റര്‍പ്രദര്‍ശനം,ക്വിസ്മത്സരം,യുദ്ധത്തിനെതിരെയുള്ള ബോധവത്കരണക്ലാസ്‌,യുദ്ധവിരുദ്ധറാലി, എന്നീ പരിപാടികള്‍ സംഘടിപ്പിച്ചുൃാവിലെ നടന്ന അസംബ്ലിയില്‍ ഭരത്‌ യുദ്ധവിരുദ്ധദിനത്തെ പറ്റി പറഞ്ഞു. ഏഴാം ക്ലാസിലെ കുട്ടികള്‍ മുദ്രാഗീതം ആലപിച്ചു. ഉച്ചയ്ക്ക്‌ പന്ത്രണ്ട്‌ മണിക്ക്‌ ക്വിസ്‌ മത്സരം നടത്തി.അസംബ്ലിക്കു ശേഷം സ്കൂളിനു ചുറ്റും യുദ്ധവിരുദ്ധറാലി നടത്തി. രാവിലെ ഒന്‍പത്‌ മണിക്കു ഭരത്‌ യു.എന്‍ .ഒ യുടെ ഏജന്‍സികള്‍ക്കു ഈ-മെയില്‍ സന്ദേശം കൈമാറി

Sunday 2 August 2009

തൂലിക പടവാളാക്കിയ പ്രേംചന്ദിണ്റ്റെ ജന്‍മദിനം ആഘോഷിച്ചു


പ്രാചീന ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിണ്റ്റെ നൂറ്റിയിരുപത്തിയൊന്‍പതാം ജന്‍മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ ഹിന്ദി ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ പ്രസംഗം, ചോദ്യോത്തരമത്സരവുമുണ്ടായിരുന്നു.