Sunday 29 May 2022

ത്രിദിന അവധിക്കാല പരിശീലന ക്യാമ്പ്

കരുപ്പൂര് ഗവ.ഹൈസ്കൂളിൽ ത്രിദിന അവധിക്കാല പരിശീലന ക്യാമ്പ് ഉദ്ഘാടനം ബഹു നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ ചെയർ പേഴ്സൺ പി. വസന്തകുമാരി നിർവ്വഹിക്കുന്നു. പി.റ്റി എ പ്രസിഡന്റ് ഇടമല ഗ്ലിസ്‌റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ HM കെ. ഷാജഹാൻ സ്വാഗതം അർപ്പിച്ചു. വലിയമല lSHO ശ്രീ സുനിൽ ജി. മുഖ്യ പ്രഭാക്ഷണം നടത്തി. വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ,PTA വൈസ് പ്രസിഡന്റ് ഡി പ്രസാദ്, DI മാരായ ആർ എസ്. നിസ്സാറുദ്ദീൻ, എസ്.ദീപ, CPO വി.എസ്. പുഷ്പരാജ്, ACPO ബി വി.സുനി തുടയിയവർ സംസാരിച്ചു. തുടർന്ന് SPC നോഡൽ ഓഫീസർ റ്റി.എസ്. അനിൽകുമാർ സാർ , വിതുര CPO അൻവർ സാർ തുടങ്ങിയവർ ക്ലാസ്സെടുത്തു.


 

Monday 9 May 2022

ഈ വര്‍ഷത്തെ NMMS വിജയികള്‍

 

 

 

 

 

 

 

 

ദേവിക മേനോന്‍

അഭിഷേക്   എ എസ്              

അമ്മ അറിയാന്‍

 

കരിപ്പൂര് ഗവഹൈസ്കൂളില്‍ 'അമ്മ അറിയാന്‍'‍ സൈബര്‍സുരക്ഷയെ കുറിച്ചുള്ള ബോധവല്‍കരണ പരിപാടി

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയിലുള്ള അമ്മമാര്‍ക്ക് സൈബര്‍സുരക്ഷയെ കുറിച്ചുള്ള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കി.'പുതിയ കാലം ,സാങ്കേതികവിദ്യകള്‍' എന്ന വിഷയത്തില്‍ അലീന പി ആര്‍, 'ഇന്റര്‍നെറ്റ് സുരക്ഷ'യില്‍ സുഹാനഫാത്തിമ, 'വ്യാജവാര്‍ത്തകള്‍ തിരിച്ചറിയലും പ്രതിരോധിക്കലും' എന്നതില്‍ ആഷ്‍ലിരാജ്, 'ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍' എന്നതില്‍ അഭിനന്ദ് ബി ച്ച് എന്നീ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ക്ലാസെടുത്തു.സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ക്ക് ലിറ്റില്‍കൈറ്റ്സ് അംഗങ്ങള്‍ മറുപടി നല്‍കി.ഹെഡ്മാസ്ടര്‍ കെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ആര്‍, സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം, സ്കൂള്‍ ഐ സി റ്റി കോര്‍ഡിനേറ്റര്‍ ശ്രീവിദ്യ, ലിറ്റില്‍കൈറ്റ്സ് കണ്‍വീനര്‍ ആഷിദഹസീന്‍ഷാ എന്നിവര്‍ സംസാരിച്ചു.