Friday 29 November 2019

വിദ്യാരംഗം

ഒക്ടോബര്‍ 27ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം .വിദ്യാരംഗം ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ സ്കൂള്‍ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ക്ലാസുകളിലും ശ്രീകണ്ഠേശ്വരം  അനുസ്മരണം നടത്തുകയും ശബ്ദതാരാവലിയുടെ ഉപയോഗക്രമം പരിചയപ്പെടുത്തുകയും ചെയ്തു









ലിറ്റില്‍കൈറ്റ്സ് കലാമേളയോടൊപ്പം

നെടുമങ്ങാട് സബ്ജില്ലാ കലോത്സവത്തില്‍ ക്യാമറപിടിച്ചതിനു കിട്ടിയസമ്മാനവുമായി ഞങ്ങളുടെ ലിറ്റില്‍കൈറ്റ്സ്

 

Thursday 28 November 2019

ഭരണഘടന എഴുപതാം വര്‍ഷം

ഭരണഘടന എഴുപതാം വര്‍ഷം സ്കൂള്‍തല ഭരണഘടന കരട് അവതരണം ജ്യോതിക, നയനസെന്‍

Thursday 21 November 2019

നൈതികം

ക്ലാസ് തല സ്കൂള്‍തല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുന്‍പായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പരിശീലനം നല്‍കി.ശാസ്ത്രസാഹിത്യപരിഷത്തില്‍ നിന്നും ബാലചന്ദ്രന്‍സാറും,അനില്‍ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചര്‍ച്ചകള്‍ക്കു ശേഷം കുട്ടികള്‍ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാന്‍ പരിശീലിച്ചു.





Tuesday 19 November 2019

അസംബ്ലിയില്‍

സബ്ജില്ലാ കലോത്സവത്തിനു സമ്മാനാര്‍ഹരായവര്ക്ക്  അനുമോദനം





 

Thursday 14 November 2019

ശിശുദിനം









ഒന്നാം സമ്മാനം

കഥ, ഉപന്യാസം എന്നീ ഇനങ്ങളില്‍ സബ്ജില്ലാ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ ഞങ്ങളുടെ സജിന
 

ബാന്റ്മേളം

നെടുമങ്ങാട് സബ്‍ജില്ലാ കലോത്സവത്തില്‍ ബാന്റ്മേളം ഒന്നാം സ്ഥാനം ഞങ്ങളുടെ കുട്ടികള്‍ക്ക്❤️❤️❤️❤️❤️

വിദ്യാലയം പ്രതിഭകളോടൊപ്പം

പൊതു വിദ്യാഭ്യാസവകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയില് ഞങ്ങളും പോയി ഒരു പ്രതിഭയെ ആദരിക്കാന്.ദൂരെയെങ്ങും പോകേണ്ടിവന്നില്ല പള്ളിക്കൂടത്തിനു തൊട്ടരികിലുണ്ട്....ഞങ്ങടെ കുട്ടികള് വായിക്കുന്ന'ചങ്ങായിവീടി'ന്റേയും,'വിചിത്രക്കണ്ണാടി'യുടേയും ,'ബിമകളുടെ ലോക'ത്തിന്റേയും,'കൊക്കരജീനി'ന്റേയുമൊക്ക കഥാകാരന് പി കെ സുധി അവരുതമ്മില് നല്ല വര്ത്തമാനം പറഞ്ഞു.എഴുത്തിനെ പറ്റി ,വായിച്ച പുസ്തകങ്ങള്,പണ്ടത്തെ ക്ലാസനുഭവങ്ങള്,പുതിയക്ലാസുമുറിയനുഭവങ്ങള്,മനുബെന്റെ ഡയറിക്കുറിപ്പുകളെ കുറിച്ച് ,നാടിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ കുറിച്ച് അങ്ങനെയെല്ലാം....ഞങ്ങട ലൈബ്രറിയിലേക്കു പുസ്തകവും മറ്റു വായനസാമഗ്രികളും തന്നു.എഴുത്തുകാരികളുള്ള ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്.നല്ല എഴുത്തിനുപിന്നില് കഠിനാധ്വാനം അത്യാവശ്യമാണെന്ന ധാരണയവര്ക്കുണ്ടായി.അതായിരുന്നു ഇന്നവര്ക്കു കിട്ടിയ സന്ദേശവും...സ്കൂളില് തിരികെ വന്ന ശേഷമാണ് ഞങ്ങളോര്ത്തത് ഞങ്ങളദ്ദേഹത്തെ ആദരിച്ചില്ല.വര്ത്തമാനം പറഞ്ഞതേയുള്ളു.❤️😍❤️😍❤️





Monday 11 November 2019

നാടോടിനൃത്തം

നെടുമങ്ങാട് സബ്ജില്ല കലോല്‍സവം നാടോടിനൃത്തം ഭരതനാട്യം എന്നീ വിഭാഗങ്ങളില്‍ എല്‍ പി വിഭാഗം ഒന്നാംസ്ഥാനം അഭിരാമിലാല്‍

ഡിസ്കസ്സ് ത്രോ യില്‍ ഒന്നാം സ്ഥാനം

സബ്ജില്ലാ മീറ്റില്‍ ഡിസ്കസ്സ് ത്രോ യില്‍ ഒന്നാം സ്ഥാനം സനൂഷ് എസ് എസ്

Friday 1 November 2019

മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും

മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും

കരിപ്പൂര് ഗവ.ഹൈസ്കൂളിലെ മലയാള ഭാഷ വാരാചരണം സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് തയ്യാറാക്കിയ മലയാളം ഡിജിറ്റല്‍ കണ്ടര്‍ പ്രകാശനം ചെയ്തുകൊണ്ട് അധ്യാപകനും കലാകാരനുമായ സാജന്‍ നിര്‍വഹിച്ചു.ചിങ്ങം മുതല്‍ കര്‍ക്കടകം വരെയുള്ള മലയാളമാസങ്ങളുടെ കലണ്ടറാണ് സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് തയ്യാറാക്കിയത്.ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ സജ്ജീകരിച്ച ക്ലാസ് ലൈബ്രറി ഉദ്ഘാടനവും നടന്നു.പുസ്തകശേഖരണത്തിനായി സ്കൂളില്‍ തയ്യാറാക്കിയ പുസ്തകത്തൊട്ടിലില്‍ കുട്ടികളും അധ്യാപകരും പുസ്തകം നിക്ഷേപിച്ചു.ഭരണഘടനയുടെ എഴുപതാം  വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ സ്കൂളുകളുടെ ഭരണഘടന നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന'നൈതികം’   പരിപാടിക്കു തുടക്കം കുറിച്ചു. പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു. ലിറ്റില്‍ കൈറ്റ്സ് കണ്‍വീനര്‍മാരായ ജ്യോതിക വി ,  അല്‍ അമീന്‍  എന്നിവര്‍ ലിറ്റില്‍കൈറ്റ്സ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സംഗീത രാജേഷ് ,പി റ്റി എ അംഗം പ്രേമലത  ,മംഗളാംമ്പാള്‍ ,പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.