Saturday 28 August 2021

സ്കൂള്‍ ശാസ്ത്രരംഗം ഉദ്ഘാടനം.

 


സ്കൂള്‍ ശാസ്ത്രരംഗം ഉദ്ഘാടനം.

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂള്‍ശാസ്ത്രരംഗം പ്രവര്‍ത്തനോദ്ഘാടനം  ഇന്നു നടന്നു.സ്കൂള്‍ശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയില്‍ 93കുട്ടികള്‍ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങള്‍ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാസ്ത്രസംബന്ധിയായ കുറേയധികം ചോദ്യങ്ങള്‍ക്ക് അദ്ദേഹം ലളിതമായി ഉത്തരംപറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവര്‍ത്തിപരിചയ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ശാസ്ത്ര രംഗം . കുട്ടികളില്‍ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളര്‍ത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങള്‍ക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളര്‍ത്തുന്നതിനും  പരിസ്ഥിതിയോടുള്ള നിലപാടുകള്‍ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയാണ് ശാസ്ത്രരംഗം .ചോദ്യങ്ങള്‍ ചോദിക്കുവാനും പരീക്ഷണങ്ങളിലേര്‍പ്പെടാനും ,വിശകലനം ചെചയ്ത് നിഗമനങ്ങളിലെത്താനുമുള്ള കുട്ടികളുടെ ചോദനയെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രരംഗം ക്ലബ്ബിന്റെ ലക്ഷ്യം.

പരിപാടിയുടെ ശബ്ദരേഖ നിങ്ങള്‍ക്കിവിടെ കേള്‍ക്കാം









Monday 16 August 2021

സോഷ്യല്‍ സയൻസ് ക്ലബ് വിത്ത് മീറ്റ്@കരിപ്പൂര്*

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സോഷ്യൽ സയൻസ് ക്ലബ് വിത്ത് മീറ്റ്@കരിപ്പൂര്* 

യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..📍യുദ്ധം ഹിംസയാണ് ..📍 സ്വാതന്ത്ര്യമോ...?🌿🌿ആഗസ്റ്റ് 15ന് വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികള്‍ പങ്കെടുത്തു. ഇവിടെ കേള്‍ക്കാം 👇


Saturday 14 August 2021

വിജയോത്സവം -2021

 

വിജയോത്സവം -2021

ഗവ.എച്ച് എസ് കരിപ്പൂര്

കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും മറ്റു മേഖലകളിലും വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സംസ്ഥാനതലത്തില്‍ ഗണിതപാറ്റേണിനു സമ്മാനം ലഭിച്ച ഷാരോണ്‍ ജെ സതീഷിനെ പൊന്നാടയണിയിച്ചു കൊണ്ട് ബഹു.ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ എസ് രവീന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍ സമ്മാനവിതരണം ചെയ്തു.പൂര്‍വ്വാധ്യാപിക ജി എസ് മംഗളാംബള്‍ സ്കൂള്‍ നഴ്സറി വിഭാഗത്തിനു നല്‍കിയ കളിയൂഞ്ഞാലും,ലാഡറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി കുട്ടികള്‍ക്കായി സമര്‍പ്പിച്ചു.ഷാരോണ്‍ ജെ സതീഷിന്റെ ചിത്രപ്രദര്‍ശനം വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ജി ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തില്‍ പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്സസ് ,പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,എം പി റ്റി എ പ്രസിഡന്റ് ആര്‍ ശ്രീലത , സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം, എന്നിവര്‍ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.