UBUNTU വിലെ K-toon 2D Animation Tool kit ഉപയോഗിച്ച് അജയ്.V.S തയ്യാറാക്കിയ ശുചിത്വ ബോധന അനിമേഷന്‍.
Monday, 25 July 2011
Friday, 22 July 2011
തങ്കത്താഴികക്കുടമല്ല............
ജൂലൈ 21 ചന്ദ്രബിംബം തങ്കത്താഴികക്കുടമല്ലെന്ന് മനുഷ്യന്‍ നേരിട്ടു കണ്ടിട്ട് 42 വര്‍ഷം പൂര്‍ത്തിയായി. ഈ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയും IT ക്ലബ്ബും ചേര്‍ന്ന് ഞങ്ങളുടെ സ്കൂളില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തി.
ബഹിരാകാശപ്രശ്നോത്തരി (മള്‍ട്ടിമീഡിയ പ്രസന്റേഷന്‍) യില്‍ ഞങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുത്തത്.
മത്സരവിജയികള്‍
HS വിഭാഗം
First – ശശിഭൂഷണ്‍.S.L 10 B
Second – അജയ്.V.S 9 A
Third – ശ്രീദേവി 9 C
UP വിഭാഗം
First – അരവിന്ദ് 7 A
First – നിര്‍മല്‍ ചന്ദ് 7 B
Second – ഹരിഗോവിന്ദ് 7 B
Third – അനന്ദു അഭിരാം 7 B
K-Star എന്ന സോഫ്റ്റ് വെയറിലൂടെ ഞങ്ങള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം
നിരീക്ഷിച്ചു.സ്കൂളിലെ കുട്ടി IT കോര്‍ഡിനേറ്റര്‍മാര്‍ UP യിലെ ഓരോ ക്ലാസ്സിലെ കുട്ടികളേയും ഇതു പരിചയപ്പെടുത്തി.
മാനത്തേയ്ക്കൊരു കിളിവാതില്‍ എന്ന CD യുടെ പ്രദര്‍ശനവും നടന്നു.
ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലെയറിങ്ങ് പരിശീലനവും സസ്യപ്രദര്‍ശനവും
കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ UP വിഭാഗം
കുട്ടികള്‍ക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ
ആധുനിക സസ്യ പരിപാലന രീതികളെക്കുറിച്ച് പരിശീലനം
നല്‍കി. സയന്‍സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നെടുമങ്ങാട് കൃഷി
ആഫീസറുടെ നേതൃത്വത്തില്‍ കൃഷിഭവനും, മുഖവൂര്‍ നഴ്സറി
എന്നിവ സംയുക്തമായാണ് ഇത് സംഘടിപ്പിച്ചത്. കൃഷി
ആഫീസര്‍ ശ്രീ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ്
ശ്രീ സുനില്‍കുമാര്‍ പ്രവര്‍ത്തനങ്ങള്‍ കാണിച്ചു തന്നു.മുഖവൂര്‍
നഴ്സറി ഉടമ ശ്രീ രമേഷ് സസ്യങ്ങള്‍ സൗജന്യമായ് സ്കൂളില്‍
നല്‍കി.പേര,സപ്പോട്ട,മാവ്,റോസ്,ചെമ്പരത്തി,മാതളം,റബ്ബര്‍,പ്ലാവ് തുടങ്ങിയ
സസ്യങ്ങളില്‍ പരിശീലനം നല്‍കി.അദ്ധ്യാപകരായ J സിന്ധു,ഷിഹാബ്ബുദ്ദീന്‍
പ്രതാപന്‍,സജീവ്,ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നൂറിലധികം കുട്ടികള്‍ പരിശീലനം നടത്തി.
Friday, 15 July 2011
അഭിനന്ദനങ്ങള്‍!
ഞങ്ങളുടെ സ്കൂളില്‍ നിന്ന് SSLC പാസ്സായ അനീഷ് ചേട്ടന് കേരളയൂണിവേഴ്സിറ്റിയുടെ BSc ജിയോളജിയില്‍ ഒന്നാം റാങ്ക്.
IIT യുടെ എന്‍ട്രന്‍സില്‍ 90 ാ റാങ്കും ചേട്ടന് ലഭിച്ചു.
ചേട്ടന് അഭിനന്ദനങ്ങള്‍!
ഞങ്ങളുടെ സ്കൂളില്‍
അനീഷ് ചേട്ടനെ അനുമോദിച്ചപ്പോള്‍
ചേട്ടന് അഭിനന്ദനങ്ങള്‍!
ഞങ്ങളുടെ സ്കൂളില്‍
संगोष्ठी (സെമിനാര്‍)
പത്താം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തിലെ ആദ്യയൂണിറ്റുമായി ബന്ധപ്പെട്ട് 'प्रकृति हमारी मां है और पशु-पक्षी हमारॆ सहजीवी' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
വളര്‍ന്ന് വളര്‍ന്ന് വളര്‍ന്ന്...ഡിം...
ലോകജനസംഖ്യാ ദിനത്തില്‍ ഞങ്ങളുടെ സ്കൂളില്‍ പ്രദര്‍ശിപ്പിച്ച കാര്‍ട്ടൂണ്‍ പോസ്റ്റര്‍
വര- രഞ്ജിത്ത്.R 9D
Thursday, 14 July 2011
Tuesday, 12 July 2011
Subscribe to:
Posts (Atom)