കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനം കണ്ടു പഠിക്കുന്നതിനായി
വന്ന തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ സ്കൂളും സന്ദര്‍ശിച്ചു.
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളില്‍ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്രാക്ടിക്കല്‍ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവര്‍ കണ്ടറിഞ്ഞു.
വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും
ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവര്‍ അഭിനന്ദിച്ചു.