''Translation is not a matter of words only; it is a matter of making intelligible a whole culture''
Anthony Burgess Wilson
വിവര്‍ത്തനം എന്ന കര്‍മ്മത്തിലൂടെ ഒരു കൂട്ടം വാക്കുകളല്ല ഒരു സംസ്കാരമാണ് വായനക്കാരനിലേയ്ക്ക് പ്രവഹിക്കുന്നത്. ഒരു വിവര്‍ത്തകന്റെ ഉത്തരവാദിത്വം കൃതിയിലെ സംസ്കാരം വായനക്കാരന് പകരുക എന്നതാണ്. സാഹിത്യവും സംസ്കാരവും ഒന്നുപോലെ പകരുന്നതില്‍ വിവര്‍ത്തകന് അതിപ്രധാനമായ പങ്കു വഹിക്കാനുണ്ട്.
ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായ ലുഷൂണിന്റെ 'Wandering'
എന്ന കഥാസമാഹാരത്തിലെ 11 കഥകളിലെ സാഹിത്യവും സംസ്കാരവുമാണ് പി.കെ.സുധി 'അലഞ്ഞുതിരിയല്‍'ലില്‍ വായനക്കാരന് നല്‍കുന്നത്.മനസ്സില്‍ തുളുമ്പിയത് അതേ വിധത്തിലെഴുതുന്നതാണ് യഥാര്‍ഥകല എന്നു പറയുന്ന ലൂഷൂണിന്റെ കഥകളുടെ വിവര്‍ത്തനം ആയാസ രഹിതമാകാന്‍ ഒരു നിവൃത്തിയുമില്ല.
മധുശാലയില്‍
ഒരു മധുശാലയില്‍ രണ്ട് സുഹുത്തുക്കളുടെ കുടിക്കാഴ്ചയാണ് ഈ കഥ. മനസ്സിന്റെ കോണുകളിലെവിടെയൊക്കെയൊ പോറലുകളേല്‍പിക്കുന്ന ചില അനുഭവങ്ങള്‍ ലൂവേയ്ഫുവിനൊപ്പം നാമും പങ്കവയ്ക്കുന്നു. പ്രക്യതിയും പരിസരവും മനുഷ്യനോടൊപ്പം മാറുന്നുണ്ട്.പശ്ചാത്തലാവതരണത്തില്‍ ലൂഷൂണ്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.ആ പരിസരത്തെയാകെ മലയാളത്തിലേക്ക്
മനോഹരിമായി മാറ്റിയെഴുതിയ വിവര്‍ത്തകനു് ചില വരികളിലെ ധാരാളിത്തം
ഒഴിവാക്കാമായിരുന്നുവെന്ന്തോന്നി.[ഉദാ: "ക്രിംസണ്‍ പൂവുകള്‍ മഞ്ഞുകാലത്തെ വെല്ലുവിളിച്ചു കൊണ്ട് അഹങ്കാരത്തോടെ തങ്ങളുടെ പുഷ്പകാലത്തെ തീജ്ജ്വാലമാതിരിപ്രദര്‍ശിപ്പിക്കുന്നു''എന്നത്' “ക്രിംസണ്‍ പൂവുകള്‍ മഞ്ഞുകാലത്തെ വെല്ലുവിളിച്ച് തങ്ങളുടെ പൂക്കാലം തീജ്വാലയാക്കി. എന്നു പറഞ്ഞാല്‍ എന്തെങ്കിലും കുറവുണ്ടാകുമോ? അറിയില്ല.] സ്വന്തം സഹോദരന്റെ നശിച്ചുകണ്ടിരിക്കുന്ന കുഴിമാടത്തില്‍ നിന്ന് ഭൗതികാവശിഷ്ടങ്ങള്‍ മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റാന്‍ 'എസ്സ്'' ലെത്തിയ ലൂവേയ്ഫു വായനക്കാരുടെ മനസ്സിനെ മഥിക്കുന്നത് വിളറിയ നിറവും വട്ടമുഖവും നിറപീലക്കണ്ണുകളുമായി വേദനയായി മാറിയ അഷൂണിനെ കുറിച്ചു പറയുമ്പോഴാണ്. നവലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പരാജയപ്പെടുമ്പോഴുണ്ടാകുന്ന നിരാശയും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒന്നിനെക്കുറിച്ചും ഉറപ്പില്ലാത്ത കാലഘട്ടം. കറുത്ത ആകാശത്തിനു താഴെ കട്ട പിടിച്ച മഞ്ഞിന്‍ വലകള്‍ കൊണ്ട് പരസ്പരം തുന്നിച്ചേര്‍ത്ത നിരത്തുകളും ഭവനങ്ങളും വാനക്കാരുടെ മനസ്സിലും മഞ്ഞ് അനുഭവിപ്പിക്കുന്ന ചിത്രങ്ങളാകുന്നു.
ഒരു പൊതുസ്ഥലത്തിന്റെ മാതൃക
വിവര്‍ത്തകന്റെ നിരീക്ഷണത്തെയും വിശകലനത്തെയും കാണിച്ചു തരുന്ന ഒരു കഥയാണിത്. പേരുപോലെ തന്നെ ഒരു പൊതുസ്ഥലത്തെ അതിന്റെ ഏറ്റവും സൂക്ഷ്മമായ ഭാവത്തെ ഒരു ചിത്രത്തിലെന്ന പോലെ അവതരിപ്പിക്കുന്നു. കണ്ടെത്തിയും അറിഞ്ഞും നന്നായി ആസ്വദിച്ചു ചെയ്ത വിവര്‍ത്തനമാകുമിത്. പൊതുസ്ഥലത്ത് നിന്നിരുന്ന ഒരു പോലീസുകാരനും തടവുപുള്ളിയും അവരെ കാണാന്‍ ഉന്തിത്തള്ളി കൂട്ടം കൂടുന്ന വ്യത്യസ്തരായ മനുഷ്യരുമാണ് ഈ കഥയുടെ അകത്തളം. ഒരു ദൃക്സാക്ഷി വിവരണത്തിന്റെ പ്രത്യേകതകളാണ് ഇതിനുള്ളത്.
മനുഷ്യ വിദ്വേഷി
വേയ് ലേയാന്‍ഷു എന്ന വിചിത്രനായവ്യക്തിയുടെജീവിതത്തിലൂടെകഥാകൃത്തിന്റെ യാത്രയാണ് മനുഷ്യവിദ്വേഷി.സാധാരണമനുഷ്യന്പെട്ടെന്ന്തിരിച്ചറി
യാനാകാത്ത എന്തൊക്കെയോ നന്മകള്‍ നിറഞ്ഞ വ്യക്തിയായിരുന്നു വേയ്. ആകെ ബന്ധുവായി ഉണ്ടായിരുന്ന അമ്മുമ്മയുടെ മരണത്തിന്റെ കണ്ണീര്‍ പൊഴിക്കാതെ ആളുകളെ അത്ഭുതപ്പെടുത്തിയ വേയ്.(ഏകനായി അയാള്‍ വാവിട്ട് നിലവിളിക്കുന്നുണ്ട്.) കുട്ടികളെ സ്നേഹിച്ചിരുന്ന വേയ്, താന്‍ നന്നായിജീവിക്കുന്നതു കാണാന്‍ ആരുമില്ലാത്തതിനാല്‍ ഉയര്‍ത്തി പിടിച്ചിരുന്ന വിശ്വാസങ്ങളെല്ലാം ഉപേക്ഷിക്കുന്ന വേയ്,സ്വന്തക്കാരുടെ നിലവിളികള്‍ പോലും കൂട്ടിനില്ലാതെ യാത്രയായ വോയ്.ലു, ഷൂണ്‍വേയുടെ ജീവിതത്തെ വളരെ ഭാവതീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. ആ തീവ്രത നമ്മിലേക്ക് പകര്‍ന്നു തരുന്നതില്‍ വിവര്‍ത്തകനും വിജയിച്ചു.
പഴയകാലത്തിനോടുള്ള പശാചാത്താപം
ജുവാന്‍ ഷെംഗിന്റെ കുറിപ്പുകള്‍
സീജൂണിനും ജുവാന്‍ ഷെംഗിനും ഇടയിലുള്ള പ്രണയവും വിട്ടുവീഴ്ചകളും ജീവിതവും വേര്‍പിരിയലുമാണ് ഈ കഥ. മാനസികാവസ്ഥകളെ നന്നായി വിശകലനത്തിനു വിധേയമാക്കുന്ന കഥ കൂടിയാണിത്.“സത്യം വെളിപ്പെടുത്താന്‍ ഏറെ ധൈര്യമാവശ്യമാണ്. പേടിത്തൊണ്ടനായ പുരുഷന്‍ സ്വയം കാപട്യത്തിനടിമപ്പെട്ട് ജീവിതത്തിലൊരിക്കലും പുതിയ വഴി കണ്ടെത്തുന്നില്ല.എന്തിന് അയാള്‍ നിലനില്‍ക്കുന്നില്ല.”ജുവാന്‍ ഷെംഗിന്റെ മാനസ സഞ്ചാരങ്ങള്‍ വായനക്കാരനെയുംചിലത്ചിന്തിപ്പിക്കുന്നു.വിസ്മൃതിയേയും, കാപട്യത്തേയും മാര്‍ഗദര്‍ശിയാക്കി ക്കൊണ്ട് മുന്നോട്ട് പോകുന്ന ഇന്നത്തെ ബുദ്ധി ജീവിസമൂഹത്തിന്റെ പ്രതിനിധി തന്നെയാണ് വെറുതെ പശ്ചാത്തപിക്കുന്ന ജുവാന്‍ തര്‍ജമ എത്രത്തോളം പ്രയാസമാണെന്ന് ജുവാന്‍ പറയുന്നുണ്ട്.
ആ ആയാസങ്ങളെ മറി കടന്ന് സിജൂണിന്റെയും ജുവാന്റെയും
മാനസിക ജീവിതാവസ്ഥകള്‍ വായനക്കാരനിലെത്തിച്ച P K
സുധിക്ക് അഭിമാനിക്കാം.
സോപ്പ്
ലോകത്ത്ഏതുകോണിലുംപെണ്ണിന്റെഅവസ്ഥഒരുപോലെയാണെന്ന് 'സോപ്പ് ' കാണിക്കുന്നു.വീട്ടിലായാലും തെരുവിലായാലും പെണ്ണിനോടുള്ള മനോഭാവം ഒന്നു തന്നെ. "പട്ടാളക്കാരോടും കൊള്ളക്കാരോടും ക്ഷമിക്കാം എന്നാല്‍ എല്ലാം തല കുത്തി മറിക്കുന്ന ഈ പെണ്‍കുട്ടികളോടു വയ്യ, ശരിക്കും അവരെ കൈകാര്യം ചെയ്യണം.”സിമിംഗിന്റെഭാര്യയുടെഅഭിപ്രായമാണത്.പെണ്ണ് എങ്ങനെയായിരിക്കണം എന്നതിന് ഓരോ സമൂഹത്തിനും ഒരു നിലപാടുണ്ട്. അതില്‍ നിന്നും വ്യതിചലിച്ചാല്‍ എറിയാന്‍ കല്ലുകളുമായി കാത്തു കാത്തു നില്‍ക്കുന്ന സമൂഹം. പാരമ്പര്യവും പുതുലോക വ്യവസ്ഥിതിയും തമ്മിലുള്ള സംഘട്ടനം ഈ കഥയില്‍ പ്രത്യക്ഷമാകുന്നുണ്ട്.'കുട്ടികള്‍ക്ക് മര്യാദയില്ല സമൂഹത്തിന് ധാര്‍മികബോധമില്ല.എന്തെങ്കിലും ഒറ്റ മൂലി ഉടനെ കണ്ടെത്തിയില്ലെങ്കില്‍ ചൈന തീര്‍ച്ചയായും തകര്‍ന്നു പോകും.' സിമിംഗിന്റെ അഭിപ്രായംഇന്നുംഏതൊരുരാജ്യത്തെയുംമുതിര്‍ന്നവരുടെജല്പനങ്ങള്‍തന്നെയാണ്.മാനസികാധ:പതനത്തിലേക്കു നീങ്ങുന്ന സമൂഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പാശ്ചാത്യ വിദ്യാലയത്തിലെ പഠനത്തെക്കറിച്ചും അയാള്‍
പരിഹസിക്കുന്നുണ്ട്.
വിവാഹമോചനം
നാടിന്റെ സംസ്കാരവും, ആചാരങ്ങളും കടന്നു വരുന്ന സന്ദര്‍ഭങ്ങള്‍ ഈ കഥയില്‍ കടന്നു വരുന്നുണ്ട്.അയ്ഗുവിന്റെവിവാഹമോചനമാണ്പ്രമേയം.'ചെറിയ മൃഗം' എന്ന് അവള്‍ വിശേഷിപ്പിക്കുന്ന വിവാഹമോചനം ആഗ്രഹിക്കുന്ന ഭര്‍ത്താവിനെ വെറുതെ വിടാന്‍ തയ്യാറല്ല അയ്ഗു.ആചാരപ്രകാരംഏഴാംഗുരുവിന്റെ അഭിപ്രായത്തിന് കാത്തിരിക്കുകയാണ്. ഏഴാം ഗുരുവിന്റെ അധികാരത്തെക്കുറിച്ച് അധികമൊന്നും അറിയാത്ത അയ്ഗു തനിക്കു പറയാനുള്ളത് വെട്ടിത്തുറന്ന് ഗുരുവിനോടും പറയുന്നു. തന്റെ അഭിപ്രായങ്ങള്‍ക്കൊന്നുംഒരുവിലയില്ലാതാകുന്നത് അവളറിയുന്ന.ഗുരുവിന്റെഅഭിപ്രായപ്രകാരംപണംസ്വീകരിച്ച്വിവാഹമോചനത്തിന് അയ്ഗുവിന്റെ ബന്ധുക്കള്‍ തയ്യാറാകുന്നതോടെ ഗുരുവചനങ്ങള്‍ക്ക് എത്ര ശക്തിയുണ്ടെന്നും അവളറിയുന്നു.
ഗാവോ മാഷ് .
ചരിത്രാധ്യാപകനായി ഒരു പെണ്‍പള്ളിക്കൂടത്തിലെത്തുന്ന ചരിത്രപണ്ഡിതനായ ഗാവോ മാഷ് അധ്യാപകനെന്ന നിലയില്‍ തന്റെ പരാജയം തിരിച്ചറിഞ്ഞ് മടങ്ങുന്നു.നീതിബോധം നീറിക്കൊണ്ടിരിക്കുന്ന മനസുമായി
ചതുരംഗക്കളിയിലേര്‍പ്പെടുന്ന ആ അധ്യാപകന്റെ മനോനിലപാടുകള്‍ നമ്മുടെ മനസില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സാമൂഹ്യചാര്യങ്ങളെ സംരക്ഷിക്കാന്‍
പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടുന്നതിനെക്കുറിച്ചുള്ള ചിന്തയിലേക്കാണ് ഗാവോമാഷ് എത്തി നില്‍ക്കുന്നത്.
കെടാവിളക്ക്
ഒരു പ്രാദേശികപുരാവൃത്തത്തിന്റെപരിസരത്തില്‍മെനഞ്ഞെടുത്തതാണ് കെടാവിളക്ക്.ഗ്രാമത്തിന്റെ ഐശ്വര്യവും, ഭാഗ്യവുമായി നാട്ടുകാര്‍ കരുതുന്ന കെടാവിളക്ക് കെടുത്തുമെന്ന് പറഞ്ഞു നടക്കുന്ന യുവാവും അയാളെ പിന്തിരിപ്പിക്കാന്‍ നോക്കുന്ന നാട്ടുകാരും.പിന്നീട് അവനെ അമ്പലത്തില്‍
കമ്പിയഴിയുള്ള മുറിക്കുള്ളില്‍ തടവിലാക്കുന്നു.കളിക്കുന്ന കുട്ടികള്‍ ഈറ്റക്കമ്പ് തോളില്‍ ചേര്‍ത്ത് അഴികള്‍ക്കിടയില്‍ അവനു നേരെ വെടിയൊച്ച കേള്‍പ്പിച്ചതിനു ശേഷം അഴികള്‍ക്കകം നിശബ്ദമാണ്.പച്ച വിളക്ക് തെളിഞ്ഞു നിന്നു.
പുതുവര്‍ഷസമര്‍പ്പണം
സ്വന്തം പേരു പോലും നഷ്ടപ്പെട്ട സ്രിയാംഗ്ലിന്റെ ഭാര്യയായി അറിയപ്പെടുന്ന ഒരു സ്ത്രീയുടെ അധ്വാനത്തിന്റേയും, അഭിമാനത്തിന്റേയും എന്നാല്‍ ദുരന്തത്തിന്റേയും കഥയാണ്. ഭര്‍ത്താവിനെ നഷ്ടപ്പെട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സമൂഹം അവരെ അതിനനുവദിക്കുന്നില്ല.
പ്രതിരോധത്തിന്റെ മുറിപ്പാടുകളുമായി തലകുനിച്ച് മറ്റൊരു ജീവിതത്തിനു വഴങ്ങേണ്ടി വരുന്ന അവര്‍ക്ക്പിന്നീട്ദുരിതംനിറഞ്ഞജീവിതമായിരുന്നു.അവരുടെ മാനസികാവസ്ഥയും സമൂഹത്തിന്റെ പല മട്ടിലുള്ള പ്രതികരണവുമെല്ലാം
വായനക്കാരുടെ മനസിനെ ഉലയ്ക്കുന്നു.ഭാവതലം ഒട്ടും ചോര്‍ന്നു പോകാതെയുള്ള വിവര്‍ത്തനം സന്ദര്‍ഭങ്ങളോട് നമ്മെ കൂടുതലടുപ്പിക്കുന്നു.
സന്തുഷ്ട കുടുംബം
കഥയുംജീവിതവുംതികച്ചുംരണ്ടായിനില്‍ക്കുന്നയാഥാര്‍ത്ഥ്യത്തി
ലൂടെ വായനക്കാരന്‍ യാത്ര ചെയ്യുകയാണ് സന്തുഷ്ടകുടുംബത്തില്‍. ഒരു സന്തുഷ്ടകുടുംബം എവിടെ എങ്ങനെ എപ്പോള്‍ ജീവിക്കണമെന്ന് ഭാവന ചെയ്യാം.ആ സമയത്തും യഥാര്‍ത്ഥ ജീവിതത്തിന്റെ നൂറു പ്രശ്നങ്ങള്‍ നമ്മെ ചുറ്റി വരിയുന്നു. അതിനെ തട്ടി മാറ്റാന്‍ എഴുത്തുകാരന് കഴിയുന്നില്ല. കഥയെഴുതുന്ന താളുകളില്‍ വീട്ടില്‍ വിറകു വാങ്ങിയതിന്റെ കണക്കു കൂട്ടലുകള്‍ കൊണ്ടു നിറയുന്നു.അമ്മയുടെ അടിയേറ്റ് കരയുന്ന കുട്ടിയുടെ കണ്ണീരും മൂക്കീരും ആ കടലാസു കൊണ്ട് തുടക്കുന്ന തിലൂടെ ഭാവനയുടെ ലോകത്തു നിന്ന് എഴുത്തുകാരന്‍
യഥാര്‍ത്ഥലോകത്തേക്കിറങ്ങി വരുന്നുണ്ട്. ലോകത്തിന്റെ പ്രശ്നങ്ങളെ കുറിച്ചെഴുതിമ്പോള്‍ എഴുത്തുകാരന്‍ സ്വന്തം പ്രശ്നങ്ങളില്‍ നിന്ന് ഒരു അകലം പാലിച്ചേ മതിയാകൂ.
സഹോദരന്മാര്‍
സ്നേഹം,ഉത്കണ്ഠ,കരുതല്‍,തിരിച്ചറിയല്‍ ഇതൊക്കെയാണ് 'സഹോദരന്മാര്‍'.സഹോദരന്റെ രോഗത്തെ കുറിച്ചുള്ള ഉത്കണ്ഠ പല ചിന്തകളും സാംഗ് പേജൂണിലുണ്ടാക്കുന്നു.മരണം നടന്നാല്‍ ശവപ്പെട്ടി വാങ്ങാന്‍ പോലും കഴിയാത്ത തന്റെ അവസ്ഥയോര്‍ത്ത് അയാള്‍ ആകുലപ്പടുന്നുണ്ട്.താന്‍ ജോലി ചെയ്യുന്ന പൊതുജന ക്ഷേമ കാര്യാലയത്തില്‍ അജ്ഞാതന്റെ സംസ്കാരത്തിന് ശവപ്പെട്ടിക്കു വേണ്ട അപേക്ഷ പേജൂണ്‍ കൈകാര്യം ചെയ്യുംബോള്‍ എവിടയൊക്കെയോ ചില താളപ്പൊരുത്തങ്ങള്‍.
സമൂഹം,സ്ത്രീ,എഴുത്ത്,മാനസിക സഞ്ചാരങ്ങള്‍,സദാചാരം,ആകുലതകള്‍ ഇവയൊക്കെയാണ് ഈ പുസ്തകം.P K സുധി വിവര്‍ത്തനരംഗത്ത് തുടര്‍ന്നാല്‍
ഇനിയും ഇതു പോലുള്ള നല്ല പുസ്തകങ്ങള്‍ പ്രതീക്ഷിക്കാം.