Monday, 23 July 2012

ഹിന്ദിക്ലബ് ഉദ്ഘാടനം

ഞങ്ങളുടെ സ്കൂളില്‍ ഹിന്ദിക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.ഡോ.ശ്രീവിദ്യ ക്ലബ്ബിന്റെ ഉദ്ഘാടനം
നിര്‍വഹിച്ചു.മുന്‍പ് ഈ സ്കൂളില്‍ അധ്യാപികയായിരുന്ന
ശ്രീവിദ്യ ടീച്ചര്‍ ഇപ്പോള്‍ കൊല്ലം ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപികയാണ്.ടീച്ചറിന് "मजुलभगन का कथा-
साहित्य"-ല്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.ഹിന്ദി ഭാഷയെ ക്കുറിച്ചും ഹിന്ദി സാഹിത്യത്തെ കുറിച്ചുമുള്ള അറിവുകള്‍
പകര്‍ന്നു കൊടുത്തു.ഒന്നരമണിക്കൂര്‍ കുട്ടികളെല്ലാവരും
ഹിന്ദി ഭാഷയുടെ ലോകത്തായിരുന്നു.സമാപനവേളയില്‍
കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു നല്‍കുന്നതിനായി മനോഹരമായ ഒരു ഗാനം ടീച്ചര്‍ പാടി.
ഹിന്ദിക്ലബ് കണ്‍വീനര്‍ ടീച്ചറിന് നന്ദി രേഖപ്പെടുത്തി.

പുസ്തകച്ചങ്ങാതിമാരോടൊപ്പം ഒരു മധ്യാഹ്നം...





ആസ്വാദനമത്സരത്തോടനുബന്ധിച്ച് ഞങ്ങള്‍ 21-7-2012
ശനിയാഴ്ച്ച മുനിസിപ്പാലിറ്റി ലൈബ്രറിയില്‍ പോവുകയുണ്ടായി.1956-ല്‍ ആരംഭിച്ച ലൈബ്രറിയില്‍ 14000ത്തോളം പുസ്തകങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു.
സ്നേഹത്തോടും സന്തോഷത്തോടും കൂടി ഞങ്ങളെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന അംബികടീച്ചര്‍ വായനയുടെ
വിശാലലേകത്തേയ്ക്ക് സ്വാഗതം ചെയ്തു.നോവല്‍,കഥ,കവിത
ആത്മകഥ,ബാലസാഹിത്യം,സിനിമ,സഞ്ചാരസാഹിത്യം
തുടങ്ങി വിവിധ മേഖലകളില്‍ അവിടെ പുസ്തകങ്ങളുടെ മായാലോകം വ്യാപിച്ചിരുന്നു.പുസ്തകങ്ങളെ കൂടാതെ 9
പത്രങ്ങളും നിരവധി മാസികകളും അടുക്കിയിരുന്ന ലൈബ്രറി വിവിധ പൂക്കളടങ്ങിയ പൂന്തോട്ടത്തെ അനുസ്മരിപ്പിച്ചു.പൂമ്പാറ്റ പൂവില്‍ നിന്നു തേന്‍ നുണയുന്നതു
പോലെ ഞങ്ങള്‍ ഓരോ പുസ്തകത്തിന്റെയും മാധുര്യം
നുണഞ്ഞു.പ്രശസ്ത എഴുത്തുകാരന്‍ എം.സെബാസ്റ്റ്യന്‍ സാറുടെ സ്മരണയ്ക്കായി എം.സെബാസ്റ്റ്യന്‍ ഫോക്ലോര്‍ കോര്‍ണറും അവിടെ ഉണ്ടായിരുന്നു.ഇളംകാറ്റിന്റെ തലോടലില്‍ ലൈബ്രറിയുടെ ശാന്തമായ അന്തരീക്ഷത്തില്‍
വായനയുടെ സുഖം ഞങ്ങളോരോരുത്തരും അനുഭവിച്ചു.
1700 മെമ്പര്‍മാരുള്ള ലൈബ്രറിയില്‍ അംഗമാകണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു.ആശാന്റെയും വള്ളത്തോളിന്റെയും ഒക്കെ സാഹിത്യലോകത്തു നിന്നും
സിനിമാലോകത്തേക്ക് പറക്കാനും ഞങ്ങള്‍ മറന്നില്ല.
സ്വാതന്ത്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം"
എന്ന ആശാന്റെ 4 വരികള്‍ ലൈബ്രറിയിലെ ചുമരുകളില്‍ ഉണ്ടായിരുന്നു.പുസ്തകങ്ങളെ സംരക്ഷിക്കുന്ന
ഒരു ലൈബ്രേറിയന്‍ ആകാനുള്ള മോഹം അറിയാതെ
എങ്കിലും ഞങ്ങളുടെ മനസിനെ തഴുകി കടന്നു പോയി.മെംബര്‍ഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ആ വിശാലമായ വായനാലോകത്തോട് യാത്ര പറ‌ഞ്ഞു.

 ഗായത്രി,ഗ്രീഷ്മ,ഗോപിക,അതുല്‍,ലീന,ശ്രുതി,ഹരിത,സുവര്‍ണ

Tuesday, 17 July 2012

ഹരിത രസതന്ത്രം


സയന്‍സ് ക്ലബ് ഉദ്ഘാടനം ചെയ്തത് ഹരികൃഷ്ണന്‍ സാര്‍ 
(യൂണിറ്റ് സെക്രട്ടറി ശാസ്ത്ര സാഹിത്യ പരിഷത്ത്- നെടുമങ്ങാട്) ഹരിതരസതന്ത്രം പരിചയപ്പെടുത്തിക്കൊണ്ടാണ്. ഭുമിയില്‍ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി അടിഞ്ഞുകുടുന്ന മാലിന്യത്തെ മറ്റൊരു തരത്തില്‍ വിനിയോഗിച്ച് ഭുമിയിലെ മാലിന്യത്തിന്റ തോത് കുറയ്ക്കാന്‍ ഉള്ള ആധുനികശ്രമത്തെപ്പറ്റി വിശദീകരിച്ചു. ഓരോരുത്തരും സഞ്ചരിക്കാനായി ഓരോ വാഹനത്തെ ആശ്രയിക്കുമ്പോള്‍ അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നു.എന്നാല്‍ ഒരുപാട്പേര്‍ ചേര്‍ന്ന് യാത്ര ചെയ്യാന്‍ ഒരു വാഹനത്തെ ആശ്രയിക്കുമ്പോള്‍ അത്രത്തോളം മാലിന്യം കുറയുന്നു. ഇതാണ് ഹരിതരസതന്ത്രത്തിന്റെ ഭാഗമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഉളള ശ്രമം. രേഷ്മാകൃഷ്ണ നന്ദി പറഞ്ഞു.