Sunday 30 September 2012

ഹാര്‍ഡ് വെയര്‍ പഠനവും വിവരങ്ങള്‍ പങ്കു വയ്ക്കലും



ശനിയാഴ്ച്ച പത്താംക്ലാസിലെ IT പാഠപുസ്തകത്തിലെ
5,7 അധ്യായങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള
പരിശീലനമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.ഗവണ്‍മെന്റ് ഗേള്‍സ്
ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചായിരുന്നു പരിശീലനം.
ഞങ്ങളുടെ സ്കൂളിലെ അധ്യാപികമാരായ ഷീജാബീഗം,ബിന്ദു,
ഗേള്‍സിലെ അധ്യാപികമാരായ പ്രസന്ന,ബിന്ദു എന്നിവരാണ്
ക്ലാസുകള്‍ നയിച്ചത്.നെടുമങ്ങാട്ടുള്ള വിവിധ സ്കൂളുകളില്‍ നിന്ന്
69 കുട്ടികള്‍ പങ്കെടുത്തു.
കമ്പ്യൂട്ടറിനുള്ളിലെന്താണെന്നറിയുന്നതിന് പരിശീലനം
ഞങ്ങളെ വളരെയധികം സഹായിച്ചു.ഹാര്‍ഡ് വെയറുകളില്‍ ദിനം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു.ഏറ്റവും ചെറുതായി പരിണമിച്ച് ഏറ്റവും സൗകര്യപ്രദമായി തീരുന്ന അവസ്ഥ ഒന്നോ രണ്ടോ മുറികളില്‍ നിറഞ്ഞു നിന്നിരുന്ന ആദ്യകാലത്തെ കമ്പ്യൂട്ടര്‍ പാംടോപ്പിലും അതിലും ചെറുതിലും എത്തി നില്‍ക്കുന്ന ടെക്നോളജിയുടെ വേഗത ഞങ്ങളെ വിസ്മയിപ്പിക്കുന്നു.
പ്രൊജക്ഷന്‍ കീബോര്‍ഡിന്റെ പ്രവര്‍ത്തനം കാണിക്കുന്ന
വീ‍ഡിയോ ഞങ്ങള്‍ കണ്ടു മനസ്സിലാക്കി.ഏറെ സ്ഥലം അപഹരിക്കുന്ന കീബോര്‍ഡിനെ ഒഴിവാക്കാന്‍ എത്ര ഭംഗിയായി
അതിനു കഴിയുന്നു.
കമ്പ്യൂട്ടറിനുള്ളിലെ ഉപകരണങ്ങളുടെ സവിശേഷതകള്‍
മനസ്സിലാക്കുന്നതിനുള്ള sysinfo Application വളരെ പ്രയോജനപ്രദമാണ്.
കൊണ്ടു നടക്കാനും ഏത് പ്രതലത്തില്‍ വേണമെങ്കിലും
ദൃശ്യം പകര്‍ത്താന്‍ കഴിയുന്നതുമായ ചെറിയ പ്രൊജക്ടറുകളും
വിരലുകളില്‍ ഘടിപ്പിക്കാവുന്ന സെന്‍സറുകളും ഉള്ള പ്രണവ് മിസ്ട്രിയുടെ കണ്ടുപിടിത്തം വീഡിയോയായി കണ്ടപ്പോള്‍
ഹാര്‍ഡ് വെയറില്ലാത്ത ടെക്നോളജിയുടെ കണ്ടുപിടിത്തം നമ്മെ
ആകാംക്ഷാഭരിതരാക്കി.
കൂട്ടുകാരുടെ കമ്പ്യൂട്ടറിലെ വിശേഷങ്ങള്‍ കാണുന്നതിനും
അറിയുന്നതിനും നിയന്ത്രിക്കുന്നതിനും ഞങ്ങളുടെ കമ്പ്യൂട്ടറില്‍
ഇരുന്നുകൊണ്ട് കഴിഞ്ഞത് വളരെ രസകരമായ പ്രവര്‍ത്തനമായിരുന്നു.Remote desktop viewer-ലൂടെയാണ് അതു കഴിഞ്ഞത്.ഫയല്‍ ഷെയറിങ്ങിനും കഴിഞ്ഞു.ലാബില്‍ ഒരു
കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിരുന്ന പ്രിന്ററിലൂടെ ഞങ്ങള്‍ ഞങ്ങളുടെ
കമ്പ്യൂട്ടറില്‍ ഇരുന്നു കൊണ്ട് പ്രിന്റ് എടുത്തു.നെറ്റവര്‍ക്കില്‍ ഇത്തരത്തിലുള്ള സവിശേഷതകള്‍ അറിയാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.




No comments:

Post a Comment