Tuesday 2 October 2012

കവിത


തൂവല്‍തുമ്പിലെ ജീവന്‍
ഒരു കൊച്ചു പ്രാണന്‍
ആ തൂവലിന്‍ തുമ്പില്‍
സ്നേഹിച്ചു പോയൊരു
ചെമ്പനീര്‍ പൂവിനെ
എന്ന പോലെ ആ മരണവും
വഴിയിലെ വിരുന്നുകാരന്‍
തൂവല്‍തുമ്പിലെ ഒരു കൊച്ചു
പ്രാണനില്‍ നിന്നും
മാത്രം ഉണര്‍ന്നിരുന്ന
ഇതില്‍ നിന്നും ചെറിയൊരു
നോവു മാത്രം മരണ-
ത്തിനുള്ളില്‍ വീണു പോയ്
ഇതൊരു ജീവിതകഥയായി
മനസ്സിന്റെ ഉള്ളിലെ നോവു മാത്രം.

ആത്മാവ്
കൂരിരുളിന്‍ മറവില്‍
ഒരു ചോരസ്ഫടികം പോലെ
ആരോ ഞെട്ടി വിളിക്കും പോലെ
ചുടുസ്പന്ദനം പോലെ ഞെട്ടി വിറച്ചത്
ഒരു ചുടു നൊമ്പരം പോലെ
ഇത് അമ്മ പറയും ഒളിചിമ്മും കഥ പോലെ
ഈ സ്മരണ കാഴ്ചകള്‍ പോലെ
ഇനിയും പറയാന്‍ ഉണ്ട്.അധികം
പറയാന്‍ ഉണ്ട് അവനെ
ചിതറിയ ചോരപ്പാടുകള്‍ കാണും ഇനിയും
പറയാന്‍ ഉണ്ട് അവന്.


ടീച്ചര്‍
അക്ഷരത്തിന്‍ സ്വരദീപമാണ് ടീച്ചര്‍.
തെളിദീപമാണ് ടീച്ചര്‍.
അക്ഷരത്തിന്‍ നിറദീപമാണ് ടീച്ചര്‍
പുഞ്ചിരി തൂകും മനസ്സുള്ള ടീച്ചര്‍
അക്ഷര നാഴിതന്‍ നിറമാണു ടീച്ചര്‍

ഭാരം
ഭാരം ചുമക്കേണ്ടി വന്നു,ഞാനൊരു ഭാരം ചുമ-
ക്കേണ്ടി വന്നു.
ദുഷ്ടത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കണം കഷ്ടപ്പെടുമെന്നതോര്‍ക്കണം.
Anandu krishnan

No comments:

Post a Comment