Monday, 1 April 2013

നീലക്കുട ചൂടി ചുവന്ന ബലൂണിലേറി സ്വര്‍ഗത്തിലെ കുട്ടികളോടൊപ്പം വീട്ടിലേക്ക്.......

29,30 തീയതികളില്‍ പകല്‍ മുഴുവനും ഞങ്ങള്‍ അറിഞ്ഞത്  സിനിമയെക്കുറിച്ചായിരുന്നു.ഞങ്ങളുടെ അധ്യാപകര്‍ നെടുമങ്ങാട് ഡയലോഗ്സിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കു വേണ്ടി ചലച്ചിത്രപ്രദര്‍ശനംനടത്തി.8 സ്കൂളുകളില്‍ നിന്നായി നൂറോളം പേരുണ്ടായിരുന്നു.നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂളിലെ ടൗണ്‍ ഹാളിലായിരുന്നു ഞങ്ങള്‍ കൂടിയത്.പ്രശസ്ത സിനിമാനിരൂപകനും ഞങ്ങള്‍ക്ക് പഠിക്കാനുള്ള 'മോഡേണ്‍ ടൈംസ് -ആധുനിക കാലത്തിന്റെ ഉത്കണ്ഠകള്‍' എന്ന ലേഖന രചയിതാവുമായവി.കെ.ജോസഫാണ് ഉദ്ഘാടനം ചെയ്തത്.സിനിമയിലെ ഇമേജുകളെക്കുറിച്ചും ഷോട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.എത്ര വരിയില്‍ പരത്തിപ്പറഞ്ഞാലും പൂര്‍ത്തിയാകാത്ത ഒരു കാര്യം ഒരൊറ്റ ദൃശ്യത്തിലൂടെ നമ്മിലേക്കെത്തിക്കുന്ന ചലച്ചിത്രത്തിന്റെ മാസ്മരികത- മൈക്കല്‍ ജാക്സന്റെ 'Earth song' എന്ന ആല്‍ബം ഗാനം
കാണിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.ചാപ്ലിന്റെ Golden Rushലെ ഒരു ഭാഗം കാണിച്ച് വിശപ്പ് എന്ന ഭീകരസത്വം മനുഷ്യനെ എങ്ങനെയെല്ലാംമാറ്റിത്തീര്‍ക്കുമെന്ന് കാണിച്ചു തന്നു.നല്ല സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യാന്‍ അദ്ദേഹം ഞങ്ങളെ ആശംസിച്ചു.
'Getting home' എന്ന ചൈനീസ് സിനിമയാണ് പിന്നീട് ഞങ്ങള്‍ കണ്ടത്.സുഹൃത്തിന്റെ ജഡം സ്വയം ചുമന്നും സാദാ വാഹനങ്ങളെ ആശ്രയിച്ചുംകിലോമീറ്ററുകള്‍ താങ്ങി വീട്ടിലേക്കെത്തിക്കാന്‍ ശ്രമിക്കുന്ന ഒരു സുഹൃത്തിന്റെ കഥയാണിത്.ചൈനയുടെ മലയോരങ്ങളേയും കൃഷിസ്ഥലങ്ങളേയും നന്നായിഒപ്പിയെടുത്തിട്ടുണ്ട്ക്യാമറ.ആരാജ്യത്തിലെദാരിദ്ര്യം,പാരിസ്ഥിതികത,അസന്മാര്‍ഗികത, വ്യവസായവല്‍ക്കരണം ഇവയെല്ലാം സിനിമ നമ്മോടു പറയുന്നു.ഇതിനെല്ലാമുപരിയായി താന്‍ ചെയ്യുന്നത് ഒരു സാധാരണ കാര്യമാണെന്നമട്ടില്‍എല്ലാതടസ്സങ്ങളെയുംമറികടന്ന്ലക്ഷ്യസ്ഥാനത്തെത്തുന്നു.പക്ഷേ അപ്പോഴും ലക്ഷ്യം വീണ്ടും കിലോമീറ്ററുകള്‍ക്കപ്പുറത്ത്


V K Joseph





 
ചുവന്ന ബലൂണിനെ സ്നേഹിച്ച കുട്ടിയുടേയും, കുട്ടിയെ സ്നേഹിച്ച ബലൂണിന്റെയും കഥയായിരുന്നു Red Balloon.ആ സ്നേഹം ഒരായിരം ബലൂണുകളായി വന്ന് കൂട്ടിയേയും കൂട്ടി അനന്തതയിലേക്കുയരുന്ന കാഴ്ചമനോഹരമായിരുന്നു.ഞങ്ങളേറ്റവുമധികം ആസ്വദിച്ച സിനിമയായിരുന്നു അത്.ഗീതാഞ്ജലിറാവുവിന്റെ പെന്‍സില്‍ സ്കെച്ചില്‍ ചെയ്ത ഒരു അനിമേഷന്‍ ഫിലിമാണ് 'പ്രിന്റഡ് റെയിന്‍ബോ'.മനോഹരമായ സംഗീതവും ചിത്രങ്ങളും
മനോഹരമായി സന്നിവേശിപ്പിച്ച ഒരു സിനിമയായിരുന്നു അത്.ഫ്ലാറ്റിന്റെ നിരന്തരമായ വിരസതയില്‍ നിന്ന് തീപ്പെട്ടിക്കൂടിലെ വര്‍ണ്ണ വിസ്മയ ലോകത്തേയ്ക്കു തന്റെ സ്വപ്നങ്ങളുമായി പറന്നുയരുന്ന ഒരു അമ്മയുടെകഥയാണിത്.
പലവിധ പ്രലോഭനങ്ങളുണ്ടായിട്ടും ആലോചിച്ച് സത്യസന്ധമായ ഒരു തീരുമാനമെടുക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് 'ലേഡി ഗാന്ധി'.
  സംവിധായകനായ അരുണേഷ് ശങ്കര്‍ ഞങ്ങളോടു സിനിമയെക്കുറിച്ചു സംസാരിച്ചു.നീലക്കുടയെ സ്നേഹിച്ച പെണ്‍ക്കൂട്ടിയുടെ കഥയാണ് 'Blue umbrella'.ഹിമാലയന്‍ താഴ്വരയിലെ ഒരു പ്രദേശം കൂടി ഇതിലൊരു കഥാപാത്രമാണ്. പ്രകൃതിയുടേയും ഉല്‍സവങ്ങളുടേയും വര്‍ണശബളമായ ഒരു ലോകമാണിതില്‍.മാറിമാറി വരുന്ന ഋതുക്കള്‍ വെള്ളിത്തിരയില്‍ വര്‍ണവിസ്മയം സൃഷ്ടിച്ചു.
Arunesh Sankar



Syam Mohan




KanakaRakhavan

'കള്ളനും പെണ്‍കുട്ടിയും' എന്ന ഹൃദയസ്പര്‍ശിയായ കുഞ്ഞുസിനിമയുമാണ് സംവിധായകനായ ശ്യാംമോഹനും സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയും എത്തിയത്.സിനിമയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
വിങ്ങുന്ന മനസ്സോടെയാണ് ഞങ്ങള്‍ മജീദ് മജീദിയുടെ Children of Heaven കണ്ടു തീര്‍ന്നത്.അഭിനയിക്കുന്ന കുട്ടികളെയല്ല ജീവിക്കുന്ന കുട്ടികളെയാണ് ഞങ്ങളതില്‍ കണ്ടത്.എത്ര സ്വാഭാവികമാണ് അതിലെ ഓരോ ഷോട്ടും, നടീനടന്മാരുടെ അഭിനയവും.ഇതു പോലൊരു സിനിമ
മലയാളത്തില്‍ ഉണ്ടാകണം.തിരക്കഥയെക്കുറിച്ച് സൗമ്യവും ദീപ്തവുമായി സംസാരിച്ചത് സംവിധായകനായ കനകരാഘവനാണ്.
  







ബാലചന്ദ്രന്‍ സാറിന്റെ നാടന്‍പാട്ടോടു കൂടി ഫെസ്റ്റിവല്‍ സമാപിച്ചു.വിദ്യാര്‍ത്ഥികളെല്ലാം ഫെസ്റ്റിവല്‍ വളരെ നന്നായി ആസ്വദിച്ചുവെന്നത്അവരുടെഅഭിപ്രായങ്ങളില്‍നിന്നുംവ്യക്തമായി.പി.കെ.സുധി,ജിജോകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍,അധ്യാപകരായ ഉദയന്‍,മനോജ്,ശ്രീജ, ബിന്ദു,ബിന്ദുജി.ഷീജാബീഗം,ബിന്ദുശ്രീനിവാസ്,ജയലത,പൊന്നമ്മ,പത്മ,അനിതകുമാരി,മേഖല,ഷീജ,ഷാജി,ശ്രീദേവി തൂടങ്ങിയവര്‍ ഞങ്ങള്‍ക്ക്കൂട്ടായി ഉണ്ടായിരുന്നു