ഞങ്ങളുടെ സ്കൂളില്‍ മേയ് ആറു മുതല്‍ പത്തു വരെ അഞ്ച് ദിവസത്തെ ക്യാമ്പു നടന്നു.നാടന്‍പാട്ട് ,ഒറിഗാമി,ശാസ്ത്രപരീക്ഷണങ്ങള്‍,ചിത്രരചന, അനിമേഷന്‍ എന്നീ വിഷയങ്ങളിലാണ് ക്യാമ്പു നടന്നത്.നാടന്‍പാട്ടിന്റെ താളത്തിലും,അറിവിലേക്കും ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് വട്ടപ്പറമ്പില്‍ പീതാംബരന്‍ സാര്‍ആയിരുന്നു.കുട്ടിപ്പാട്ടുകള്‍,ഗുണപാഠപ്പാട്ടുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാട്ടുകളിലേക്ക് ഞങ്ങള്‍ പാടിക്കയറി.
കടലാസില്‍ നിന്നും മനോഹരരൂപങ്ങള്‍ വിരിയിക്കാന്‍ ഞങ്ങള്‍ക്കു പറഞ്ഞു തന്നത് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ പ്രശാന്ത് ചേട്ടനാണ്.ഞങ്ങള്‍ ഒമ്പതു തരത്തിലുള്ള തൊപ്പികള്‍തീര്‍ത്തു.ആമ,തവള തുടങ്ങിയ ജീവികളുടെ രൂപങ്ങളുണ്ടാക്കി.ഇതിനോടൊപ്പം കണക്കിലെ കളികളും പഠിച്ചു.
ചിത്രകലയുടെ ചരിത്രവും വര്‍ത്തമാനവും ഞങ്ങളുമായി പങ്കു വച്ചത്
ഫ്രീലാന്‍സ്
ഇല്ലസ്ട്രേറ്ററായവിഷ്ണുചേട്ടനാണ്.പറഞ്ഞ കാര്യങ്ങള്‍ ഗഹനമായിരുന്നുവെങ്കിലും ഞങ്ങള്‍ പുതിയതായി കുറേ കാര്യങ്ങളറിഞ്ഞു.
പരീക്ഷണങ്ങളിലൂടെ രസതന്ത്രത്തെ രസകരമാക്കിയത് ഞങ്ങള്‍ക്കേറെ പരിചിതനായ ജയകുമാര്‍സാറാണ്.ലാക്ടോമീറ്റര്‍ ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മിക്കുന്ന വിധം പറഞ്ഞുതന്നു. ഫിലമെന്‍റ് നീക്കം ചെയ്ത ബള്‍ബ് ഉപയോഗിച്ച് ലാബിലെ നിരവധി പരീക്ഷണങ്ങള്‍ ചെയ്യാമെന്നറിഞ്ഞു. ചെലവ് കുറഞ്ഞ രീതിയില്‍ യോ-യോ എന്ന കളിപ്പാട്ടം ഉണ്ടാക്കാന്‍ പഠിപ്പിച്ചു.അതിലൂടെ ഗതികോര്‍ജ്ജവും സ്ഥികോര്‍ജ്ജവും മനസ്സിലാക്കാന്‍ സാധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന അജയ്,ഷിഹാസ്,പ്രമോദ് എന്നിവര്‍ വരകള്‍ക്ക് ജീവന്‍ കൊടുക്കുന്ന അനിമേഷന്‍
വിദ്യ പറഞ്ഞു തന്നു.അനിമേഷന്‍ ഫിലിം ഫെസ്റ്റിവല്‍ സമ്മാനാര്‍ഹമായ ചിത്രങ്ങളും ഞങ്ങള്‍ കണ്ടു.ഈ അഞ്ചു ദിവസവും ഞങ്ങള്‍ കുറേ പുതിയ കാര്യങ്ങളറിഞ്ഞു.