ഈ വര്‍ഷത്തെ വായനാവാരാചരണം
ഞങ്ങള്‍ക്ക് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണം
കൂടിയായിരുന്നു.അസംബ്ലിയില്‍ നിഖില്‍,അഭിനന്ദ്,പ്രണവ്എന്നിവര്‍ വായനാദിന സന്ദേശങ്ങളവതരിപ്പിച്ചു.ഷാംലഎസ്.കെ പൊറ്റെക്കാട്ടിന്റെ ക്ലിയോപാട്രയുടെ നാട്ടില്‍
എന്ന പുസ്തകം പരിചയപ്പെടുത്തി.
പി.എ ഉത്തമന്‍
അനുസ്മരണ മലയാളം കയ്യൊപ്പ് മത്സരവിജയികള്‍ക്ക്
സമ്മാനം നല്‍കി.
മലയാളം കയ്യൊപ്പ് |
വായനാദിന പോസ്റ്ററുകളും,പൊറ്റക്കാട്ട്
അനുസ്മരണ പോസ്റ്ററുകളും തയ്യാറാക്കി.ഹിന്ദി,ഇംഗ്ലീഷ്
വായനാമത്സരം നടത്തി.ഓണ്‍ലൈന്‍ ഡിക്ഷണറിയായ ഓളം ഞങ്ങള്‍ പരിചയപ്പെട്ടു.ഇംഗ്ലീഷില്‍ പുതിയ വാക്കുകളും വ്യാഖ്യാനങ്ങളും ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ആനുകാലികങ്ങള്‍ വായിക്കുന്നതിന്
ആഡിറ്റോറിയത്തിന്റെ ഒരു മൂല ഞങ്ങള്‍ സജ്ജീകരിച്ചു.
തളിര്,യുറീക്ക,ശാസ്ത്രകേരളം,ശാസ്ത്രഗതി,വിദ്യാരംഗം,
കേരളാകാളിങ് തുടങ്ങിയ ആനുകാലികങ്ങള്‍ ഈ
വായനാ മൂലയിലുണ്ട്.യാത്രാവിവരണ മത്സരവും നടന്നു.