Monday, 9 November 2015

സബ്ജില്ല ശാസ്ത്രോത്സവത്തില്‍ ഐ.റ്റി വിഭാഗത്തില്‍ യു പി ഓവറോള്‍ ഞങ്ങളുടെ സ്കൂളിനു

സബ്ജില്ല ശാസ്ത്രോത്സവത്തില്‍ ഐ.റ്റി വിഭാഗത്തില്‍ യു പി  ഓവറോള്‍  കരിപ്പൂര് ഹൈസ്കൂളിന്.എച്ച് എസ് വിഭാഗം മൂന്നു ഒന്നാം സ്ഥാനത്തോടെ   രണ്ടാം സ്ഥാനത്തും എത്തി.യു പി വിഭാഗത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗില്‍ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗില്‍ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയില്‍ ദേവനാരായണനും സമ്മാനാര്‍ഹരായി.എച്ച് എസ് വിഭാഗത്തില്‍ വെബ്പേജ് ഡിസൈനിംഗില്‍ ഗോകുല്‍ ചന്ദ്രനും,മലയാളം ടൈപ്പിംഗില്‍ അഭിനന്ദ് എസ് അമ്പാടിയും പ്രശ്നോത്തരിയില്‍ അദ്വൈത് കൃഷ്ണനും  ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനം നേടി.
യു പി വിഭാഗം സയന്‍സ് വര്‍ക്കിംങ്ങ് മോ‍ഡലില്‍ നവീന്‍ദേവ് ഒന്നാം സ്ഥാനം നേടി. എച്ച് എസ് വിഭാഗം  ശാസ്ത്ര പ്രശ്നോത്തരിയില്‍ അഭിനന്ദ് എസ് അമ്പാടിയും ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ അഖില്‍ ജ്യോതിയും ഒന്നാം സ്ഥാനം നേടി. ഇലക്ട്രിക്കല്‍ വയറിംഗില്‍ അഭിനവ്കൃഷ്ണ(LP)  അനന്തഗോപാല്‍ (UP) അനന്തുപ്രസാദ് (HS)അറ്റ് ലസ് മെയ്ക്കിംഗില്‍ അനന്തുപ്രസാദ്,ബഡ്ഡിംഗില്‍ അച്ചു മോഹന്‍ ,ചോക്ക് നിര്‍മാണത്തില്‍ ആരോണ്‍ വില്‍സ്(LP)അഭിജിത് വിന്‍സന്റ്(UP), എച്ചച് എസ് വിഭാഗം  പാം ലീവ്സില്‍ അതുല  അനില്‍ ,ഫുഡ് പ്രിസര്‍വേഷനില്‍ അജിയ ജയദാസും,വെജിറ്റബിള്‍ പ്രിന്റിംഗില്‍ ശ്രീജ വി എസും,ഡോള്‍ മെയിക്കിംഗില്‍   അര്‍ജുന്‍ പ്രദീപും  ജില്ലാതലത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി.