Friday, 9 December 2016

നാടകം

"ആദികാലം മുതല്‍ അതിജീവനത്തിന്റ പോരാട്ടങ്ങള്‍ തുടരുന്നു.പാരിസ്ഥിതികമായ മാറ്റങ്ങള്‍ മനുഷ്യനു സഹജീവികളോടുള്ള ബന്ധങ്ങളിലുണ്ടായ മാറ്റം എന്നിവ പുതിയ അതിജീവനതന്ത്രങ്ങളുടെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.വരുംതലമുറയുടെ നിലനില്‍പിനു നേരെയുള്ള ഭീഷണികള്‍ നേരിടുന്നതിനു പുതിയ യാത്രകള്‍ നടത്തുന്ന രണ്ടു നെടുംചൂരിമത്സ്യങ്ങളുടെ കഥ അംബികാസുതന്‍മാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങള്‍ 'ഞങ്ങള്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കാനുണ്ട്
ക്ലാസ് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞങ്ങളത് നാടകമായി എഴുതി അവതരിപ്പിച്ചു.അവിടെ നിന്നും നിങ്ങളുടെ മുന്നിലേക്ക് ആ രണ്ടു മത്സ്യങ്ങള്‍ ഇതാ വരുന്നു...നാടകം രണ്ടു മത്സ്യങ്ങള്‍ ...."
സബ്ജില്ല നാടകോത്സവത്തില്‍ രണ്ടാം സ്ഥാനവും A Grade ഉം ലഭിച്ച ഞങ്ങളുടെ  നാടകത്തെ അലീന പരിചയപ്പടുത്തിയത് ഇങ്ങനെയായിരുന്നു.




സ്കൂള്‍ അസംബ്ലിയില്‍

പ്രത്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി B R C തലത്തില്‍ നടന്ന മത്സരങ്ങളില്‍ സമ്മാനം നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍




Saturday, 12 November 2016

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാള്‍

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂള്‍ വിഭാഗം ഐ റ്റി ഓവറാള്‍ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗില്‍ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗില്‍ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയില്‍ അഭിനയത്രിപുരേഷും സമ്മാനാര്‍ഹരായി.എച്ച് എസ് വിഭാഗത്തില്‍ വെബ്പേജ് ഡിസൈനിംഗില്‍ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനം നേടി. യു പി വിഭാഗത്തില്‍ അഗര്‍ബത്തി നിര്‍മാണത്തില്‍ പ്രവീണയും ഇലക്ട്രിക്കലില്‍അനന്തഗോപാലുംക്ലേമോഡലിങ്ങില്‍ഗോകുലുംസമ്മാനര്‍ഹരായി.ഗണിതപ്രശ്നോത്തരിയില്‍ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയന്‍സ് വര്‍ക്കിംങ്ങ് മോ‍ഡലില്‍ ബിലാല്‍ , അറ്റ് ലസ് മെയ്ക്കിംഗില്‍ അനന്തുപ്രസാദ്,ബഡ്ഡിംഗില്‍ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിര്‍മാണത്തില്‍ സൂരജ് , ഷീറ്റ് മെറ്റലില്‍ അഭിലാഷ് എസ് അഗര്‍ബത്തി നിര്‍മാണത്തില്‍ നന്ദുലാല്‍ ,വെജിറ്റബിള്‍ പ്രിന്റിംഗില്‍ ശ്രീജ വി എസ,ഇലക്ട്രിക്കല്‍ വയറിങ്ങില്‍ അനസ് ബിന്‍ റഷീദ് എന്നിവര്‍ സമ്മാനര്‍ഹരായി.






Add caption