Thursday, 28 September 2017

ഐ റ്റി ഫെസ്റ്റ് 2017






ഡിജിറ്റല്‍ പെയിന്റിംഗ് ഒന്നാം സ്ഥാനം  അഖില്‍ ജ്യോതിയുടെ വര

Saturday, 23 September 2017

മാഡംക്യൂറിയുടെ 150 ​‌.. ജന്മവാര്‍ഷികമാണ്

 മാഡംക്യൂറിയുടെ 150 ​ം ജന്മവാര്‍ഷികമാണ്. 2017.ഈ അവസരത്തില്‍ ഞങ്ങളുടെ സ്കൂളില്‍   മനുഷ്യസ്നേഹിയായ ആ ശാസ്ത്രജ്ഞയെ കുറിച്ച് ക്ലാസെടുത്തത് ഐസര്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ഹൃദ്ദ്യയാണ്.നിശ്ചയദാര്‍ഢ്യത്തോടെ ശുഭാപ്തിവിശ്വാസത്തോടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ നേരിട്ട് മനുഷ്യസമൂഹത്തിനു വെളിച്ചം പകര്‍ന്ന മേരിക്യൂറിയുടെ ജീവിതം കുട്ടികള്‍ക്ക് ഒരു പാഠമാകണം.ജീവിതത്തിലെ ലാളിത്യം കൊണ്ടും ശാസ്ത്രീയ രീതിയോടുള്ള  പ്രതിബദ്ധത കൊണ്ടും ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞയായ മേരിക്യൂറി നമുക്കെന്നും പ്രചോദനമായിരിക്കും.




ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം രണ്ടാംഘട്ടം പരിശീലനം ലഭിച്ച കുട്ടികള്‍ എട്ടാംക്ലാസിലെ കൂട്ടുകാര്‍ക്ക് വൈകുന്നേരങ്ങളില്‍ അതാതു വിഭാഗത്തില്‍ പരിശീലനം നല്‍കി.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനം

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ദിനമായ സെപ്റ്റംമ്പര്‍ 16നു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ബോധവല്കരണക്ലാസ് നടന്നു. എട്ടാം ക്ലാസുകാരായ ഫാസില്‍,കൃഷ്ണദേവ്,നവീന്‍ദേവ് എന്നിവര്‍ചേര്‍ന്ന്പ്രീസോഫ്റ്റ് ആപ്ലിക്കേഷന്‍സോഫ്റ്റ്വെയറായ ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍ പരിചയപ്പെടുത്തി.