Saturday, 26 December 2020

ഇന്‍സ്പയര്‍ അവാര്‍ഡ്

ഈ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിന് http://www.inspireawards-dst.gov.in/ ഞങ്ങളുടെ സ്കൂളില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ തെരഞ്ഞെടുത്തു.അത് പൂര്‍ത്തിയാക്കുന്നതിനായി ഓരോ പ്രോജക്ടിനും  പതിനായിരം രൂപയും ലഭിച്ചു. 

1 സൂരജ് എസ് ആര്‍

അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഉപയോഗിച്ച് പ്രതലങ്ങളെ വൃത്തിയാക്കാനുപയോഗിക്കുന്ന Arduino പ്രോജക്ട്. 

 

 

 

 2.ആനന്ദ് ലാല്‍ ബി


 

 

 കോവിഡ് പ്രതിരോധസംവിധാനം.കോളിംഗ്ബെല്ലിനോട് അനുബന്ധമായി മാസ്ക്,ഹാന്റ് വാഷ്,സാനിറ്റൈസര്‍, ഇവ കൂടിചേര്‍ന്ന ഒരു പ്രിവന്റീവ് ബെല്‍ സംവിധാനം

3.അനസിജ് എം എസ് 

Allignment Error Notification System ഈ സംവിധാനം വഴി ഇരുചക്രവാഹനങ്ങളില്‍ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈന്‍മെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു.

Monday, 2 November 2020

ഞങ്ങളഉടെ ഷാരോണിന്റെ വരകളും ഗണിതവരകളുമാണ്❤️

കേരളകവിതാലാപനം@മീറ്റ്@ജി എച്ച് എസ് കരിപ്പൂര്

 

 കേരളപ്പിറവിദിനത്തില്‍ കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയായ മീറ്റ്@ജി എച്ച് എസ് കരിപ്പൂരിന്റെ നാലമതു പരിപാടി.കേരളത്തിന്റെ ഭാഷ സംസ്കാരം,പ്രകൃതി,പരിസ്ഥിതി ഇവ വിഷയമായ കവിതകള്‍ കുട്ടികള്‍ ആലപിച്ചു



Saturday, 3 October 2020

ഗാന്ധിജയന്തി

ഒക്ടോബര്‍ 2 ഗാന്ധിജയന്തിദിനത്തില്‍  ഞങ്ങളധ്യാപകര്‍ സ്കൂളിലെത്തി.കോവിഡ്പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് ഗാന്ധിജിയെ അനുസ്മരിച്ചു. സ്കൂള്‍ ഗാന്ധിദര്‍ശന്റെ നേതൃത്വത്തില്‍   ശുചീകരണം,സര്‍വമതപ്രാര്‍ത്ഥന എന്നിവ നടത്തി.കുട്ടികള്‍ ഗാന്ധി അനുസ്മരണം,പോസ്റ്റര്‍ അവതരണം ,ശാന്തിഗീതാലാപനം തുടങ്ങി വിവിധയിനം പരിപാടികളിലേര്‍പ്പെട്ടു വാട്സാപ്പില്‍ ഷെയര്‍ ചെയ്തു.വൈകുന്നേരം എഴു മണിക്ക ഗാന്ധി സത്യം ,അഹിംസ ലാളിത്യം എന്ന വിഷയത്തില്‍ കുന്നത്തൂര്‍ ജയപ്രകാശ്സാറുമായി സംവദിച്ചു.














 

മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്

 കരിപ്പൂരഗവ.ഹയര്‍സെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂള്‍ലിറ്റില്‍കൈറ്റ്സ് ന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുന്നു.ആദ്യ ചര്‍ച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാര്‍സാറാണ അതിഥിയായത്.രണ്ടാമത്തെ ചര്‍ച്ച 'കോവിഡ് കാല പഠനനാനുഭവവും മറ്റും' എന്നതായിരുന്നു.കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.ഒക്ടോബര്‍ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂര്‍ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒന്‍പതാംക്ലാസിലെ നയനസെന്‍,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചര്‍ച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.


Saturday, 26 September 2020

മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്

  

 

 

 



കുട്ടികളുടെ ചര്‍ച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ ആദ്യ ചര്‍ച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒന്‍പതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെന്‍,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചര്‍ച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങള്‍ക്കൊപ്പം, കൂട്ടുകാരെ കാണാന്‍ കഴയാത്തതിന്റെ വിഷമവുമാണവര്‍ പങ്കുവച്ചത്.

 





 

Wednesday, 23 September 2020

ടോട്ടോച്ചന്‍ -കേരളീയാനുഭവം‌

 

 




മീനാങ്കല് കുട്ടികളുടെ ചര്ച്ചാവേദിയുടെ ഇത്തവണത്തെ ചര്ച്ച 'ടോട്ടോചാൻ - കേരളീയാനുഭവം'എന്നതായിരുന്നു.തെത്സുകോ കുറയൊനഗിയുടെ ടോട്ടോചാൻ എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഇതുവരെ നടന്നചര്ച്ചകളിലിത് വളരെ ചലനാത്മകമായിരുന്നു.വിഷയം ഇതല്ലേ..പങ്കെടുക്കുന്നവര് 95ശതമാനവും കുട്ടികളല്ലേ.അതാണ് കാരണം.പിന്നേ കൃഷ്ണകുമാര് സാര് തന്നെ 'കെ കെ' എന്നു വിളിച്ചു സംസാരിക്കാന് കുട്ടികളോട് പറഞ്ഞു .കുട്ടികളത് ഇഷ്ടത്തോടെ അനുസരിക്കുകയും ഇത്രയും സര്ഗാത്മകമായും,രസകരമായും കുട്ടികളോട് ഇടപെടുന്നതു കണ്ടിരിക്കാനെന്തു രസമാണ്.പ്രത്യേകിച്ചും മീഡിയയില്.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും കുട്ടികള് പങ്കെടുത്തു.കുട്ടികള്ക്കെല്ലാം ടോമോ സ്കൂളു വേണം.😍എന്തു ചെയ്യും.🙂
ചര്ച്ചുടെ ആഡിയോ ഇവിടെയുണ്ടേ. 

Tuesday, 22 September 2020

ഗണിതപ്പൂക്കളം

 ENT MATHS CHANNEL ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തില് ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ ഷാരോണ് ജെ സതീഷ് ഒന്നാം സ്ഥാനത്ത്❣️❣️ https://youtu.be/FAm-LNp83EY




Friday, 4 September 2020

കോവിഡ് കാലത്തെ ഓണം

 എല്ലാവരും അവരവരുടെ വീടുകളില്‍ ഓണം കഴിയുന്നത്ര ഭഗിയായി ആഘോഷിച്ചു.പൂക്കളത്തോടൊപ്പം സെല്‍ഫിയും,ഓണപ്പാട്ടും,ഓണാനുഭവങ്ങളും,ഓണച്ചിത്രങ്ങളും പങ്കുവച്ചു.