സ്കൂള്‍ ഗൂഗിൾ മീറ്റ് പി റ്റി എ പല ദിവസങ്ങളിലായി നടന്നു.60ശതമാനം പേരും
ലോഗിന്‍ ചെയ്തെങ്കിലും50ശതമാനം കുട്ടികൾക്ക് ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ സാധിച്ചു.സാങ്കേതിക പ്രശ്നങ്ങൾ കാരണം അന്ന് പങ്കെടുക്കാൻ കഴിയാത്ത ബാക്കിയെല്ലാ കുട്ടികളേയും ക്ലാസധ്യാപകർ ഫോൺ ചെയ്തു സംസാരിക്കുകയായിരുന്നു.തുടർപ്രവർത്തനങ്ങൾ ചെയ്യാത്ത കുട്ടികളെ കുറിച്ച് രക്ഷകർത്താക്കളോട് സംസാരിച്ചു.ക്ലാസ് എല്ലാവരും കാണുന്നുണ്ട്.25%കുട്ടികൾക്കെങ്കിലും ഇംഗ്ലീഷ്, ഗണിതം, ഹിന്ദി,സയൻസ് വിഷയങ്ങൾ മനസിലാക്കാന്‍ പ്രയാസമാണെന്നും പറഞ്ഞു.ആവർത്തിച്ചു ക്ലാസ് കാണുക,അതാത് അധ്യാപകരെ വിളിച്ചു സംശയം ദൂരീകരിക്കുക, വേണമെങ്കിൽ വീഡിയോകാളിലൂടെതന്നെ കാര്യങ്ങൾ വിശദീകരിക്കാൻ അധ്യാപകർ തയ്യാറാണെന്ന് പറഞ്ഞു.

കുട്ടികൾക്ക് നൽകുന്ന റിസോഴ്സുകൾ അവർ പൂർണമായും പ്രയോജനപ്പെടുത്തുന്നില്ല.ഗൂഗിൾ മീറ്റിൽ തന്നെ അധ്യാപകർ തുടർക്ലാസുകളെടുക്കാനുള്ള അഭിപ്രായം രക്ഷകർത്താവിന്റെഭാഗത്തുനിന്നുണ്ടായി.പൂർണമായ നോട്ട് അധ്യാപകർ പോസ്റ്റണമെന്ന അഭിപ്രായവും രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുമുണ്ടായി.ക്ലാസ് ടെസ്റ്റ് ദനടത്തണമെന്ന അഭിപ്രായവും ഉണ്ടായി.എന്തായാലും കുട്ടികളുടെ പഠനത്തിൽ തൃപ്തരല്ലാത്ത രക്ഷകർത്താക്കളുമുണ്ട്.സ്കൂളില്‍ വന്ന് ക്ലാസിൽ പങ്കെടുക്കുന്നതിന് സമാനമാവില്ലല്ലോ ഒന്നും എന്നഭിപ്രായക്കാരാണെല്ലാവരും. എന്നാലും പുതിയ സംവിധാനത്തെ പതിയെ പതിയെ ഉള്‍ക്കൊള്ളാന്‍ എല്ലാ രക്ഷകര്‍ത്താക്കളും ശ്രമിക്കുന്നമുണ്ട്.