ഒക്ടോബര്‍ 2 ഗാന്ധിജയന്തിദിനത്തില്‍ ഞങ്ങളധ്യാപകര്‍ സ്കൂളിലെത്തി.കോവിഡ്പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് ഗാന്ധിജിയെ അനുസ്മരിച്ചു. സ്കൂള്‍ ഗാന്ധിദര്‍ശന്റെ നേതൃത്വത്തില്‍ ശുചീകരണം,സര്‍വമതപ്രാര്‍ത്ഥന എന്നിവ നടത്തി.കുട്ടികള്‍ ഗാന്ധി അനുസ്മരണം,പോസ്റ്റര്‍ അവതരണം ,ശാന്തിഗീതാലാപനം തുടങ്ങി വിവിധയിനം പരിപാടികളിലേര്‍പ്പെട്ടു വാട്സാപ്പില്‍ ഷെയര്‍ ചെയ്തു.വൈകുന്നേരം എഴു മണിക്ക ഗാന്ധി സത്യം ,അഹിംസ ലാളിത്യം എന്ന വിഷയത്തില്‍ കുന്നത്തൂര്‍ ജയപ്രകാശ്സാറുമായി സംവദിച്ചു.
Saturday, 3 October 2020
മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്
കരിപ്പൂരഗവ.ഹയര്‍സെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂള്‍ലിറ്റില്‍കൈറ്റ്സ് ന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുന്നു.ആദ്യ ചര്‍ച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാര്‍സാറാണ അതിഥിയായത്.രണ്ടാമത്തെ ചര്‍ച്ച 'കോവിഡ് കാല പഠനനാനുഭവവും മറ്റും' എന്നതായിരുന്നു.കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.ഒക്ടോബര്‍ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂര്‍ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒന്‍പതാംക്ലാസിലെ നയനസെന്‍,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചര്‍ച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.
Subscribe to:
Posts (Atom)