കരുപ്പൂര് ഗവ ഹൈസ്കൂളിലെ Spc യുടെ ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി നിർവ്വഹിച്ചു. സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന ആപ്തവാക്യം ഉൾക്കൊണ്ട് നടക്കുന്ന ഈ ക്യാമ്പിൽ PTA പ്രസിഡന്റ് പ്രമോദ് അധ്യക്ഷനായിരുന്നു. വലിയമല SI ശ്രീ അൻസാരി സർ പതാക ഉയർത്തുകയും മുഖ്യപ്രഭാക്ഷണം നടത്തുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് ബീനാ കുമാരി , PTA വൈസ് പ്രസിഡന്റ് രാജേഷ് ആചാരി തുടങ്ങിയവർ സംസാരിച്ചു. CPO, വി.എസ്. പുഷ്പരാജ് സ്വാഗതവും, സ്കൂൾ ലീഡറും കേഡറ്റുമായ വിജയകൃഷ്ണൻ നന്ദിയും അർപ്പിച്ചു.