Thursday, 26 January 2023

റിപ്പബ്ലിക് ദിനം

 റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി രാവിലെ 9 മണിക്ക്  പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രമോദ് പതാക ഉയർത്തി.വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി, എം.പി.ടി.എ പ്രസിഡന്റ് തുടങ്ങിയവർ സംസാരിച്ചു.





Tuesday, 24 January 2023

NuMats

 NuMats 2022-23 ഉപജില്ലാതല പരീക്ഷയിൽ ആറാംക്ലാസ് വിദ്യാർഥി സൂരജ്.എസ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.


Monday, 23 January 2023

ചിത്രരചനാ മത്സരം

 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 14/01/2023 ന് നടത്തിയ ചിത്രരചനാ മത്സരത്തിൽ യു.പി വിഭാഗംത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ജെ സതീഷും അഖിൽ എച്ചും.


Friday, 20 January 2023

അക്കാഡമിക് കൗൺസിൽ യോഗം

 



കരുപ്പുര് സ്കൂളിലെ 2022-23 വർഷത്തെ അക്കാഡമിക് കൗൺസിൽ യോഗം 2023 ജനുവരി 19 ന് വെെകുന്നേരം 3.00 ചേർന്നു. നഗരസഭാ പ്രതിനിധികൾ, പി.ടിഎ. അംഗങ്ങൾ, അധ്യാപകർ മുതലായവർ പങ്കെടുത്തു. ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ, അടുത്ത വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ, പദ്ധതികൾ ഇവ ചർച്ച ചെയ്തു.

Thursday, 19 January 2023

ഇൻസ്പെയർ അവാർഡ്

2022-23 വർഷത്തെ ഇൻസ്പെയർ അവാർഡിനർഹരായ നമ്മുടെ മിടുക്കന്മാരായ അക്ഷയ് എസ് ആറും അഭിൻദാസ് വി എസും.

Monday, 9 January 2023

wrestling പരിശീലനം

6/1/2023 മുതൽ വിദ്യാർഥികൾക്ക് wrestling regular training centre സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.




റവന്യൂ ജില്ലാ ടെന്നികോയിറ്റ്

തിരുവനന്തപുരം റവന്യൂ ജില്ലാ സീനിയർ  ടെന്നികോയിറ്റ് മത്സരത്തിൽ നെടുമങ്ങാട്  സബ്ജില്ലാ ടീമിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച കരിപ്പൂർ സ്കൂളിലെ വിദ്യാർഥികൾ.



Saturday, 7 January 2023

ജില്ലാതല ക്യാമ്പിൽ

ലിറ്റിൽ കെെറ്റ്സിന്റെ ജില്ലാതലക്യാമ്പില്‍ പ്രോഗ്രാമിംഗ് വിഭാഗത്തിലേക്ക് സെലക്ഷൻ കിട്ടിയ അഭിന്‍രാജ് (9c).

ക്ലാസ് പി.ടി.എ

 പത്താം ക്ലാസിന്റെ ക്ലാസ് പി.ടി.എ ചേർന്നു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ, പി.ടി.എ പ്രസിഡന്റ്, മറ്റ് പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




Wednesday, 4 January 2023

TUG OF WAR

 



 നെടുമങ്ങാട് ഉപജില്ല സീനിയർ വിഭാഗം Tug of war മത്സരത്തിൽ  ആൺ കുട്ടികൾ മൂന്നാം സ്ഥാനവും പെൺകുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സീനിയർ വിഭാഗം ജില്ലാതലത്തിലേക്ക്  പത്താം ക്ലാസ് വിദ്യാർഥിനി ആൻസി ജോസും ഒൻപതാം ക്ലാസ് വിദ്യാർഥി അക്ഷയ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു.