വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു.12 കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അനസിജ് മോഡറേറ്ററായി.എച്ച് എം ബീന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് സീനിയർ അസിസ്റ്റൻറ് സുമിത ടീച്ചർ ആശംസകൾ അർപ്പിച്ചു.വിദ്യാരംഗം കൺവീനർ സുമി ടീച്ചർ സ്വാഗതവും 10C യിലെ ഐശ്വര്യ നന്ദിയും പറഞ്ഞു.
Thursday, 20 July 2023
Saturday, 15 July 2023
ഫുട്ബോൾ ടൂർണമെന്റിൽ അടുത്ത തലത്തിലേക്ക്
വിതുര ഗവൺമെൻറ് ഹൈസ്കൂളുമായി നടന്ന മത്സരത്തിൽ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കരിപ്പൂര് സ്കൂളിൻറെ മിടുക്കർ, സ്കോർ. 3- 2
YMCA football tournament
YMCA football tournament
First match. GHS കരിപ്പൂർ v/s Christu Jyothi Chullimaoor
Result. 8-0. GHS കരിപ്പൂർ won the match,
ലഹരി വിരുദ്ധ സന്ദേശനാടകം
കേരളാ പോലീസും, ലീഗൽ സർവീസ് സൊസൈറ്റിയും ചേർന്ന് ലഹരി വിരുദ്ധ സന്ദേശനാടകം അവതരിപ്പിച്ചു.കരിപ്പൂരെ കുട്ടികൾക്കും നാടകത്തിൻറെ ഭാഗമാകാൻ കഴിഞ്ഞു.
Friday, 7 July 2023
ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണ ദിനത്തിൻറെ ഭാഗമായി കഥാരചന , കവിതാ രചന ,ചിത്ര രചന ,ബഷീർ കഥാപാത്രങ്ങളുടെ വേഷ പകർച്ച ,ലഘു വീഡിയോ നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ നടന്നു.
NMMS സെലക്ഷൻ ടെസ്റ്റ്
NMMS സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനുവേണ്ടി സെലക്ഷൻ ടെസ്റ്റ് നടത്തി.
Tuesday, 4 July 2023
അഭിമുഖം
വായന വാരാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഥാകാരനും ചലച്ചിത്ര പിന്നണി പ്രവർത്തകനുമായ ശ്രീ.ആദികിരണുമായി കുട്ടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഭിമുഖം നടത്തി.