എബിലിറ്റി എയ്ഡ്സ്സെൻററിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ക്ലാസ് നൽകി.തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോക്ടർ അന്നപൂർണ്ണ ക്ലാസ് നയിച്ചു,

സ്കൂളിൽ എൻ്റെ കൗമുദി പദ്ധതി ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ ശാലിനി നെടുമങ്ങാട് ,രണ്ടാം ക്ലാസ് വിദ്യാർത്ഥി വിനയ് വിനോദ്, ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വിനയാ വിനോദ് എന്നിവർ ചേർന്ന് നിർവഹിച്ചു .പൂർവ്വ വിദ്യാർത്ഥി വിനോദാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സംഭാവന ചെയ്തത്.
IIST യുടെ ആഭിമുഖ്യത്തിൽ GIS Dayയോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലക്ചർ ക്ലാസ്, ക്വിസ് മത്സരം ഇവ നടത്തി.
ഈ വർഷത്തെ ശിശുദിനാഘോഷം റാലി, തൊപ്പി നിർമ്മാണം, വേഷപ്പകർച്ച, സ്പെഷ്യൽ അസംബ്ലി എന്നിവയോടെ നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Millets for sustainable future and health-നെടുമങ്ങാട് ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം കരിപ്പൂർ ജി.എച്ച് എസ് ലെ അക്സ ആർ നേടി.
കേരള സംസ്ഥാന ശിശുക്ഷേമ സമിതി വർണോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ഭരത നാട്യം, നാടോടിനൃത്തം മത്സരങ്ങളിൽ കരിപ്പൂർ ഗവ.ഹൈസ്കൂളിലെ 7-ാംക്ലാസ് വിദ്യാർത്ഥി ദൈവിക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.