നാഷണൽ ഇന്നൊവേഷൻ കൗൺസിലിൻ്റെ 2024-25വർഷത്തെ ഇൻസ്പെയർ അവാർഡിന് കരിപ്പൂര് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ മിടുക്കി ഋതിക RH അർഹയായി.
Friday, 7 March 2025
Friday, 21 February 2025
റോബോട്ടിക് ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ തയ്യാറാക്കിയ Street light ,Intelligent light , Traffic light , Electrical dice Dancing lightഇവയുടെ പ്രദർശനം ഐടി ലാബിൽ നടത്തി.
Friday, 14 February 2025
വാർഷികാഘോഷം
രാവിലെ കുട്ടികളുടെ കലാപരിപാടിക വാർഷികാഘോഷം ആരംഭിച്ചു. ഒരുമണിക്ക് വിശിഷ്ടാതിഥി വിതുര തങ്കച്ചൻ പാട്ടുപാടിക്കൊണ്ട് കുട്ടികളുമായി സതിച്ചു .രണ്ടു മുപ്പതിന് പൊതുസമ്മേളനവും വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടത്തി. തുടർന്ന് കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
Thursday, 13 February 2025
കൗൺസലിംഗ് ക്ലാസ്
എസ്എസ്എൽസി കുട്ടികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി ഒരു കൗൺസിലിംഗ് ക്ലാസ് നൽകി. സ്കൂളിലെ മുൻ അധ്യാപികയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ മംഗളാംബാൾ ടീച്ചർ ക്ലാസ് നയിച്ചു.
Wednesday, 12 February 2025
Monday, 3 February 2025
ബഡ്ഡിങ് റൈറ്റേഴ്സ് - സ്കൂൾതലശില്പശാല
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഡ്ഡിങ് റൈറ്റേഴ്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി യുപി,എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി ഫെബ്രുവരി മൂന്നിന് സ്കൂൾതല ഏകദിന ശില്പശാല സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ബീന ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു ഇംഗ്ലീഷ് അധ്യാപിക സുനി ടീച്ചർശില്പശാലയ്ക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
കവിതരചന കഥാരചന,താളത്തിനും ഭാവത്തിനും അനുസൃതമായി പദ്യം ചൊല്ലൽഎന്നിവയ്ക്ക് പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു ശില്പശാല .യുപി,എച്ച്എസ് വിഭാഗം വിദ്യാരംഗം കോഡിനേറ്റർമാരായ രശ്മി ടീച്ചർ, സുമി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
Friday, 31 January 2025
ബോധവൽക്കരണ ക്ലാസ്
ജെ ആർ സി കുട്ടികൾക്ക് സ്കൂളിലെ മുൻ അധ്യാപികയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ മംഗലാംബാൾ ടീച്ചർ Empathy- അനുതാപം -ആയി ബന്ധപ്പെട്ട ക്ലാസെടുത്തു.
Thursday, 30 January 2025
രക്തസാക്ഷി ദിനാചരണം
77 ാമത് രക്തസാക്ഷി ദിനാചരണം എച്ച് എം ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. അരുസ്മരണത്തോടനുബന്ധിച്ച് നടന്ന യോഗത്തിന് കൺവീനർ ഡോക്ടർ ഗോപിക സ്വാഗതം പറഞ്ഞു. സൈനുദ്ദീൻ സാർ അധ്യക്ഷനായ യോഗത്തിന് സുധീർ സാർ ,ജിജു സാർ ഇവർ ആശംസകൾ നേർന്നു .പുഷ്പാർച്ചന, ഗാനാലാപനം ,പ്രതിജ്ഞ ഇവ നടന്നു.
Tuesday, 28 January 2025
എഴുത്തുകാരിയുമൊത്ത്
മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും, ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ഋതു മേഘങ്ങൾ എന്ന കവിതയുടെ രചയിതാവുമായ വിജയരാജ മല്ലിക കുട്ടികളുമായി സംവാദം നടത്തി.
നഴ്സറി ഫെസ്റ്റ്
എൽകെജി ,യുകെജി വിഭാഗം കുട്ടികളുടെ കലാ മത്സരങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി .പിടിഎ പ്രസിഡൻറ് അധ്യക്ഷനായ യോഗത്തിന് എച്ച് എം ബീന ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് മദർ പി ടി എ പ്രസിഡൻറ് ബിജി എസ് നായർ, ലിജു സാർ ,സുധീർ സാർ ഇവർ ആശംസകൾ നേർന്നു .ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
Sunday, 26 January 2025
റിപ്പബ്ലിക് ദിനാഘോഷം
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം എച്ച് എം ബീന ടീച്ചർ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. തുടർന്ന് നടന്ന യോഗത്തിന് പിടിഎപ്രസിഡൻറ് അധ്യക്ഷനായി .സ്വാഗതം എസ്. പി. സി. സിപിഒ സുനി ടീച്ചർ പറഞ്ഞു .എസ്.പി.സി കുട്ടികളുടെ പരേഡ് ,ദേശഭക്തിഗാനാലാപനം ഇവ നടന്നു .എച് എം, പി ടി എ പ്രസിഡൻറ് ,എസ് എം സി ചെയർമാൻ ,മദർ pta പ്രസിഡൻറ് മുതലായവർ പരേഡിന് അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിച്ചു.
Thursday, 23 January 2025
പ്രീ പ്രൈമറി എക്സിബിഷൻ
എൽകെജി ,യുകെജി വിഭാഗം കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.റെജികുമാർ സാർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം എസ് എം സി ചെയർമാൻ ശ്രീ ലൈജു നിർവഹിച്ചു.