Friday, 31 January 2025

ബോധവൽക്കരണ ക്ലാസ്


  ജെ ആർ സി കുട്ടികൾക്ക് സ്കൂളിലെ മുൻ അധ്യാപികയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ മംഗലാംബാൾ ടീച്ചർ Empathy- അനുതാപം -ആയി ബന്ധപ്പെട്ട ക്ലാസെടുത്തു.



 
 


Thursday, 30 January 2025

രക്തസാക്ഷി ദിനാചരണം

 77 ാമത് രക്തസാക്ഷി ദിനാചരണം എച്ച് എം ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. അരുസ്മരണത്തോടനുബന്ധിച്ച് നടന്ന യോഗത്തിന് കൺവീനർ ഡോക്ടർ ഗോപിക സ്വാഗതം പറഞ്ഞു. സൈനുദ്ദീൻ സാർ അധ്യക്ഷനായ യോഗത്തിന് സുധീർ സാർ ,ജിജു സാർ ഇവർ ആശംസകൾ നേർന്നു .പുഷ്പാർച്ചന, ഗാനാലാപനം ,പ്രതിജ്ഞ ഇവ നടന്നു.

 





Tuesday, 28 January 2025

എഴുത്തുകാരിയുമൊത്ത്


    മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും, ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ഋതു മേഘങ്ങൾ എന്ന കവിതയുടെ രചയിതാവുമായ വിജയരാജ മല്ലിക കുട്ടികളുമായി സംവാദം നടത്തി.


 

 

നഴ്സറി ഫെസ്റ്റ്


    എൽകെജി ,യുകെജി വിഭാഗം കുട്ടികളുടെ കലാ മത്സരങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി .പിടിഎ പ്രസിഡൻറ് അധ്യക്ഷനായ യോഗത്തിന് എച്ച് എം ബീന ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് മദർ പി ടി എ പ്രസിഡൻറ് ബിജി എസ് നായർ, ലിജു സാർ ,സുധീർ സാർ ഇവർ ആശംസകൾ നേർന്നു .ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.







Sunday, 26 January 2025

റിപ്പബ്ലിക് ദിനാഘോഷം

 ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം എച്ച് എം ബീന ടീച്ചർ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. തുടർന്ന് നടന്ന യോഗത്തിന് പിടിഎപ്രസിഡൻറ് അധ്യക്ഷനായി .സ്വാഗതം എസ്. പി. സി. സിപിഒ സുനി ടീച്ചർ പറഞ്ഞു .എസ്.പി.സി കുട്ടികളുടെ പരേഡ് ,ദേശഭക്തിഗാനാലാപനം ഇവ നടന്നു .എച് എം, പി ടി എ പ്രസിഡൻറ് ,എസ് എം സി ചെയർമാൻ ,മദർ pta പ്രസിഡൻറ് മുതലായവർ പരേഡിന് അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിച്ചു.

 





Thursday, 23 January 2025

പ്രീ പ്രൈമറി എക്സിബിഷൻ

 എൽകെജി ,യുകെജി വിഭാഗം കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.റെജികുമാർ സാർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം എസ് എം സി ചെയർമാൻ ശ്രീ ലൈജു നിർവഹിച്ചു.

 








 

Tuesday, 21 January 2025

തായ്‌ക്കൊണ്ട പരിശീലനം


       8,9 ക്ലാസുകളിലെ 30 പെൺകുട്ടികൾക്ക് നൽകിവരുന്ന തായ്കൊണ്ട പരിശീലനം ഇന്ന് ആരംഭിച്ചു. എല്ലാ ദിവസവും 3.30 മുതൽ പരിശീലനം നൽകുന്നു.




 

Sunday, 12 January 2025

പി ടി ബി ബാലശാസ്ത്ര പരീക്ഷ

 പി ടി ബി ബാലശാസ്ത്ര പരീക്ഷ-സ്കൂൾ തല വിജയികൾക്കുള്ളഅവാർഡ് വിതരണം.

1st ANNA

2nd  RITHIKA RH

 

Thursday, 9 January 2025

വിജയോത്സവം

 കഴിഞ്ഞ അക്കാദമിക വർഷം എല്ലാ വിഷയങ്ങൾക്കും Full A+ നേടിയ വിദ്യാർത്ഥികൾ, LSS, USS , NMMS. ഇൻസ്പെയർ അവാർഡ് കല-സ്പോർട്സ് രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു.






 

Friday, 3 January 2025

മോഹിനിയാട്ടം Aഗ്രേഡ്-_ സംസ്ഥാനതലം

 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോഹിനിയാട്ടം Aഗ്രേഡ് കരസ്ഥമാക്കിയ കരിപ്പൂരിന്റെ അഭിരാമി ലാൽ.