Monday, 3 February 2025

ബഡ്ഡിങ് റൈറ്റേഴ്സ് - സ്കൂൾതലശില്പശാല

     വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഡ്ഡിങ് റൈറ്റേഴ്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി യുപി,എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി ഫെബ്രുവരി മൂന്നിന് സ്കൂൾതല ഏകദിന ശില്പശാല സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ബീന ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു ഇംഗ്ലീഷ് അധ്യാപിക സുനി ടീച്ചർശില്പശാലയ്ക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
കവിതരചന കഥാരചന,താളത്തിനും ഭാവത്തിനും അനുസൃതമായി പദ്യം ചൊല്ലൽഎന്നിവയ്ക്ക് പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു ശില്പശാല .യുപി,എച്ച്എസ് വിഭാഗം വിദ്യാരംഗം കോഡിനേറ്റർമാരായ രശ്മി ‍‍ടീച്ചർ, സുമി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.