Friday, 31 July 2009
എണ്റ്റെ കൌമുദി നമ്മുടെ വിദ്യാലയത്തിലും
നമ്മുടെ വിദ്യാലയത്തില്‍ എണ്റ്റെ കൌമുദി പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ കൌണ്‍സിലറും പി.റ്റി.എ അംഗവുമായ ഒ.എസ് ഷീല നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡണ്റ്റ് അധ്യക്ഷനായിരുന്നു.നെടുമങ്ങാട് പെരേപ്പാടന്‍സ് ഗോള്‍ഡ് പാര്‍ക് ജൂവലറിയാണു പത്രം സംഭാവന ചെയ്തത്.ജൂവലറി മാനേജര്‍ ഉണ്ണി സ്കൂള്‍ ലീഡര്‍ക്ക് പത്രം കൈമാറി.
Thursday, 30 July 2009
ഓണ്‍ലൈന്‍ ഭീഷനികളും സുരക്ഷാമാര്‍ഗങ്ങളും" പ്രബന്ധാവതരണം നടത്തി
ലോകമെംബാടുമുള്ള പേഴ്സണല്‍കമ്പ്യൂട്ടറുകളുടെ ആഗോളശ്രിംഖലയാണു ഇണ്റ്റര്‍നെറ്റ്.ഇാണ്റ്റെര്‍നെറ്റ് കൊണ്ട് ധാരാളം ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.സ്കൂള്‍ ഐ.റ്റി ക്ളബിണ്റ്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങളുമായി ബന്ധപ്പെ്പ്പട്ട് ഇന്നലെ ഉച്ചയ്ക് ഒന്നരയ്ക്ക് സയന്‍സ് ലാബില്‍ വച്ച് ഭരത് ഗോവിന്ദ് പ്രബന്ധാവതരണം നടത്തി. ഐ.റ്റി ക്ളബ്ബിണ്റ്റെ ചുമതലയുള്ള അധ്യാപകര്‍ ഇതിനു നേത്രിത്വം വഹിച്ചു.
Wednesday, 29 July 2009
ലഫ്. കേണല്‍ പത്മശ്രീ ഭരത് മോഹന്‍ലാലിനു അഭിനന്ദനങ്ങള്‍
മലയാളത്തിണ്റ്റെ രാജതിലകത്തിനു ആദരാജ്ഞലികള്‍
Tuesday, 28 July 2009
സ്വപ്നം ചെയ്യാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രപതിയോ
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിലാണു അബ്ദുള്‍കലാമിണ്റ്റെ ജനനം.അസാധാരണമായ ആത്മവിസ്വാസവും ധാര്‍മിക ആദര്‍ശങ്ങളിലുള്ള പ്രതിബദ്ധതയും കര്‍മനിഷ്ടയുമാണു അദ്ദേഹത്തെ ഇന്‍ഡ്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിച്ചത്.ചെറുപ്പത്തില്‍ താന്‍ കണ്ട വലിയ സ്വപ്നങ്ങളാണു തണ്റ്റെ വിജയത്തിനു കാരനമായതെന്നു അദ്ദേഹം വിസ്വസിച്ചു.കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കണ്ടുവളരനമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.പൈലട്ടകണമെന്നു ആഗ്രഹിച്ച കലാമിനു പക്ഷെ ശാസ്ത്രജ്ഞനാകാനായിരുന്നു നിയോഗം. ഇന്‍ഡ്യന്‍ മിസൈല്‍ മാനായ അദ്ദേഹം ലോകപ്രശസ്ത ശാസ്ത്രജ്ഞനായി അംഗീകരിക്കപ്പെട്ടു.അങ്ങനെ കലാമിണ്റ്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു.ഇന്‍ഡ്യയ്ക്കു ലഭിച്ച ഏട്ടവും വലിയ സമ്മാനമാണു അവുള്‍ പകിര്‍ ജൈനുലാബ്ദീന്‍ അബ്ദുല്‍കലാം. "സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നങ്ങള്‍ ചിന്തകളായി മാറും ചിന്തകള്‍ പ്രവ്രിത്തിയിലേക്കു നയിക്കും"
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമ്രിത്യു വരിച്ച ജവാന്‍മാരെ അനുസ്മരിച്ചു.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമ്രിത്യു വരിച്ച ജവാന്‍മാരെ അനുസ്മരിച്ചു. ൧൯൯൯ല് നടന്ന കാര്‍ഗില്യുദ്ധത്തില്‍ വീരമ്രിത്യു വരിച്ച ധീര ജവാന്‍മാരെ അനുസ്മരിച്ചു. ഇന്‍ഡ്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ ഇന്‍ഡ്യ വിജയിക്കുകയാണുണ്ടായത്. ഇന്ന് കാര്‍ഗില്‍ യുദ്ധത്തിനു ഒരു പതിറ്റാണ്ട് തികഞ്ഞിരിക്കുകയാണ്‍.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അസംബ്ളിയില്‍ അനുസ്മരണ പ്രഭാഷണം നടത്തി
Monday, 27 July 2009
അരിഹന്തിനു അഭിനന്ദനങ്ങള്‍
ഇന്‍ഡ്യയുടെ ആദ്യത്തെ ആണവ അന്തര്‍വാഹിനിയായ ഐ.എസ്. എസ് അരിഹന്തിനു നമ്മുടെവിദ്യാലയത്തിണ്റ്റെ ഒരായിരം അഭിനന്ദനങ്ങള്‍.
ജപ്പാന്‍ ജ്വരം: പ്രതിരോധ കുത്തിവെയ്പ് നമ്മുടെ വിദ്യാലയത്തിലും
നൂറ്റാണ്ടുകള്‍ക്കു ശേഷം ഇനി ഇതുപോലൊരു സൂര്യഗ്രഹണം
മുതജൂലായ് ൨൨നു ഈ നൂറ്റാണ്ടിലെ ഏറ്റവും സംബൂര്‍ണ സൂര്യഗ്രഹണം കാനാനിടയായി. വെളുപ്പിനു 5.32ല്‍ 713രെയായിരുന്നു സൂര്യഗ്രഗ്രഹണം. ഉദയത്തോടൊപ്പം വന്നസൂര്യഗ്രഹണം കാണാന്‍ വെളുപ്പിനേ തന്നെ വാനനിരീക്ഷണകേന്ദ്രങ്ങളില്‍ വാന്‍ തിരക്കായിരുന്നു രാവിലെ ൫ മണിയോടെ തന്നെ സ്കൂള്‍ കുട്ടീകളും അമച്വര്‍ വാനനിരീക്ഷകരും സര്‍വകലാശാലകളിലെ സയന്‍സ് വിദ്യാര്‍ധികളും റെഡിയായിരുന്നു.പലയിടത്തും മേഘാവ്രുതമായ കാലാവസ്ഥയാണുണ്ടായിരുന്നതെങ്കിലും എല്ലാവര്‍ക്കും സൂര്യഗ്രഹണം ദര്‍ശിക്കാന്‍ കഴിഞ്ഞു.ജപ്പാനിലാണു ഈ നൂറ്റാണ്ടിലെ ഏറ്റവും വ്യക്തമായി ദ്രിശ്യമായത്. നമ്മുടെ സ്കൂളില്‍ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട പ്രബന്ധാവതരണവും ഇണ്റ്റര്‍നെറ്റില്‍ നിന്നുള്ള ചിത്രപ്രദര്‍ശനവുമുണ്ടായിരുന്നു.
Thursday, 23 July 2009
ചാന്ദ്രദിനം ആഘോഷിച്ചു
നമ്മുടെ സ്കൂളില്‍ ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 22 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചന്ദ്രനുമായി ബന്ധപ്പെട്ട പൊസ്റ്റര്‍ പ്രദര്‍ശനവുമുന്ദായിരുന്നു. ക്വിസ് മത്സരത്തിനു ഭരത് ഗോവിന്ദും ശശി ഭൂഷനും ഉപന്യാസത്തിനു രാകേഷിനും പോസ്റ്റര്‍ രചനയ്ക് അനൂപും ഒന്നാംസ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്കൂള്‍ ശാസ്ത്ര ക്ളബിണ്റ്റെ ആഭിമുഖ്യത്തിലാണു പരിപാടികള്‍ സംഘടിപ്പിച്ചത്.
Thursday, 9 July 2009
ബഷീര്‍ അനുസ്മരണം നടത്തി
മലയാളത്തിണ്റ്റെ ഇതിഹാസസാഹിത്യകാരനായ ബഷീറിണ്റ്റെ ചരമദിനം ആചരിച്ചു. മലയാളത്തിലെ നിത്യവസന്തമായി നിറഞ്ഞുനിന്ന ബഷീറിണ്റ്റെ ഓര്‍മ്മയ്ക്കയി വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാന്നിധ്യത്തില്‍ ജൂലായ് ൭ ചൊവ്വാഴ്ച ഉച്ചയ്ക്‌൧മണിക്ക് സ്കൂളിലെ മരച്ചുവട്ടിലാണു ഇത് നടന്നത്. വിദ്യാരംഗം കണ്‍വ്വീനറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രേഷ്മാ ജയന്‍ ബഷീറിണ്റ്റെ കഥാവതരണവും അശ്വതി,സൂര്യ,എന്നിവര്‍ ബഷീര്‍ അനുസ്മരണവും നടത്തി. 1994ജൂലായ്5 നു ബഷീര്‍ എന്ന സാഹിത്യകാരന്‍ നമ്മോടു വിട പറഞ്ഞത്.
Subscribe to:
Posts (Atom)