Tuesday, 28 July 2009
സ്വപ്നം ചെയ്യാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രപതിയോ
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിലാണു അബ്ദുള്‍കലാമിണ്റ്റെ ജനനം.അസാധാരണമായ ആത്മവിസ്വാസവും ധാര്‍മിക ആദര്‍ശങ്ങളിലുള്ള പ്രതിബദ്ധതയും കര്‍മനിഷ്ടയുമാണു അദ്ദേഹത്തെ ഇന്‍ഡ്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിച്ചത്.ചെറുപ്പത്തില്‍ താന്‍ കണ്ട വലിയ സ്വപ്നങ്ങളാണു തണ്റ്റെ വിജയത്തിനു കാരനമായതെന്നു അദ്ദേഹം വിസ്വസിച്ചു.കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കണ്ടുവളരനമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.പൈലട്ടകണമെന്നു ആഗ്രഹിച്ച കലാമിനു പക്ഷെ ശാസ്ത്രജ്ഞനാകാനായിരുന്നു നിയോഗം. ഇന്‍ഡ്യന്‍ മിസൈല്‍ മാനായ അദ്ദേഹം ലോകപ്രശസ്ത ശാസ്ത്രജ്ഞനായി അംഗീകരിക്കപ്പെട്ടു.അങ്ങനെ കലാമിണ്റ്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു.ഇന്‍ഡ്യയ്ക്കു ലഭിച്ച ഏട്ടവും വലിയ സമ്മാനമാണു അവുള്‍ പകിര്‍ ജൈനുലാബ്ദീന്‍ അബ്ദുല്‍കലാം. "സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നങ്ങള്‍ ചിന്തകളായി മാറും ചിന്തകള്‍ പ്രവ്രിത്തിയിലേക്കു നയിക്കും"
Subscribe to:
Post Comments (Atom)
No comments:
Post a Comment