ഇങ്ങനെ എഴുതാന്‍ ആഗ്രഹിച്ച ചങ്ങന്പുഴയുടെ ചരമദിനം ജൂണ്‍ 17 ന് ഞങ്ങള്‍ ആചരിച്ചു.ചങ്ങന്പുഴ കവിതാലാപനവും അനുസ്മരണവും നടന്നു. രഹ്‍ന,ഗായത്രി തുടങ്ങിയവര്‍ ചങ്ങന്പുഴ കവിതകള്‍ ആലപിച്ചു.
Friday, 24 June 2011
കിളികള്‍ക്കായി....
.
സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ജൂണ്‍ 14 ന് പക്ഷിനിരീക്ഷകനായിരുന്ന കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) അനുസ്മരണം നടത്തി. വിദ്യാരംഗം കണ്‍വീനര്‍ രേഷ്മാ കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ പക്ഷികള്‍, പക്ഷികളും മനുഷ്യരും എന്നീ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. തൂവല്‍ക്കുപ്പാക്കാരുടെ വിസ്മയലോകം എന്ന വീഡിയോ പ്രദര്‍ശനം നടത്തി. കേരളത്തിലെ വിവിധ തരത്തിലുള്ള പക്ഷികളെക്കുറിച്ചും അവയുടെ കൂടൊരുക്കലും തീറ്റ തേടലും എല്ലാം അറിയാന്‍ കഴിഞ്ഞു.നമ്മുടെ പരിസരത്തുള്ള പക്ഷികളെ നിരീക്ഷിക്കാനുള്ള ആഗ്രഹവും ഞങ്ങള്‍ക്കുണ്ടായി.
Thursday, 23 June 2011
വായന ദിനത്തില്‍ ഇ.വായന
കംപ്യൂട്ടറും ഇന്റര്‍നെറ്റും വായനയെ തളര്‍ത്തുന്നില്ല എന്നു തെളിയിച്ചു കൊണ്ട് കരിപ്പൂര് G.H.S ല്‍ ഇ.വായന നടത്തി. ബ്ലോഗ്,വിക്കിപീഡിയ,ഓണ്‍ലൈന്‍ മാഗസിനുകള്‍ തുടങ്ങിയവ വായിക്കുകയും കുറിപ്പു തയ്യാറാക്കുകയും ചെയ്തു കൊണ്ടാണ് വായനാ ദിനാചരണം നടത്തിയത്.അസംബ്ലിയില്‍ അല്‍നൗഫിയ.എന്‍,കൃഷ്ണപ്രിയ.ഡി.പി, അജയ്.വി.എസ് എന്നിവര്‍ വായനാദിന സന്ദേശം അവതരിപ്പിച്ചു.
ഐശ്വര്യ. ജെ.ആര്‍ ബെന്യാമിന്റെ ആടു ജീവിതം വിശദമായി
പരിചയപ്പെടുത്തി.ഹിന്ദി പുസ്തകവായന നടന്നു.എല്‍.പി വിഭാഗം കുട്ടികള്‍ കഥാസ്വാദനവും നടത്തി.
Thursday, 16 June 2011
Tuesday, 14 June 2011
കണികാ പരീക്ഷണവും ബലങ്ങളുടെ ഏകീകരണവും
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ ഡോ.ഹരികുമാര്‍ ക്ലാസെടുത്തു.കണികാ പരീക്ഷണവും ബലങ്ങളുടെ ഏകീകരണവും എന്നതായിരുന്നു വിഷയം.ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രജ്ഞനായ അദ്ദേഹം ഞങ്ങള്‍ക്ക് CERN-ലെ കണികാ പരീക്ഷണത്തെ കുറിച്ച് പറഞ്ഞു തന്നു.CERNന്റെ LHC പദ്ധതിയുടെ ദൗത്യം, അതില്‍ നിന്നുദ്ദേശിക്കുന്നത്, പ്രവര്‍ത്തനതത്വം തുടങ്ങി ഘടനാപരവും പ്രവര്‍ത്തനപരവുമായ ധാരാളം കാര്യങ്ങള്‍ ഹരികുമാര്‍ എന്ന ശാസ്ത്രജ്ഞന്‍ പകര്‍ന്നുതന്നു.
പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള അന്വേഷണമാണ് LHCയില്‍ നടക്കുന്നത്. ആറ്റത്തിനുള്ളിലെ കണികകളുടെ നിരന്തരകൂട്ടിമുട്ടലുകള്‍ അതില്‍ നിന്ന് പുറത്തേയ്ക്കുള്ള ഊര്‍ജം എന്നിവയിലൂടെയാണ് ഇത് പൂര്‍ത്തിയാകുന്നത്. ഹിഗ്സ് കണം എന്നത് കണ്ടെത്താനാണ് ഈ പരീക്ഷണം പ്രധാനമായും നടത്തുന്നത്.2020 ഓടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇത് വിയജിച്ചില്ലെങ്കില്‍ പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് നാം ഇതു വരെ കണ്ടെത്തിയത് തിരുത്തിയെഴുതേണ്ടി വരും.
അപൂര്‍വ്വമായി ലഭിക്കാവുന്ന ഒരു ഭാഗ്യമായിരുന്നു ഈ ക്ലാസ്സ്. അത് ഞങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായും വിനീതമായും മറുപടികള്‍ തന്നു. ഊര്‍ജതന്ത്രവുമായി ബന്ധപ്പെട്ട് ഒരു ശാസ്ത്രജ്ഞന്‍ ക്ലാസ്സെടുത്തത് ഞങ്ങള്‍ ഒരു നേട്ടമായി കണക്കാക്കുന്നു.അദ്ദേഹത്തിനോട് സംശയങ്ങള്‍ക്ക് harisp@vohyo.ernet.in എന്ന E-mail ID യിലൂടെ ബന്ധപ്പെടാം.
Tuesday, 7 June 2011
പരിസ്ഥിതിദിനം തോരാമഴയില്‍ ..... എന്നാലും....
മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനു വേണ്ടി ലഘു ലേഖ തയ്യാറാക്കി കുട്ടികള്ക്ക് വിതരണം ചെയ്തു.
അങ്ങനെ ഓരോ വീടുകളിലും ഞങ്ങളുടെ സന്ദേശം എത്തി.
ഞങ്ങള്‍ക്ക് സ്കൂളില്‍ നിന്ന് വൃക്ഷത്തൈകളും ലഭിച്ചു.
വേനല്‍ മഴയായി...
മെയ്5,6 തീയതികളില്‍ ഞങ്ങളുടെ സ്കൂളില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്യാംപ് നടന്നു.രസതന്ത്രവര്‍ഷവുമായി ബന്ധപ്പെട്ട് ശാസ്ത്ര പരീക്ഷ ഞങ്ങളോടെയായിരുന്നു തുടക്കം.ശാസ്ത്രസാഹിത്യപരിഷത്ത് അംഗമായ ഹരികൃഷ്ണന്‍ ചേട്ടനാണ് രസകരമായ രസതന്ത്രത്തിലേക്ക് ഞങ്ങളെ കൊണ്ടു പോയത്.
മാജിക്കിന്റെ മായക്കാഴ്ചയിലേക്ക് ഞങ്ങളെ കൊണ്ടു പോയത് സുരേഷന്‍ ചേട്ടനാണ്.സതീശന്‍ പന്തലക്കോട് നാടന്‍ പാട്ടിന്റെ ഈണവും താളവും നല്‍കി.
ഇംഗ്ലീഷിന്റെ സര്‍ഗാത്മകരചനയിലേക്ക് ഞങ്ങളെ നയിച്ചത് അധ്യാപകരായ ഗിരിജടീച്ചറും ഫാത്തിമടീച്ചറും ആണ്.
Subscribe to:
Posts (Atom)