ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ ഡോ.ഹരികുമാര്‍ ക്ലാസെടുത്തു.കണികാ പരീക്ഷണവും ബലങ്ങളുടെ ഏകീകരണവും എന്നതായിരുന്നു വിഷയം.ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രജ്ഞനായ അദ്ദേഹം ഞങ്ങള്‍ക്ക് CERN-ലെ കണികാ പരീക്ഷണത്തെ കുറിച്ച് പറഞ്ഞു തന്നു.CERNന്റെ LHC പദ്ധതിയുടെ ദൗത്യം, അതില്‍ നിന്നുദ്ദേശിക്കുന്നത്, പ്രവര്‍ത്തനതത്വം തുടങ്ങി ഘടനാപരവും പ്രവര്‍ത്തനപരവുമായ ധാരാളം കാര്യങ്ങള്‍ ഹരികുമാര്‍ എന്ന ശാസ്ത്രജ്ഞന്‍ പകര്‍ന്നുതന്നു.
അപൂര്‍വ്വമായി ലഭിക്കാവുന്ന ഒരു ഭാഗ്യമായിരുന്നു ഈ ക്ലാസ്സ്. അത് ഞങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായും വിനീതമായും മറുപടികള്‍ തന്നു. ഊര്‍ജതന്ത്രവുമായി ബന്ധപ്പെട്ട് ഒരു ശാസ്ത്രജ്ഞന്‍ ക്ലാസ്സെടുത്തത് ഞങ്ങള്‍ ഒരു നേട്ടമായി കണക്കാക്കുന്നു.അദ്ദേഹത്തിനോട് സംശയങ്ങള്‍ക്ക് harisp@vohyo.ernet.in എന്ന E-mail ID യിലൂടെ ബന്ധപ്പെടാം.
നല്ല കാര്യം പക്ഷേ കുപ്പിവെള്ളം ഉഴുവാക്കികുക.
ReplyDeleteപസഫിക്കിലെ വലിയ ചവറുകൂന