Friday 22 June 2012

'ബസ്റയിലെ ലൈബ്രേറിയനും' വായനാദിനാചരണവും





 ഞങ്ങളുടെ സ്കൂളിലെ വായനാദിനാചരണത്തിന് രഹ്ന പരിചയപ്പെടുത്തിയ പുസ്തകമാണ് 'ബസ്റയിലെലൈബ്രേറിയന്‍'.ജേനറ്റ് വിന്റര്‍ എഴുതി ജയ് സോമനാഥന്‍പരിഭാഷപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രസിദ്ധീകരിച്ച ഒരു കുഞ്ഞു പുസ്തകം.എന്നാല്‍ 30000പുസ്തകങ്ങള്‍ സംരക്ഷിക്കപ്പെട്ടതിന്റെ ഒരു വലിയ അനുഭവം
നമ്മോടു പറയുന്നു.ഇറാഖില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ
കഥയാണിത്.ഇറാഖ് യുദ്ധത്തില്‍ വെടിവയ്പ്പുകളുടെയും
ബോംബ് സ്ഫോടനങ്ങളുടെയും നടുവില്‍ ബസ്റയിലെ ആലിയാമുഹമ്മദ് ബക്കര്‍ എന്ന വനിതാ ലൈബ്രേറിയന്‍ വില മതിക്കാനാവാത്ത മുപ്പതിനായിരത്തോളം പുസ്തകങ്ങള്‍,പൈതൃകം സംരക്ഷിച്ച കഥ.ദിനാചരണം ഉദ്ഘാടനം ചെയ്തത്മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലേഖാസുരേഷ് ആയിരുന്നു.
ബോധി പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.ശ്രുതി,
രേഷ്മ,പ്രമോദ് എന്നിവര്‍ വായനാദിനസന്ദേശം അവതരിപ്പിച്ചു.ആനുകാലികങ്ങളിലേയും,പുസ്തകങ്ങളിലേയും കഥ,കവിത ആസ്വാദനമത്സരത്തിന് 72 കുട്ടികള്‍ പങ്കെടുത്തു.വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.http://www.youtube.com/watch?v=jMV7QYmEXu0&feature=g-upl

http://www.youtube.com/watch?v=wqGfKJR-UFk&feature=g-upl


3 comments:

  1. A good blog.I appreciate your attempt pl visit my video
    blog for biology BIO-VISION
    bio-vision-s.blogspot.com

    ReplyDelete
  2. ഒരു ലൈബ്രേറിയനില്‍ നിന്ന് എനിക്കുണ്ടായ ദുരനുഭവം " വായനയെ കൊല്ലുന്നവര്‍" എന്ന അനുഭവക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അതുകൂടി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

    ReplyDelete
  3. teacher,ur efforts are really great,matchless!my hearty congrats for my karippooor skul.fathima

    ReplyDelete