Friday, 19 October 2012

മുത്തുച്ചിപ്പി കത്തിനുള്ളില്‍ അഭിനന്ദനം..........!


 
ഞങ്ങളുടെ സ്കൂളില്‍ രക്ഷകര്‍ത്തൃബോധനം നടന്നതില്‍ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്.ഈ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടുള്ള
നോവലിസ്റ്റും,കഥാകാരനുമായP.K സുധിസാറിന്റെ കത്ത് ഞങ്ങള്‍ക്ക് വളരെയധികം ഊര്‍ജ്ജം പകരുന്നതാണ്.സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ അനന്തസാധ്യതകള്‍ പാഠ്യപ്രവര്‍ത്തനങ്ങളില്‍
ഉപയോഗപ്പെടുത്താമെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.ഞങ്ങളുടെ സ്കൂളില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനായത് ഒരു വലിയ വിജയമായി ഞങ്ങള്‍ കാണുന്നു.ഈ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ P.K സുധി സാറിനെപ്പോലെയുള്ളവരുടെ പ്രോത്സാഹനം ഞങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.     
                                     അജയ്,പ്രമോദ്,ശരത്

Monday, 15 October 2012

പത്ര വാര്‍ത്തകളില്‍ ഞങ്ങളുടെ സ്കൂള്‍

മലയാളമനോരമ

കേരളകൗമുദി

മാതൃഭൂമി

ബഹിരാകാശ വാരാഘോഷം


ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളില്‍ ISRO-ലെ ശാസത്രജ്ഞന്മാര്‍ വിവരങ്ങള്‍ പങ്കു വച്ചു.ബഹിരാകാശരംഗത്ത് ലോകത്തിന്റേയും പ്രത്യേകിച്ച് ഇന്ത്യയുടെയും മുന്നേറ്റത്തെക്കുറിച്ച് അവര്‍ പറഞ്ഞു തന്നു.പ്രസന്റേഷനുംവീഡിയോകളും ഉള്‍പ്പെടുത്തിയ അവതരണം വളരെ ഫലപ്രദമായിരുന്നു.ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഇരുപതോളം ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തമായി അവര്‍ മറുപടി പറഞ്ഞു.




Friday, 12 October 2012

രക്ഷകര്‍ത്തൃദിനത്തില്‍ ഐ.സി.റ്റി ബോധവല്‍ക്കരണം



   കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ രക്ഷകര്‍ത്തൃദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഐ.റ്റി അധിഷ്ടിത പഠന സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തി.ജ്യോതിശാസ്ത്ര പഠനത്തിനു സഹായിക്കുന്ന സ്റ്റെല്ലേറിയം,ഗണിതപഠനം രസകരമാക്കുന്ന ജിയോജിബ്ര,അനിമേഷന്‍ സോഫ്റ്റ് വെയറായ ടൂപ്പി 2D അനിമേഷന്‍ എന്നിവയാണ് കുട്ടികള്‍
അച്ഛനമ്മമാര്‍ക്ക് പരിചയപ്പെടുത്തിയത്.സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കിയ വിദ്യാര്‍ത്ഥികള്‍ വീടുകളിലെ കമ്പ്യൂട്ടറുകളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സഹായവും ഉറപ്പു നല്‍കി.അജയ്,രഹ്ന,ശ്രുതി,ഷിഹാസ് എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്.ഈ സ്കൂളില്‍
ഇത്രയും നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് രക്ഷകര്‍ത്താക്കള്‍ പ്രതികരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനവുമായി ബന്ധപ്പെട്ടു നടന്ന ഐ.റ്റി മേളയില്‍ ‍ഡിജിറ്റല്‍ പെയിന്റിംഗ്,സ്ലൈ‍ഡ് പ്രസന്റേഷന്‍,മലയാളം ടൈപ്പിംഗ്,വെബ് ‍ഡിസൈനിംഗ്,.റ്റി പ്രശ്നോത്തരി എന്നിവ നടന്നു.


Monday, 8 October 2012

'അക്ഷരമുറ്റം' നെടുമങ്ങാട് സബ്ജില്ല U P section ഒന്നാം സമ്മാനം ഞങ്ങളുടെ സ്കൂളിന്


U P section Abhinand S Ambadi,Nandu
 

H S section Abhiram S Ambadi,Anandu B M


I T Mela സമ്മാനര്‍ഹര്‍


-->
C W S N വിഭാഗം  
Digital Painting
Vishnavi.J
Rahul.R
Vishnu.V
Yazin
Sruthi
U P വിഭാഗം
Digital Painting
I- Sidhardh.S L


II- Sreejith.S S                    
                                          
Malayalam Typing
I-Gopika.P M
II-Abhinand S Ambadi
IT QUIZ
I-Abhinand S Ambadi
II-Nandu,Sujithraj

  
H S section
Digital painting
I- Mohammed Sahed
II- Pramod R
IT QUIZ
I-Ajay. V S                            

II- Nirmalchand
PRESENTATION
I-Anukuttan
II-Ajay V S
Malayalam Typing
Pramod.R
Anandu B R Ram
Webdesining
Pramod R

Tuesday, 2 October 2012

ശാസ്ത്രമേള,ഐ റ്റി മേള






















കവിത


തൂവല്‍തുമ്പിലെ ജീവന്‍
ഒരു കൊച്ചു പ്രാണന്‍
ആ തൂവലിന്‍ തുമ്പില്‍
സ്നേഹിച്ചു പോയൊരു
ചെമ്പനീര്‍ പൂവിനെ
എന്ന പോലെ ആ മരണവും
വഴിയിലെ വിരുന്നുകാരന്‍
തൂവല്‍തുമ്പിലെ ഒരു കൊച്ചു
പ്രാണനില്‍ നിന്നും
മാത്രം ഉണര്‍ന്നിരുന്ന
ഇതില്‍ നിന്നും ചെറിയൊരു
നോവു മാത്രം മരണ-
ത്തിനുള്ളില്‍ വീണു പോയ്
ഇതൊരു ജീവിതകഥയായി
മനസ്സിന്റെ ഉള്ളിലെ നോവു മാത്രം.

ആത്മാവ്
കൂരിരുളിന്‍ മറവില്‍
ഒരു ചോരസ്ഫടികം പോലെ
ആരോ ഞെട്ടി വിളിക്കും പോലെ
ചുടുസ്പന്ദനം പോലെ ഞെട്ടി വിറച്ചത്
ഒരു ചുടു നൊമ്പരം പോലെ
ഇത് അമ്മ പറയും ഒളിചിമ്മും കഥ പോലെ
ഈ സ്മരണ കാഴ്ചകള്‍ പോലെ
ഇനിയും പറയാന്‍ ഉണ്ട്.അധികം
പറയാന്‍ ഉണ്ട് അവനെ
ചിതറിയ ചോരപ്പാടുകള്‍ കാണും ഇനിയും
പറയാന്‍ ഉണ്ട് അവന്.


ടീച്ചര്‍
അക്ഷരത്തിന്‍ സ്വരദീപമാണ് ടീച്ചര്‍.
തെളിദീപമാണ് ടീച്ചര്‍.
അക്ഷരത്തിന്‍ നിറദീപമാണ് ടീച്ചര്‍
പുഞ്ചിരി തൂകും മനസ്സുള്ള ടീച്ചര്‍
അക്ഷര നാഴിതന്‍ നിറമാണു ടീച്ചര്‍

ഭാരം
ഭാരം ചുമക്കേണ്ടി വന്നു,ഞാനൊരു ഭാരം ചുമ-
ക്കേണ്ടി വന്നു.
ദുഷ്ടത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കണം കഷ്ടപ്പെടുമെന്നതോര്‍ക്കണം.
Anandu krishnan