Tuesday, 3 December 2013

കായികമേള സംസ്ഥാനതലം

സംസ്ഥാനതല സ്കൂള്‍ കായികമേളയില്‍ ബാള്‍ബാഡ്മിന്റനില്‍ ഒന്നാം സ്ഥാനം നേടിയ ടീമില്‍ ഞങ്ങളുടെ സ്കൂളിലെ 
                     അക്ഷയ് കൃഷ്ണ

ശാസ്ത്രോത്സവം സംസ്ഥാനതലം

ഹരിഗോവിന്ദ്  ശാസ്ത്രോത്സവം സംസ്ഥാനതലത്തില്‍  Electronics-ല്‍ നാലാംസ്ഥാനവും A Gradeഉം നേടി


Wednesday, 20 November 2013

ശാസ്ത്രോത്സവം-2013





 തിരുവനന്തപുരം ജില്ലാതല ശാസ്ത്രോത്സവത്തില്‍ IT Quiz-ല്‍ രണ്ടാം സ്ഥാനം നേടി നിര്‍മല്‍ചന്ദും,Electronics-ല്‍ ഒന്നാം  സ്ഥാനംനേടിഹരിഗോവിന്ദുംസംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.

Thursday, 14 November 2013

'അക്ഷരമുറ്റം' ക്വിസ് 2013

'അക്ഷരമുറ്റംക്വിസ് 2013
സംസ്ഥാന തലം (UP) നാലാം സ്ഥാനം  അഭിനന്ദിനും അസ്നയ്ക്കും!







Friday, 8 November 2013

ചാക്യാര്‍കൂത്ത് അവതരണം

   




ശ്രേഷ്ഠ ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളില്‍ ചാക്യാര്‍കൂത്ത് അവതരണം നടന്നു.പത്താം ക്ലാസിലെപാഠാനുബന്ധപ്രവര്‍ത്തനംകൂടിയാണിത്.മാര്‍ഗിയിലെ സജീവ് നാരായണ ചാക്യാരാണ് കൂത്തവതരിപ്പിച്ചത്.കുലേഖരവര്‍മ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാമങ്കത്തിലെ വിദൂഷകക്കൂത്തില്‍ നിന്നുള്ള ഭാഗമാണ് അവതരിപ്പിച്ചത്.'മുരിഞ്ഞപ്പേരീം ചോറും'എന്ന പേരില്‍ പാഠപുസ്തകത്തിന്‍ ചേര്‍ത്തിട്ടുള്ള ഈ ഭാഗം കൂടിയാട്ടത്തിന്റെ നാലാം ദിവസം വിദൂഷകനായ കൗണ്ഡിന്യന്‍ രംഗത്തു പ്രവേശിച്ച് നായകനായ അര്‍ജുനന്റെയടുത്ത് താന്‍ എത്തിച്ചേരാനിടയായ കഥ വിസ്തരിക്കുന്നതാണ് സന്ദര്‍ഭം.ആനുകാലിക പ്രശ്നങ്ങള്‍ ഇടകലര്‍ത്തിയുള്ള അവതരണം എല്ലാമരേയും ആകര്‍ഷിച്ചു.











































































Friday, 1 November 2013

നെടുമങ്ങാട് സബ് ജില്ല ശാസ്ത്ര മേള


ഐടി മേളഃ കരിപ്പൂര് ഹൈസ്കൂളിന് ഈ വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്


നെടുമങ്ങാട് സബ് ജില്ലയില്‍ ഐടിമേളയില്‍ യുപി ഹൈസ്കൂള്‍ വിഭാഗത്തില്‍ ഈ വര്‍ഷവും കരിപ്പൂര് ഹൈസ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി .ഐ ടി ക്വിസിലും മലയാളം ടൈപ്പിങ്ങിലും അഭിനന്ദ് എസ് ആമ്പാടി ഒന്നാം സ്ഥാനവും ഡിജിറ്റല്‍ പെയിന്റിങ്ങില്‍ H S വിഭാഗം അനസ് ഒന്നാം സ്ഥാനവും UP  വിഭാഗം 
മിഥുന്‍ എസ് എ രണ്ടാം സ്ഥാനവും നേടി .എച്ച് എസ്സ് വിഭാഗത്തില്‍ ഐടി ക്വിസിന് നിര്‍മ്മല്‍ചന്ദ് ആണ് ഒന്നാമന്‍ .മലയാളം ടൈപ്പിങ്ങില്‍ അനന്തു ബി ആര്‍ റാം ഒന്നാം സ്ഥാനത്തിനര്‍ഹനായി .മള്‍ട്ടീമീഡിയ പ്രസന്റേഷന് അഭിരാം എസ് അമ്പാടിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു .
 
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും കരിപ്പൂര് സ്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടി .ഗണിത ശാസ്ത്ര മേളയില്‍ എച്ച് എസ്സ് വിഭാഗം ജ്യോമെട്രിക്കല്‍ ചാര്‍ട്ടിന് വിഷ്ണുവിന് രണ്ടാം സ്ഥാനവും എല്‍ പി വിഭാഗം ഗണിത ക്വിസിന് മുഹമ്മദ് ഷാ ഒന്നാം സ്ഥാനവും നേടി .എല്‍പി വിഭാഗം സയന്‍സ് ക്വസില്‍ മൃദുല്‍ കൃഷ്ണ ഒന്നാംസ്ഥാനത്തിന് അര്‍ഹനായി .


പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍ പി വിഭാഗത്തില്‍ ഇലട്രിക്കല്‍ വയറിംഗില്‍
അരവിന്ദ് .ആര്‍.പി മൂന്നാം സ്ഥാനം നേടിയപ്പോള്‍ യുപി വിഭാഗം ഇലട്രിക്കല്‍ വയറിംഗില്‍ മിഥുന്‍ എസ് എയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു കോക്കനെട്ട് ഷെല്‍ പ്രോഡക്ടില്‍ നിതീഷ് എ.എസ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി എച്ച് എസ്സ് വിഭാഗത്തില്‍ ഇലട്രോണിക്സിന് ഹരിഗോവിന്ദിനും ബഡ്ഡിങ് ആന്റ് ഗ്രാഫ്റ്റിങ്ങില്‍ ശ്രീജുവിനുംഒന്നാം സ്ഥാനം ലഭിച്ചു . ഇലട്രോണിക് വയറിങ്ങില്‍ രഞ്ചുവിന് രണ്ടാം സ്ഥാനവും ലഭിച്ചു .നഗര സഭാ പരിധിയില്‍ സാധാരണ ക്കാരുടെ കുട്ടികള്‍ ഏറ്റവും കൂടുതല്‍പഠിക്കുന്ന വിദ്യാലയമാണ് കരിപ്പൂര്‍ ഹൈസ്കൂള്‍ .

Sunday, 20 October 2013

അഭിനന്ദിനും അസ്നയ്ക്കും അഭിനന്ദനം

'അക്ഷരമുറ്റംക്വിസ് 2013

തിരുവനന്തപുരം ജില്ലാതലം (UP) ഒന്നാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തിലെ അഭിനന്ദിനും അസ്നയ്ക്കും!