Thursday 27 June 2013

വായന വാരാചരണവും പൊറ്റക്കാട്ട് അനുസ്മരണവും

ഈ വര്‍ഷത്തെ വായനാവാരാചരണം
ഞങ്ങള്‍ക്ക് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണം
കൂടിയായിരുന്നു.അസംബ്ലിയില്‍ നിഖില്‍,അഭിനന്ദ്,പ്രണവ്എന്നിവര്‍ വായനാദിന സന്ദേശങ്ങളവതരിപ്പിച്ചു.ഷാംലഎസ്.കെ പൊറ്റെക്കാട്ടിന്റെ ക്ലിയോപാട്രയുടെ നാട്ടില്‍
എന്ന പുസ്തകം പരിചയപ്പെടുത്തി. 

പി.എ ഉത്തമന്‍
അനുസ്മരണ മലയാളം കയ്യൊപ്പ് മത്സരവിജയികള്‍ക്ക്
സമ്മാനം നല്‍കി.
മലയാളം കയ്യൊപ്പ്
  വായനാദിന പോസ്റ്ററുകളും,പൊറ്റക്കാട്ട്
അനുസ്മരണ പോസ്റ്ററുകളും തയ്യാറാക്കി.ഹിന്ദി,ഇംഗ്ലീഷ്
വായനാമത്സരം നടത്തി.ഓണ്‍ലൈന്‍ ഡിക്ഷണറിയായ ഓളം ഞങ്ങള്‍ പരിചയപ്പെട്ടു.ഇംഗ്ലീഷില്‍ പുതിയ വാക്കുകളും വ്യാഖ്യാനങ്ങളും ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു.






ആനുകാലികങ്ങള്‍ വായിക്കുന്നതിന്
ആഡിറ്റോറിയത്തിന്റെ ഒരു മൂല ഞങ്ങള്‍ സജ്ജീകരിച്ചു.
തളിര്,യുറീക്ക,ശാസ്ത്രകേരളം,ശാസ്ത്രഗതി,വിദ്യാരംഗം,
കേരളാകാളിങ് തുടങ്ങിയ ആനുകാലികങ്ങള്‍ ഈ
വായനാ മൂലയിലുണ്ട്.യാത്രാവിവരണ മത്സരവും നടന്നു.

1 comment: