Wednesday, 31 July 2013

പ്രേംചന്ദ് ദിനാചരണം

ജൂലൈ 31ന് ഞങ്ങള്‍ പ്രേംചന്ദ് ദിനാചരണം നടത്തി.
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം നടന്നു.പ്രസംഗമത്സരം,
പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കും



Saturday, 27 July 2013

കവിത


തരിശു ഭൂമികള്‍
വിളവിന്‍റെ കാലമാണന്നു
നമുക്കെന്നാലിന്നു തരിശിന്റെ കാലമല്ലോ

വയലിന്‍റെ നിലവിളി കാതടപ്പിക്കുന്നു
മണ്ണിന്‍റെ ഓര്‍മകള്‍ യാത്രയായി
പട്ടിണി കൊണ്ട് സഹിക്കവയ്യാതെ
പുലമ്പുന്നു കര്‍ഷകര്‍ നമ്മളോട്
പാടങ്ങള്‍ വിടചൊല്ലി മാഞ്ഞുപോയി
മണ്ണിന്‍റെ മണവും നശിച്ചുപോയി
അന്നമില്ലാതലയുന്നു ഞങ്ങള്‍
ഞങ്ങളീ പാവം കൃഷി പണിക്കാര്‍
അതുചൊല്ലി അവരങ്ങു പോയിമറയുമ്പോള്‍
ഒരിടത്തു തേങ്ങുന്ന പിഞ്ചു ബാല്യങ്ങള്‍
മാനവന്‍ തന്‍ ചതിയില്‍ മാറുന്നു വയലുകള്‍
ശൂന്യമായുള്ളോരാ തരിശുഭൂമി


 ബോധി S K(9 C)

Wednesday, 24 July 2013

SK പൊറ്റെക്കാട്ടിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ മധുരം തുളുമ്പുന്ന ഒരു യാത്രാക്കുറിപ്പ്.


''മനം കുളിരും യാത്ര''
 
അലാറത്തിന്റെ വിളി കേട്ടാണ് ഉണര്‍ന്നത്.
എന്നും ശല്ല്യമായി തോന്നുന്ന അതിന്റെ ശബ്ദം ഇന്ന്
മധുരാമയി തോന്നി.ഇന്നലെ മുതലേ പെട്ടെന്നു നേരം
വെളുക്കാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍.ഇന്ന്
ഉത്സാഹതിമര്‍പ്പിന്റെ യാത്രാവേളകളാണ്.അധികം
അകലെയല്ല,കടല്‍പ്പുറം കണ്ടു നടക്കാന്‍ ഒരു
സുവര്‍ണാവസരം.കന്യാകുമാരി വരെയാണ് യാത്ര.
രാവിലെ കുപ്പിയും കെട്ടുമൊക്കെയായിട്ട് നടന്നു.
സന്തോഷത്തില്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം
അല തല്ലുകയാണെന്നു തോന്നി,സ്കൂള്‍ ഗേറ്റിനു മുന്നിലെത്തി
സംസാരിച്ചും കളിച്ചും ചിരിച്ചും കുട്ടികള്‍ ഗോള്‍ഡ് സിറ്റി
എന്ന ബസ്സില്‍ യാത്രയായി.വള്ളികളില്‍ തട്ടിത്തലോടി
അലസമായി നീങ്ങുന്ന കാറ്റ്.ഒന്നു പറയട്ടെ,ഞാനും
വിദ്യയും അനന്യയും ഉണ്ടായിരുന്നു ആ
വിനോദയാത്രയ്ക്ക്.പാലരുവിയിലേക്കു പോകാമെന്നു
അധ്യാപകര്‍ പറഞ്ഞു.പാലൊഴുകുന്ന നദി,ഹൊ...എന്തു
രസമായിരിക്കും!പാലരുവി നേരിട്ടു കണ്ടിട്ടില്ലാത്ത ഞാന്‍
അത്ഭുതം പ്രകടിപ്പിച്ചു.വണ്ടി ഇളംകാറ്റേറ്റ് മയങ്ങി
നില്‍ക്കുന്ന ആ സുന്ദരഭൂമിയിലെത്തി.ഇളംകാറ്റ്,
മേനിയില്‍ ഉമ്മ വയ്ക്കുന്ന സൂര്യന്‍ നന്നേ തെളിഞ്ഞിരുന്നു.
അധികം പ്രകാശമില്ല.ഏതാണ്ട് ഒരു ഒമ്പതു മണിയായെന്നു
മനസ്സിലായി.ആ കുളിര്‍ക്കാഴ്ച അതാ എന്റെ മുന്നില്‍
പ്രത്യക്ഷമാകുന്നു.പാലൊഴുകുന്നില്ലെങ്കിലും പാല്‍പ്പുഞ്ചിരി
തൂകുന്നു.പാദസ്വരം കിലുക്കി കുലുങ്ങി ചിരിച്ചു കൊണ്ട്
വെള്ളച്ചാട്ടം.അതിനടുത്തായി ഒരു കൂറ്റന്‍ പടിക്കെട്ടു കണ്ടു.
അതു വഴി ഞങ്ങള്‍ കുറേ കയറി.ആ വെള്ളച്ചാട്ടം അടുത്തു
കാണുന്ന ആ മാന്ത്രികനിമിഷം മറക്കാനാകില്ല.ശക്തമായ
കാറ്റ് എന്നെ പേടിപ്പെടുത്തി.പാലരുവി എന്ന ആ
വെള്ളച്ചാട്ടം ഒരു നോക്കെന്നല്ല ഒരുപാട് നേരെ കണ്ട്
ആസ്വദിച്ചു എന്ന സന്തോഷത്താല്‍ അവിടെ നിന്ന് വണ്ടി
കയറി നേരെ കന്യാകുമാരി.കന്യാകുമാരി കടല്‍പ്പുറം എന്നു
കേട്ടിട്ടുണ്ട്,കണ്ടിട്ടില്ല.വണ്ടി നേരെ കന്യാകുമാരിയിലേക്ക്.
വഴിയില്‍ ഉച്ചയൂണിനു ഇറങ്ങിയിരുന്നു.ഒടുവില്‍
കന്യാകുമാരിയിലെത്തി.വിശാലമായി പരന്നു കിടക്കുന്ന
കടല്‍.''Where did you come?''ഒരു സായിപ്പാണു കേട്ടോ.
''I am coming from nedumangadu'' എന്നു വാക്കുകള്‍
നുള്ളിപ്പെറുക്കി ഒപ്പിച്ചു.





 ആ വിശാലമായ കടലില്‍
ആര്‍ത്തിരമ്പി വരുന്ന തിരമാലകളെപ്പോലെ കുട്ടികള്‍.
കുട്ടികളും തിരമാലയും ഏറ്റുമുട്ടി.മണല്‍ത്തരികളില്‍
കടലമ്മ തോറ്റു എന്ന വാക്യം ഒരിക്കല്‍ കൂടി
ആവര്‍ത്തിക്കപ്പെട്ടു.ഷോപ്പിങ്ങിനൊരുങ്ങിയ ഞങ്ങള്‍
താഴെ വീണ മുത്തുകള്‍ പോലെ ചിതറി ഓരോ കടയ്ക്കു
മുന്നിലെത്തി.ഓരോരുത്തരും വണ്ടിയില്‍ കയറി.രാവിലെ
സൂര്യഭഗവാന്റെ വരവേല്‍പ്പിലാണ് വന്നതെങ്കില്‍ ചന്ദ്രന്റെ
ആശീര്‍വാദത്തോടെയാണ് മടക്കയാത്ര.ശാന്തമായി
ഉറങ്ങുന്ന രാത്രിയില്‍ വണ്ടിയില്‍ ഓരോരുത്തരും
നിശബ്ദരായി.ഞങ്ങള്‍ കുറച്ചു പേര്‍ ഉണര്‍ന്നിരുന്നു.
'നന്ദി വീണ്ടും വരിക'എന്ന അവസാനത്തെ ബോര്‍ഡും
കണ്ട് ഞങ്ങള്‍ സ്കൂളിലെത്തി,പിന്നെ വീടുകളിലും.രാവിലെ
വീണ്ടും അലാറം മുഴങ്ങി.ശല്ല്യം,ഉറങ്ങാന്‍ സമ്മതിക്കില്ല.
Gopika.P.M
8A

യാത്രാവിവരണം


                        ബോണക്കാടിന്റ ഉള്ളില്‍
    ഒരു ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നെടുമങ്ങാട്ട് നിന്നുള്ള ബോണക്കാട് ബസ്സില്‍ ഞങ്ങള്‍ ഒന്‍പത്പേര്‍ അടങ്ങുന്ന സംഘം ബോണക്കാട്ടേക്ക് യാത്ര തിരിച്ചു.ബോണക്കാട് ഒരു കുന്നിന്‍ പ്രദേശമാണ്.ബസ്സില്‍ സൈഡ് സീറ്റിലാണ് ഞാന്‍ ഇരുന്നത്.ഏതാണ്ട് ഒന്നര മണിക്കൂറത്തെ യാത്രയുണ്ട് നെടുമങ്ങാട്ടു നിന്ന് ബോണക്കാട്ടേക്ക് ജെഴ്സിഫാമിലേക്കുള്ള സ്റ്റോപ്പ് കഴിഞ്ഞാല്‍ ബോണക്കാട്ടാണ് അടുത്ത സ്റ്റോപ്പുള്ളത്.ഇരുവശങ്ങളിലുംനല്ല വനമാണ്.കാടിന്റയും പ്രക്രതിയുടെയും സൗന്ദര്യം ബോണക്കാടിന്റ വനങ്ങളില്‍ എപ്പോഴും തിങ്ങിനില്‍ക്കും.നോക്കെത്താദൂരത്തോളം മരങ്ങള്‍ വളര്‍ന്നുപന്തലിച്ചു കിടക്കുകയാണ്.വേനലാണെങ്കിലും ബോണക്കാട് നല്ല തണുപ്പാണ്.ബോണക്കാട്ടു നിന്ന് മൂന്നോ,നാലോ കിലോമീറ്റര്‍ പിന്നിലാണ് ഞങ്ങള്‍ ഇറങ്ങിയത്.പക്ഷികളുടെ തേനൂറുന്ന പാട്ട് അവിടെ എപ്പോഴും തങ്ങി നില്‍ക്കും.നല്ല തണുത്ത കാറ്റിന്റെസാന്നിധ്യം അവിടെ പതിവാണ്.മൂന്ന് കിലോമീറ്റര്‍ നടക്കണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ മടിച്ചുനിന്നു.പക്ഷെ നടന്നു തുടങ്ങിയപ്പോള്‍ എന്റെ മടുപ്പൊക്കെ മാറി.അമ്മയുടെ മൊബൈല്‍ ഫോണില്‍ ഞാന്‍ ബോണക്കാടിന്റെ സൗന്ദര്യം ഒപ്പിയെടുത്തു.ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന മലയണ്ണാന്‍ ഞങ്ങള്‍ക്ക് കൗതുകമായി.കറുപ്പും മഞ്ഞയും കലര്‍ന്ന ദേഹത്തിന്റെ അത്ര വരുന്ന നീളന്‍ വാലും മലയണാന്റെ മാത്രം സൗന്ദര്യമാണ്.അവനെ എന്റെ കയ്യിലെ ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല.അവന്‍ വേഗത്തില്‍ മരത്തിനു മുകളിലേക്കു ഓടി മറഞ്ഞു.വര്‍ഷങ്ങളോളം പഴക്കമുള്ള വലിയ മരങ്ങള്‍ തണലണിയിച്ച് പാതയോരത്ത് അഭിമാനത്തോടെ നില്‍ക്കുന്നു.ബോണക്കാട് ഒരു ജൈവവൈവിധ്യത്തിന്റെ കലവറയാണ്.അതിനാല്‍ത്തന്നെ ഫോറസ്റ്റുകാര്‍ അവിടെ പ്ലാസ്റ്റിക്ക്നിരോധന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.കുന്നിന്റെ മുകളില്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ വലിയ ടവര്‍ പണികഴിപ്പിച്ചിട്ടുണ്ട്.ഞാന്‍ വളരെ വേഗം അതിന്റെ ഏറ്റവും മുകളില്‍ കയറി.ദൂരയുള്ള പേപ്പാറ ഡാമും ഞാന്‍ കണ്ടു.എപ്പോഴും അവിടെ നല്ല കാറ്റിന്റെ സാന്നിധ്യമുണ്ട്.വേനലായതിനാലാവണം പേപ്പാറയ്ക് എന്നത്തെയും പോലെ വെള്ളമില്ല.ടവറിനുമുകളില്‍ വച്ച് ഞങ്ങള്‍ കൊണ്ടു വന്ന കപ്പയും മുളക് ഞവിടിയതും കഴിച്ചു.പിന്നെ വീണ്ടും ഞങ്ങള്‍ കാല്‍നട യാത്രതുടര്‍ന്നു.ഇടയ്കിടെയുള്ളകൊച്ചുഅരുവികള്‍എന്നെകുളിരണിയിച്ചു.ഫ്രഡ്ജില്‍ വച്ചതു പോലത്തെ തണുപ്പാണാ അതിലെ വെള്ളത്തിന്.എന്റെകൈക്കുബിളില്‍ വെള്ളം ശേഖരിച്ചു.കാടിന്റ ഉള്ളില്‍ മരത്തില്‍ ചുറ്റിക്കിടന്ന വള്ളികളില്‍ ഞാന്‍ ഊഞ്ഞാലാടി രസിച്ചു.കാടിന്റ പുറത്ത് തേയിലയാണ് ഞങ്ങളെ വരവേറ്റത്.നോക്കെത്താ ദൂരത്തോളം തേയില പച്ചപ്പുല്‍ മേടുകള്‍ പോലെ നിരന്നു കിടക്കുന്നു.ഞങ്ങള്‍ നടന്ന് നടന്ന് ബോണക്കാടിന്റെ സൗന്ദര്യം ആസ്വദിച്ചു.പിന്നെയും പിന്നെയും കാറ്റ് എന്നെ കുളിരണിയിപ്പിച്ചു.അങ്ങനെ ഞങ്ങള്‍ ബോണക്കാട്ടെത്തി.റോഡ് മുഴുവന്‍ പശുക്കളാണ്.അവയെ അതിന്റെ സ്വതന്ത്യത്തിന് വിട്ടിരിക്കുന്നു.അവിടെ ധാരാളമുള്ള ഫലമാണ് പേരയ്ക.ഞങ്ങള്‍ ഉച്ചയ്ക് രണ്ടരയോടെയാണ് അവിടെ എത്തിച്ചേര്‍ന്നത്.പിന്നെ ഒരു ചെറിയ അരുവിയുടെ തീരത്ത് ഞങ്ങള്‍ വിശ്രമിച്ചു.
അവിടെ നിന്ന് ഞങ്ങള്‍ ഊണു കഴിച്ചു.എല്ലാവരും ചോറു കൊണ്ടു വന്നിരുന്നു.
അതിനാല്‍ കറികള്‍ ഞങ്ങള്‍ പങ്കിട്ടെടുത്തു.ഊണു കഴിഞ്ഞ് മരത്തണലില്‍ അല്‍പ്പനേരം വിശ്രമിച്ചു.പിന്നെ ഞങ്ങള്‍ പുഴയില്‍ ഇറങ്ങി കുളിച്ചു.ഞാനും അനുജനും അതിലെ മീനുകളെ പിടിക്കാനാണ് ഉത്സാഹിച്ചത്.ഒരു മണിക്കൂറോളം ഞങ്ങള്‍ അരുവിയിലായിരുന്നു.ഇടയ്ക് വെള്ളത്തില്‍ അനങ്ങാതെ നിന്നപ്പോള്‍ മീനുകള്‍ കാലില്‍ കൊത്തൂന്നത് അനുഭവപ്പെട്ടു.ഞാന്‍ അനിയനെ വെള്ളത്തില്‍ തള്ളിയിട്ടു.
അവിടെ തേയില ഫാക്ടറിയുടെ കാര്യം വളരെ കഷ്ടത്തിലാണ്.ഇടിഞ്ഞു പൊളിഞ്ഞാണ് അതിന്റെ അവസ്ഥ കാടുപിടിച്ച് ശോഷിച്ചു കിടക്കുകയാണ് ഫാക്ടറി.ഞാന്‍ അതിന്റെ ഒരു വശത്തെ പൊട്ടിയ ഗ്ലാസിലൂടെ അകത്തേക്ക് നോക്കി.ഫാക്ടറിയിലെ യന്ത്രങ്ങളെല്ലാം തുരുമ്പു പിടിച്ച് നശിച്ച അവസ്ഥയാണ്.
ഫാക്ടറിയില്‍ ഇപ്പോള്‍ തേയില ഉല്പ്പാദനമില്ല.പക്ഷെ തേയിലയുടെ തളിര്,അതിനെ കൊളുന്ന് എന്നാണ് പറയുന്നത്.കൊളുന്ന് മാത്രം നുള്ളിയെടുത്ത് അതിനെ വേറെ എവിടെയോ കയറ്റിയയയ്കും.വളരെ സമയം ഞാന്‍ ആ ഫാക്ടറി നിരീക്ഷിച്ചു.വൈകിട്ട് ഞങ്ങള്‍ തിരികെ ബസ്സ് സ്റ്റോപ്പിലേക്ക് പോകുമ്പോള്‍ ഞാന്‍ പേരയില്‍ കയറി പേരയ്ക പറിച്ചു.ബസ്സു വന്നപ്പോള്‍ ഞാനും അച്ഛനും അതില്‍ കയറി കുന്നിനു മുകളില്‍ പോയി.അവിടുത്തെ സ്കൂളില്‍ 7 കുട്ടികളാണ് ഉളളത്.മാത്രമല്ല അവിടെ കുന്നിനു മുകളില്‍ ഒരു റേഷന്‍ കടയുണ്ട്.ധാരാളം ആളുകള്‍ അവിടെ സാധനം വാങ്ങിക്കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.ബസ്സു തിരികെ വരുമ്പോള്‍ കയറാനാണ്.പോകുന്ന വഴിയില്‍ കുറച്ചു ഭാഗത്തായ് മാത്രമേ ടാറിട്ടിട്ടുള്ളൂ.ബാക്കി സാധാരണ വഴിയാണ്.അവിടെ ടാറിട്ടിട്ടില്ല
അങ്ങനെ ബസ്സ് മൂകളിലത്തെ യു.പി.സ്കൂളിലെത്തി.അവിടെ തിരിക പോകാനായി
ബസ്സു തിരിഞ്ഞു.അല്പനേരം ബസ്സ് അവിടെ നിര്‍ത്തിയിട്ടു.ഞാനും അച്ഛനും കണ്ടക്ടറും ഡ്രൈവറും മാത്രമേ ബസ്സിലുള്ളൂ.ഞങ്ങള്‍ അവിടെ ഇറങ്ങി.ഞാന്‍ ദൂരേക്ക് നോക്കി.ചിത്രങ്ങളില്‍ ഞാന്‍ കണ്ട മൂന്നാറിന്റെ ദൃശ്യം പോലെ തേയിലകള്‍ അതിനിടയിലെ വഴിയില്‍ വാഹനങ്ങള്‍ ഉറുമ്പിനെപ്പോലെ നീങ്ങുന്നു.പന്തലുകെട്ടിയപോലെ ഗുള്‍മോഹര്‍ മരം പൂവണിഞ്ഞ് നില്‍ക്കുന്നു.തിരികെ ഞങ്ങള്‍ കുന്നിറങ്ങി ബസാറ്റോപ്പിലെത്തി.അവിടെ നിന്ന് കൂടെയുള്ളവരും കയറി.അങ്ങനെ ഞങ്ങള്‍ അഞ്ച് മണിയോടെ ബോണക്കാടിനോട് വിടപറഞ്ഞു.തിരിച്ച് യാത്ര തിരിച്ചപ്പോള്‍ ഞാന്‍ കണ്ടക്ടര്‍
സീറ്റിലാണ് ഇരുന്നത്.സൈഡ് സീറ്റില്‍ ഇരുന്നതിനാലാവണം ചെവിയില്‍ കാറ്റു കയറി.പിന്ന വിതുര ബസ്റ്റാന്റിലിറങ്ങി തിരിക യാത്ര തിരിച്ചു. ബോണക്കാടിനോട് യാത്ര പറയുമ്പോഴും ഞാന്‍ ഉറപ്പിച്ചു ഞാന്‍ ഇനിയും ഇവിടെവരും, ഈ പ്രകൃതിയെ ആസ്വദിക്കുംഅഭിരാം എസ് അമ്പാടി 9c




വിജയോത്സവം

2013 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയിലെ 
         എ പ്ലസ്സ് ജേതാക്കളെ അനുമോദിച്ചു






Friday, 19 July 2013

ഐ.ടി ക്ലബ് ഉദ്ഘാടനം, ടെലിഇമ്മേര്‍ഷനും ക്ലെട്രോണിക്സും


























  
സ്കൂള്‍ ഐറ്റി ക്ലബ്ബായ B soft-ന്റെ ഉദ്ഘാടനം ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അഖില്‍ചേട്ടന്‍ നിര്‍വഹിച്ചു.ഇതോടൊപ്പം സെമിനാറവതരണവും
ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക് രണ്ട് പുതിയ വിഷയങ്ങളാണ്
ചേട്ടന്‍ പരിചയപ്പെടുത്തിയത്.Tele Immersionഉം
Claytronicsഉം                                                                           
                                                                                                             





























                                       തുടക്കം ടെക്നോളജിയില്‍നിന്നായിരുന്നു ടെക്നോളജിയില്‍ ടെലിഗ്രാമില്‍ എത്തിനിന്നത് പുതിയ സാംസഗ് ഗ്യാലക്സി വരെയായി . ഇന്ന് ടെലിഗ്രാം അവസാനിച്ചതു പോലെ ഒരു നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ടെലിഫോണ്‍ അവസാനിച്ചാലും അത്ഭുതപ്പെടണ്ട കാരണം ശാസ്ത്രം അത്രയും വളര്‍ന്നിരിക്കുന്നു. ചേട്ടന്‍ ഞങ്ങള്‍ക്ക് ഒരോ ജനറേഷനിലെ പ്രത്യേകതയും മറ്റും വിവരിച്ച് തന്നു ഉദ്ഘാടനം ഗംഭീരമായിടെലി ഇമ്മേര്‍ഷന്‍ സാധ്യത ഉപയോഗിച്ച് വിദൂരസ്ഥലങ്ങളിലിരുന്നു അടുത്തിരുന്നു കാണുന്നതു പോലെ പരസ്പരം നോക്കിയിരുന്നു സംസാരിക്കാന്‍ കഴിയും.യഥാര്‍ത്ഥത്തില്‍
അടുത്തിരിക്കുന്നതു പോലെ നമുക്കനുഭവപ്പെടും.ഒരാള്‍ക്ക് തന്റെ കൂട്ടുകാരനോടൊപ്പം ഡാന്‍സ് ചെയ്യണം പക്ഷേ കൂട്ടുകാരന്‍ ആഫ്രിക്കയിലും താന്‍ കേരളത്തിലുമാണ് നില്‍ക്കുന്നത് എങ്കില്‍ ഈ വിദ്യയിലൂടെ ആ രൂപം മുന്‍പില്‍ വരും. അപ്പോള്‍ ഡാന്‍സ് ചെയ്യുകയുമാവാം,ഇത് രസകരമായ ഒരു പുത്തനറിവായിരുന്നു കൂടുതല്‍ക്യാമറകള്‍ ഉപയോഗിച്ച് ഒരു വസ്തുവിന്റെ നിരന്തരമായുള്ള ഷോട്ടുകളെടുത്ത് പ്രോജക്ട് ചെയ്താണ് ഇത് സാധ്യമാകുന്നത്.Iron man,Terminator,യന്തിരന്‍ തുടങ്ങിയ സിനിമകളെ ഉദാഹരിച്ചും ക്ലിപ്പുകള്‍ കാണിച്ചും നമുക്കത് കൂടുതല്‍ വ്യക്തമാക്കി തന്നു.












പുതിയതും അനുദിനം മാറ്റം വന്നു കൊണ്ടിരിക്കുന്നതുമാ‌യ Claytronics എന്ന ടെക്നോളജിയാണ് പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടത്. നാനോ സ്കെയില്‍ റോബോട്ടിക്സും,കമ്പ്യൂട്ടര്‍ സയന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന നാനോമീറ്റര്‍ സ്കെയില്‍ കമ്പ്യൂട്ടറാണ് Claytronics Atoms അല്ലെങ്കില്‍ Catoms എന്നു പറയുന്നു.നമുക്ക് വസ്തുക്കളുമായി നേരിട്ടിടപെടാന്‍ കഴിയുമെന്നതാണ് ഇതിനെ ടെലി ഇമ്മേര്‍ഷനില്‍വ്യത്യസ്തമാക്കുന്നത്.പ്രസന്റേഷന്‍ കഴിഞ്ഞു അവസാനം ചേട്ടന്‍ തന്റെ സ്കൂള്‍ ജീവിത്തിലെ ഓര്‍മ്മകള്‍ പങ്കുവയ്ച്ചു പിന്നെ തന്റെ  ടീച്ചര്‍മാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞു ചേട്ടന്റെ വാക്കുകളും ഓര്‍മ്മകളും അനുഭവങ്ങെളും ഞങ്ങള്‍ക്ക് പ്രചോദനമായി.എന്തുകൊണ്ടും ചേട്ടന്റെ ക്ലാസ് ഞങ്ങള്‍ക്ക് വ്യതസ്തമായ ഒരു അനുഭവമായിരുന്നു
കുട്ടികളെ രസിപ്പിക്കുന്ന രീതിയില്‍ ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞു തന്ന അഖില്‍ ചേട്ടന് അസ്ന നന്ദി പറഞ്ഞ് ഉപഹാരം നല്‍കി.