ഈ വര്‍ഷത്തെ സ്കൂള്‍ ഐറ്റി മേളയോടനുബന്ധിച്ച് സൈബര്‍ സേഫ്റ്റി ബോധവല്ക്കരണവും നടന്നു.തിരുവനന്തപുരം ഹൈടെക് സെല്‍ അസിസറ്റന്റ് കമ്മിഷണര്‍ വിനയകുമാരന്‍ നായരാണ് സൈബര്‍ സേഫ്റ്റി ബോധവല്ക്കരണ ക്ലാസ് നയിച്ചത്.ഇന്റര്‍നെറ്റിലെ ചതിക്കുഴികളെ കുറിച്ചും Facebookപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റുകളില്‍ ഇരയിട്ടു കാത്തിരിക്കുന്ന ഭീകരരെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞുതന്നു. സൈബര്‍ രംഗത്ത് കുട്ടികുറ്റവാളികള്‍ വര്‍ദ്ധിച്ചുവരുന്നു.സൈബര്‍ രംഗത്ത് ഞങ്ങള്‍ പാലിക്കേണ്ട മര്യാദകളും ഒഴിഞ്ഞ് നില്‍ക്കേണ്ട ചിലഘടകങ്ങളും അദ്ദേഹം വിശദമാക്കി.അദ്ദേഹത്തിനു മുന്നില്‍ വന്നിട്ടുള്ളകേസുകള്‍ ഉദാഹരണമാക്കി സരസമായും രസകരമായും ഓരോ പ്രശ്നങ്ങളും അനതരിപ്പിച്ചു.മൊബൈല്‍ ഫോണ്‍ കെണികളെകുറിച്ചും അദ്ദേഹം പറഞ്ഞു.രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ക്ലാസ് ഞങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു.IT CLUB കണ്‍വീനര്‍ വിഷ്ണു വിജയന്‍ വിനയകുമാരന്‍ സാറിന് നന്ദി പറഞ്ഞു.
SCHOOL IT MELA -ല്‍
LP വിഭാഗം-DIGITAL PAINTING IN TUX PAINT,ENGLISH TYPING
UP വിഭാഗം DIGITAL PAINTING IN X PAINT,MALAYALAM TYPING ,IT QUIZ
HS വിഭാഗം -DIGITAL PAINTING IN X PAINT OR GIMP,MALAYALAM TYPING ,IT QUIZ,SLIDE PRESENTATION,WEB PAGE DESIGNING
എന്നീ മല്‍സരങ്ങള്‍ നടന്നു.
LP വിഭാഗം മല്‍സരം
congrats..
ReplyDelete