ഞങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ V R സുധീഷിന് അദ്ദേഹത്തിന്റെ
'വംശാനന്തര
തലമുറ' എന്ന കഥവായിച്ച് എഴുതിയ രണ്ടു കത്ത്
സാര്‍
എഴുതിയ കഥയായ വംശാനന്തര തലമുറ
ഞാന്‍ വായിച്ചു.എനിക്ക്
വളരെ സങ്കടം തോന്നി.ആ
തവളയുടെ ത്യാഗവും കൊണ്ട് ഈ
കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു.ഹൃദയത്തില്‍
തൊടുന്ന ഒരു കഥയാണ് ഇത്.ജീവ
ശാസ്ത്ര് ക്ലാസില്‍
കീറിമുറിക്കപ്പെടുകയും
പിന്നീട് തുന്നിചേര്‍ത്ത
ശരീരവുമായി കുളത്തിന്റെ
ആഴങ്ങളിവൂടെ ആവും വിധം
നീന്തിപോവുകയും ചെയ്യുന്ന
തവളയുടെ കഥ വളരെ വേദനയോടെമാത്രമേ
എനിക്ക് വായിക്കാന്‍ കഴിഞ്ഞുള്ളു.
ആ തവള മനുഷ്യവംശത്തിന്റെ നന്മക്കായി തന്റെ ജീവിതവും ശരീരവും സന്തോഷപൂര്‍വം ബലിയായി നല്‍കുന്നു.താന്‍ ചെയ്ത പ്രവര്‍ത്തിയുടെ മഹത്വം ഓര്‍ത്ത് ഒരുതുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെ അത് മരിക്കുമന്ന.
ഈ
കഥ വളരെയധികം വേദനാജനകമാണ്.ഈ
കഥയുടെ പ്രധാന കഥാപാത്രം
അച്ഛന്‍ തവളയാണ്.പണ്ടുമുതലെ
മനുഷ്യര്‍ ജന്തുക്കളിലൂടെയാണ്
പരീക്ഷണം ചെയ്യുന്നത്.നമ്മെ
ആരെങ്കിലും ആക്രമിച്ചാല്‍
നമ്മുടെ പ്രിയതമയും മക്കളും
കരയും.അതുപേലെയാണ്
ഇവിടെയും തവള ചെയ്തത് ഏറ്റവും
നല്ല കര്‍മനിര്‍വഹണമാണ്
എന്നത് തവള ഇതില്‍
പറയുന്നുണ്ട്.ഈശ്വരപൂര്‍ണമായ
ഒരു നന്മയില്‍ എന്റെ ശരീരമാകെ
കുതിര്‍ന്നിരിക്കുകയാണ്.ഈശ്വരനാണ്
ജന്തുജാലങ്ങളെല സൃഷ്ടിക്കുന്നത്.നന്മ
ചെയ്യാനുള്ള മനസ് ആ തവളക്കുണ്ടെന്ന്
ഈ കഥയിലൂടെ മനസിലാക്കാം.തവളയുടെ
ജീവിതം വളരെയധികം മഹത്തായ
ദാനവും ത്യാഗവുമാണ്.തവളയുടെ
ജീവിതം വ്യര്‍ത്ഥമായില്ല.
ജീവിതം എല്ലാവര്‍ക്കും
വിലപ്പെട്ടതാണ്.അങ്ങനെ
ആ തവളയും ഇതുകേട്ടുകൊണ്ടിരുന്ന
തവളയുടെ ഭാര്യയും മരിക്കുന്നു.ഏറെ
ദുഖത്തോടെയാണ് നാം ഈ കഥ
ക്ലാസില്‍ ചര്‍ച്ചചെയ്തത്.എത്ര
ചെറിയ ജീവിയായാലും വലിയജീവിയായാലും
ചിലര്‍ മറ്റുള്ളവര്‍ക്കായി
ജീവിതം സമര്‍പ്പിക്കുന്നു.കീറിമുറിച്ചിട്ടും
തവള ഒന്നും പറയുന്നില്ല.തന്റെ
കാര്യം മഹത്തരമായ ദാനമെന്നോര്‍ത്ത്
തവള സന്തോഷിക്കുന്നു.ഒരാള്‍ക്കുനല്‍കാന്‍
കഴിയുന്ന ഏറ്റവും മഹത്തരമായ
ത്യാഗം സ്വന്തം ജീവന്‍
തന്നെ.എല്ലാജീവികളെയും
പേലെ ആ തവളക്കും ജീവന്‍
വിലപ്പെട്ടതാണ്.എങ്കിലും
കുട്ടികള്‍ക്കുവേണ്ടി
പഠിക്കാന്‍ തവള സ്വന്തം
ജീവന്‍തന്നെ കൊടുത്തു ഇതില്‍
തവളയുടെ മുഖം എന്നില്‍
വികാരമണര്‍ത്തി.ഇതില്‍
തവളക്ക് ദുഖമില്ല.അതൊരു
മഹത്തരമായ ദാനമായാണ് തവള
കാണുന്നത്.അവര്‍
പടിച്ച വസ്തുതകള്‍ ഓര്‍മിക്കുന്നതിലൂടെ
ആ തവളയെയും കുട്ടികള്‍
ഓര്‍മിക്കും.തവളക്ക്
ഒരുപാട് ത്യാഗം ,സഹിക്കേണ്ടി
വന്നെങ്കിലും അതിനെക്കൊണ്ട്
മനുഷ്യര്‍ക്ക് പ്രയോജനമുണ്ടായി.അതോടെ
ആ തവളയുടെ ജീവിതം വളരെയര്‍ത്ഥമുള്ളതായി
എന്നു നമുക്കു പറയാം,
സാറിന്റെ മറുപടിക്കായി
ഞാന്‍ കാത്തിരിക്കുന്നു
എന്ന്
സ്നേഹത്തോടെ
ആരോമല്‍.വി
Class-8A
ബഹുമാനപ്പെട്ട
സുധീഷ് സാറിന്,
വംശാനന്തരതലമുറ
എന്ന കഥ പാഠപുസ്തകത്തിലൂടെ
പരിചയരിചയപ്പെട്ടു.എന്തുഹൃദയസ്പര്‍ശിയായ
കഥ .സ്വന്തം
ജീവിതം ബലികൊടുത്തു കൊണ്ടുള്ള
തവളയുടെ ത്യാഗമനോഭാവം ഞങ്ങളുടെ
ക്ലാസിലെ പ്രധാന ചര്‍ച്ചാ
വിഷയമായി .താങ്കളുടെ
അഭിപ്രായം അറിയാന്‍ ഞങ്ങള്‍
ഏവരെയും പോലെ ആകാംക്ഷാഭരിതരാണ്
.ഈ
കഥയില്‍ പകുതിയും താങ്കളുടെ
അനുഭവമാണെന്ന്ഞങ്ങള്‍
മനസ്സിലാക്കി ഈ കഥ പഠിച്ചതു
കൊണ്ടാണോ എന്നറിയില്ല ഒരു
ജീവിയെപ്പോലും ക്ലാസ്സില്‍
പഠന വിഷയമാക്കാന്‍ ഞങ്ങളും
ആഗ്രഹിക്കുന്നില്ല.
ആ തവളയുടെ
നിസ്സഹായത വര്‍ണിക്കുന്ന
വരികളില്‍ ഏതൊരാളെയും പോലെ
എന്റെ കണ്ണുംനിറഞ്ഞു പോയി.അത്
താങ്കളുടെ കഴിവുതന്നെയാണ്.ഈ
തവളയുടെ ജീവന്‍ ഏറ്റു
വാങ്ങിക്കൊണ്ട് ക്ലാസ്സില്‍
അവര്‍ ശരീരഭാഗങ്ങള്‍
മനസ്സിലാക്കി.എന്നാല്‍
മാനവികമൂല്യങ്ങള്‍ മനസ്സിലാക്കാന്‍
മനുഷ്യന്‍ ഇനിയും
വൈകുന്നതെന്താണ്?വംശാനന്തര
തലമുറ പഠിക്കാന്‍ കഴിഞ്ഞത്
ഏറ്റവും വലിയ ഭാഗ്യമായി
കരുതുന്നു.ഇപ്പോള്‍
ഞങ്ങള്‍ ഓരോരുത്തരും താങ്കളുടെ
ആരാധകരാണ്.തവളയ്ക്ക്
ഇത്തരത്തില്‍ ഒരു കുടുംബമുള്ളതായും
തവളയുടെ ത്യാഗമനോഭാവവും
മനുഷ്യന് മാതൃകയാകേണ്ടതാണെന്നും
ഉള്ള ഈ മികച്ച ആശയം യഥാര്‍ത്ഥ
കഥാകാരന്റെ ഉയര്‍ച്ചയിലേക്കുള്ള
വെളിച്ചമാണ് താങ്കഴുടെ
കഴിവിനും ആശയസൃഷ്ടിക്കും
മുന്നില്‍ ഞങ്ങള്‍ ഈ കത്ത്
സമര്‍പ്പിക്കുകയാണ്.
ഈ തവള
ഞങ്ങള്‍ക്കെന്നും മാതൃകതന്നെയാണ്
എന്ന്
8A വിദ്യാര്‍ത്ഥികള്‍
ഗവ.എച്ച.എസ്.കരിപ്പൂര്‍,
കരിപ്പൂര്‍
നെടുമങ്ങാട്
തിരുവനന്തപുരം
കുട്ടികളുടെ കത്തുകള്‍ വളരെ നന്നായി. അവര്‍ നന്നായി വായിച്ചിരിക്കുന്നു.
ReplyDeletepriyappettavare nandi
ReplyDeletepriyappettavare nandi v r sudheesh
ReplyDeleteവളരെ സന്തോഷം സാര്‍!
Deleteആ തവളയുടെ നിസ്സഹായത വര്‍ണിക്കുന്ന വരികളില്‍ ഏതൊരാളെയും പോലെ എന്റെ കണ്ണുംനിറഞ്ഞു പോയി.അത് താങ്കളുടെ കഴിവുതന്നെയാണ്.ഈ തവളയുടെ ജീവന്‍ ഏറ്റു വാങ്ങിക്കൊണ്ട് ക്ലാസ്സില്‍ അവര്‍ ശരീരഭാഗങ്ങള്‍ മനസ്സിലാക്കി.എന്നാല്‍ മാനവികമൂല്യങ്ങള്‍ മനസ്സിലാക്കാന്‍ മനുഷ്യന്‍ ഇനിയും വൈകുന്നതെന്താണ് ?
ReplyDeleteThank you for your comment sir. മൂല്യങ്ങള്‍ വഴിയില്‍ കിടന്നു കിട്ടുകയില്ല.അതു ചെയ്യാന്‍ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ പഠിപ്പിയ്ക്കുകയാണ്വേണ്ടത്.
ReplyDeleteThis comment has been removed by the author.
ReplyDelete