Friday, 20 June 2014
Thursday, 19 June 2014
വായനാദിനത്തില്‍ നൂറുവായനയും പരിസര വായനയും .....
ഞങ്ങളുടെ
സ്കൂളില്‍ വായനാദിനത്തില്‍
പരിസരവായനയും നടന്നു.വിദ്യാര്‍ത്ഥികള്‍
വിദ്യാലയ പരിസരത്തുള്ള
മുഴുവന്‍ വൃക്ഷങ്ങളേയും
കണ്ട് മനസ്സിലാക്കി
പേര്,പഴക്കം,ശാസ്ത്രനാമം,സവിശേഷതകള്‍
എന്നിവരേഖപ്പെടുത്തി
പ്രദര്‍ശിപ്പിച്ചു.ഈ
വര്‍ഷം സ്കൂള്‍ ലൈബ്രറിയില്‍
നിന്ന് 400 പുസ്തകങ്ങള്‍
വായനാക്കായി നല്‍കിയതില്‍
നിന്നുമുണ്ടായ നൂറിലധികം
വായനക്കുറിപ്പുകള്‍
പ്രദര്‍ശിപ്പിച്ചു.ലക്ഷമി,അദ്വൈത്,ഷാമില,ഗോപിക,കിരണ്‍
എന്നിവര്‍ വായനാദിന സന്ദേശം
അവതരിപ്പിച്ചു.അസ്ന
എന്‍.എസ് ഞാന്‍
മലാല എന്ന പുസ്തകം പരിചയപ്പെടുത്തി.
നാലാം ക്ലാസുകാരനായ
രാഹുല്‍രാജ് ' ഗോസായി
പറഞ്ഞ കഥ ' എന്ന
പുസ്തകം പരിചയപ്പെടുത്തി.വിക്കി
ഗ്രന്ഥശാലാ സമൂഹത്തിന്റെയും
ഐറ്റി അറ്റ് സ്കൂളിന്റെയും
സംയുക്ത സംരംഭമായ പകര്‍പ്പവകാശസമയം
കഴിഞ്ഞ കൃതികളുടെ ഡിജിറ്റലൈസേഷന്‍
മത്സരത്തില്‍ പങ്കെടുത്ത്
60 പേജുകള്‍
ടൈപ്പ്ചെയ്ത അനന്ദു ബി.ആര്‍
റാമിനേയും ഗോകുല്‍ ചന്ദ്രനേയും
ഹെഡ്മിസ്ട്രസ് അഭിനന്ദിച്ചു.
Thursday, 5 June 2014
Subscribe to:
Posts (Atom)