ഞങ്ങളുടെ സ്കൂളിലെ ഭാഷാകൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഉത്ഘാടനം അന്ധവിശ്വാസങ്ങള്‍ക്കെതിരെ നാഗപ്പന്‍ സാറിന്റെ (ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖല)ബോധവല്‍കരണക്ലാസോടുകൂടിയായിരുന്നു.ഞങ്ങള്‍ ഈ ദിനം സമര്‍പ്പിച്ചത് മനുഷ്യമനസില്‍ വെളിച്ചം പകരാന്‍ നിസ്വാര്‍ത്ഥമായി പരിശ്രമിച്ച് രക്തസാക്ഷിയാകേണ്ടിവന്ന നരേന്ദ്ര ദാബോല്‍ക്കര്‍ക്കു വേണ്ടിയാണ്.അദ്ദേഹത്തിന്റെ അനുസ്മരണത്തോടെ ആരംഭിച്ച് 'ദിവ്യാത്ഭുത'ങ്ങള്‍ ശാസ്ത്രത്തിലൂടെ അനാവരണം ചെയ്ത് നാഗപ്പന്‍സാര്‍ കുട്ടികളുടെ ഹീറോയായി.കുട്ടികളില്‍ കണ്ട ഒരു ആവേശത്തിരയിളക്കമുണ്ടായിരുന്നു,അത് തികച്ചും ശാസ്ത്രസത്യങ്ങളോടുള്ളതായിരുന്നു അതങ്ങനെ നിലനിര്‍ത്താന്‍ മുതിര്‍ന്നവര്‍ക്കു കഴിഞ്ഞാല്‍ നരേന്ദ്ര ദാബോല്‍ക്കര്‍മാര്‍ക്ക് രക്തസാക്ഷിയാകേണ്ടിവരില്ല.
No comments:
Post a Comment