Thursday, 23 July 2015

ലോഷന്‍ നിര്‍മാണം

ഞങ്ങളുടെ മൂത്രപ്പുര വൃത്തിയാക്കാന്‍ ലോഷന്‍ ,ഞങ്ങളുടെ പച്ചക്കറികൃഷിക്കു  ജൈവകീടനാശിനി  ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്നു സ്കൂള്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  നേതൃത്വത്തില്‍!!!!!







രാഹുല്‍ തമ്പിക്ക് ഒരുകൈ സഹായം

ഞങ്ങളുടെ സ്കൂളിലെ എട്ടാം ക്ലാസുകാരനാണ് വീട്ടില്‍ വളരെയധികം സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന  രാഹുല്‍തമ്പി.അച്ഛനമ്മമാര്‍ രോഗശയ്യയിലാണ്.സ്കൂളിലെ കുട്ടികളുടെ കൂട്ടായ്മയായ 'സേവന' കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേഖരിച്ച 8000 രൂപ ഇന്നവനു നല്‍കി.


യൂണിഫോം വിതരണം

ഈ വര്‍ഷത്തെ യൂണിഫോം വിതരണം മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി സുഭാഷിണിയമ്മ റ്റീച്ചര്‍ നിര്‍വഹിക്കുന്നു.



Friday, 3 July 2015

റാസ്ബെറി പൈ കമ്പ്യൂട്ടര്‍ പരിശീലനം

ഇന്ന് സ്കൂള്‍ ഐ.റ്റി ക്ലബ്ബിന്റെ-Bsoft- ആഭിമുഖ്യത്തില്‍ ഐ റ്റി ക്ലബ് അംഗങ്ങള്‍ക്കായി റാസ്ബറി പൈ കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തി. എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി ഐ ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ 2014 ഡിസംബറില്‍ നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ സ്കൂള്‍തലത്തില്‍ ഒന്നാം സ്ഥാനം നേടി റാസ്ബെറി പൈ കമ്പ്യൂട്ടര്‍ നേടിയ ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് എസ് അമ്പാടിയാണ് കുട്ടികളെ ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തിയത്.ഗെയിം നിര്‍മാണത്തിലൂടെ, അനിമേഷന്‍ നിര്‍മാണത്തിലൂടെ പ്രോഗ്രാമിംങ്ങ് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കുട്ടികളെ സഹായിക്കുന്ന SCRATCH എന്ന സോഫ്റ്റവെയറിന്റെ പരിശീലനത്തിനും തുടക്കമിട്ടു.ഇതൊരു തുടര്‍ പ്രവര്‍ത്തനമാക്കാനാണ് തീരുമാനം.