Friday, 3 July 2015

റാസ്ബെറി പൈ കമ്പ്യൂട്ടര്‍ പരിശീലനം

ഇന്ന് സ്കൂള്‍ ഐ.റ്റി ക്ലബ്ബിന്റെ-Bsoft- ആഭിമുഖ്യത്തില്‍ ഐ റ്റി ക്ലബ് അംഗങ്ങള്‍ക്കായി റാസ്ബറി പൈ കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തി. എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി ഐ ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ 2014 ഡിസംബറില്‍ നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ സ്കൂള്‍തലത്തില്‍ ഒന്നാം സ്ഥാനം നേടി റാസ്ബെറി പൈ കമ്പ്യൂട്ടര്‍ നേടിയ ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് എസ് അമ്പാടിയാണ് കുട്ടികളെ ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തിയത്.ഗെയിം നിര്‍മാണത്തിലൂടെ, അനിമേഷന്‍ നിര്‍മാണത്തിലൂടെ പ്രോഗ്രാമിംങ്ങ് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കുട്ടികളെ സഹായിക്കുന്ന SCRATCH എന്ന സോഫ്റ്റവെയറിന്റെ പരിശീലനത്തിനും തുടക്കമിട്ടു.ഇതൊരു തുടര്‍ പ്രവര്‍ത്തനമാക്കാനാണ് തീരുമാനം.







1 comment: