Saturday, 20 February 2016

സ്കൂള്‍ വാര്‍ഷികവും സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ് ഉദ്ഘാടനവും


ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പി

റ്റി എ പ്രസി‍ഡന്റ് ബാബു പള്ളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 
ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു. അന്തരിച്ച കവി ഒ എന്‍ വി കുുറുപ്പിനു ആദരാഞ്ജലി അര്‍പ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ജി എസ് മംഗളാംബാള്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ച ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ മെഹബൂബ് സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.കോഴിക്കോട് സര്‍വ്വകലാശാല എം.ടെക് പരീക്ഷയില്‍ 

ബയോടെക്നോളജിയില്‍ ഒന്നാം റാങ്കു നേടിയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി യു ആര്‍ രേ‍ഷ്മയെ അനുമോദിച്ചു. കുട്ടികളുടെ കരാട്ടെ പ്രദര്‍ശനും നടന്നു.സ്കൂളിലെ കലാ ശാസ്ത്ര കായിക പ്രതിഭകളെ അനുമോദിച്ചു.റെഡ്ക്രോസ് നെടുമങ്ങാട് താലൂക്ക് താലൂക്ക് ചെയര്‍മാന്‍  ശശിധരന്‍,വാര്‍ഡു കൗണ്‍സിലര്‍മാരായ സംഗീതാ രാജേഷ്, സുമയ്യ മനോജ്, പി റ്റി എ അംഗങ്ങളായ ഗ്ലിസ്റ്റസ്, ശ്രീലത, അധ്യാപകരായ കെ എസ് ഗിരിജ ,പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ കെ പ്രദീപ് സാര്‍  

നന്ദി പറഞ്ഞു

























1 comment:

  1. ആശംസകൾ!!
    ചിത്രങ്ങൾ കണ്ട് സന്തോഷിച്ചു

    ReplyDelete