Monday, 26 June 2017

വായനദിനം



 വായന ദിനാചരണവും സ്കൂള്‍ക്ലബ്ബുകളുടെ ഉദ്ഘാടനവും
ഞങ്ങളുടെ സ്കൂളില്‍ വായനദിനം വിവിധപരിപാടികളോടെ ആചരിച്ചു.സ്കൂളിലെ കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ശ്രീക്കുട്ടന്‍ എസ് സ്കൂള്‍ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ വായിച്ച നൂറു പുസ്തക കുറിപ്പുകള് ,വായനദിനപോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.എല്‍പി യു പി എച്ച് എസ് വിഭാഗത്തില്‍ നിന്നും മൂന്നുപേര്‍ പുസ്തക പരിചയം നടത്തി. വര്‍ഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകള്‍ ' അലീന ബി എസ് 'ആല്‍ക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്.എല്‍ പി വീഭാഗം കുട്ടികളുടെ വായനഗാനം ഉണ്ടായിരുന്നു. ജ്യോതിക, മേഘ ,ഗോപിക രവീന്ദ്രന്‍, ഫാസില്‍ എസ്, മെഴ്സി മേബിള്‍, വൈഷ്ണവി എ വി തുടങ്ങിയവര്‍ വായനദിന സന്ദേശമവതരിപ്പിച്ചു. അമല്‍ മുരളി, ഫിറോസ് എ എന്നിവരുടെ നേതൃത്വത്തില്‍ 'കൈത്താളം തിരുവനന്തപുരം 'എന്ന നാടന്‍പാട്ടു സംഘത്തിന്റെ പാട്ടരങ്ങിലൂടെ സ്കൂളിലെ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഹെഡ്മിസ്ട്രസ് എം ജെ റസീന ,
പി റ്റി എ പ്രസിഡന്റ് ബാബു പള്ളം വാര്‍ഡ് കൗണ്‍സിലര്‍ സംഗീതരാജേഷ് സ്റ്റാഫ്സെക്രട്ടറി ജി എസ് മംഗളാംബാള്‍ , പ്രസാദ് എന്നിവര്‍ ആശംസ പറഞ്ഞു.

 








No comments:

Post a Comment